For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  60 ദിവസം ജയിലില്‍ കിടന്നു, മുടി വെട്ടിപ്പിച്ചു! ജയിലിലെ ദുരിത ജീവിതത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

  |

  സഹതാരങ്ങളായി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് താരങ്ങളാണ് മലയാളത്തിലുള്ളത്. അക്കൂട്ടത്തിലൊരാളാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ഷൈന്‍ ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും ചുവടുമാറി. പിന്നീട് സഹനടനായും നായകനായിട്ടുമെല്ലാം സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നിന്നു. സിനിമയില്‍ വിജയിച്ച് നില്‍ക്കുമ്പോഴാണ് വലിയൊരു പ്രതിസന്ധി തേടി എത്തുന്നത്.

  വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് തനിക്ക് ജയിലില്‍ പോവേണ്ടി വന്നത്. തന്നെ കുടുക്കാന്‍ വേണ്ടി ആരോ കെട്ടിച്ചമച്ചതായിരുന്നു കേസെന്നും അത് തന്റെ ജീവിതത്തെ മാറ്റി മറിച്ചെന്നും പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അറുപത് ദിവസത്തോളം നീണ്ട ജയില്‍ വാസത്തെ കുറിച്ച് താരം മനസ് തുറന്നത്.

  ഷൈന്റെ വാക്കുകളിലേക്ക്..

  ഷൈന്റെ വാക്കുകളിലേക്ക്..

  ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജീവിതത്തില്‍ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടാവുന്നത്. അറുപത് ദിവസത്തോളം ജയിലില്‍ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നല്‍കി കൂടെ നിര്‍ത്തിയത് സഹതടവുകരാനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്‌നാട്ടുകാരനാണ്. രജനികാന്തിനെയും ശിവാജി ഗണേശന്റെയും എംജി ആറിന്റെയുമൊക്കെ കഥകള്‍ പറഞ്ഞ് തന്ന് എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. എന്നാല്‍ നമ്മളെ നിരാശപ്പെടുന്ന കാര്യങ്ങള്‍ പറയുന്ന തടവുകാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇങ്ങനെയൊരു കേസില്‍ പെട്ട് പോയാല്‍ പിന്നെ ഇനി ഒരിക്കലും തിരിച്ച് വരാന്‍ പറ്റില്ലെന്ന് ചിലര്‍ പറയുമായിരുന്നു.

  കുടുംബത്തെ തളര്‍ത്തി കളഞ്ഞു

  കുടുംബത്തെ തളര്‍ത്തി കളഞ്ഞു

  വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലാം സംഭവിക്കുന്നത്. അപ്പോള്‍ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാന്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യര്‍ഥിച്ചിട്ടും ജയില്‍ സൂപ്രണ്ട് നിര്‍ബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു. കുടുംബാംഗങ്ങള്‍ എല്ലാവരും ഇതറിഞ്ഞ് ശരിക്കും തളര്‍ന്ന് പോയി. എന്റെ മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചിരുന്നില്ല. ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ച് ഡാഡി വരുന്നതും കാത്തിരിക്കുമായിരുന്നു. എന്നാല്‍ ജാമ്യം കിട്ടിയത് അറുപതി ദിവസം കഴിഞ്ഞാണ്.

  കെട്ടിച്ചമച്ച തെളിവുകളാണ്

  കെട്ടിച്ചമച്ച തെളിവുകളാണ്

  ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ജയിലില്‍ വച്ചാണ്. പൗലോ കൊയ്‌ലോയുടെ ദ ഫിഫ്ത് മൗണ്ടന്‍! പുസ്തകങ്ങള്‍ എത്രത്തോളം ഒരു മനുഷ്യനെ സ്വാധീനിക്കുമെന്നറിഞ്ഞത് ആ ദിവസങ്ങളിലാണ്. മാദ്ധ്യമങ്ങളില്‍ എന്റെ പേരില്‍ വന്ന നിറം പിടിപ്പിച്ച കഥകളെല്ലാം അറിയുന്നത് പുറത്ത് വന്നതിന് ശേഷമാണ്. എന്നെ കുടുക്കാന്‍ ഉപയോഗിച്ച തെളിവുകളെല്ലാം തന്നെയും കെട്ടിച്ചമച്ചതായിരുന്നു. മറ്റാരെയോ കുടുക്കാന്‍ എറിഞ്ഞ വലയില്‍ ഞാന്‍ ചെന്ന് വീണതാവാനും സാധ്യതയുണ്ട്. എല്ലാം കോടതിയില്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷൈന്‍ പറയുന്നു.

  ഷൈന്റെ സിനിമകള്‍

  ഷൈന്റെ സിനിമകള്‍

  9 വര്‍ഷത്തോളം കമലിന്റെ സഹസംവിധായകനായിരുന്ന ഷൈന്‍ 2011 ല്‍ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ശേഷം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഈ അടുത്ത കാലത്ത് തുടങ്ങി നിരവധി സിനിമകളില്‍ സഹതാരമായി അഭിനയിച്ചു. ബിനു എസ് സംവിധാനം ചെയ്ത 'ഇതിഹാസ' എന്ന ചിത്രമായിരുന്നു ഷൈന്‍ ടോം ചാക്കോ എന്ന നായകനെ ശ്രദ്ധേയനാക്കുന്നത്. സിനിമ പ്രതീക്ഷിച്ചതിലും അപ്പുറം വിജയം കരസ്ഥമാക്കിയെങ്കിലും പിന്നാലെ 2015 ലായിരുന്നു നിരോധിത ലഹരി മരുന്ന് കൈവശം വെച്ചെന്ന പേരില്‍ ഷൈന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജയില്‍ വാസത്തിന് ശേഷവും താരം ഗംഭീര തിരിച്ച് വരവായിരുന്നു നടത്തിയത്.

   മടങ്ങി വരവ് മിന്നിച്ചു..

  മടങ്ങി വരവ് മിന്നിച്ചു..

  ഷൈന്റെ തിരിച്ച് വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ശക്തമായ വരവായിരുന്നു പിന്നീട് കണ്ടത്. കമ്മട്ടിപ്പാടം, ആന്‍ മരിയ കലിപ്പിലാണ്, ഗോദ, ടിയാന്‍ എന്നിങ്ങനെ ഹിറ്റ് സിനിമകളുടെ ഭാഗമായതോടെ ഷൈന്‍ വീണ്ടും തിളങ്ങി. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കായംകുളം കൊച്ചുണ്ണിയിലെ കൊച്ചുപിള്ള എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ സ്വന്താക്കിയിരുന്നു. ഇക്കൊല്ലം ഇഷ്‌ക്, ഉണ്ട എന്നീ സിനിമകളിലൂടെ മികവുറ്റ അഭിനയം കാഴ്ച വെച്ചു. ഇരു സിനിമകളിലെയും കഥാപാത്രങ്ങള്‍ക്ക് നല്ല പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.. ഇന്ന് കിട്ടുന്ന ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള താരമായി മാറിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ..

  English summary
  Shine Tom Chacko opens about his experience of prison
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X