ഒരു ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ മതി, സദാചാര പോലീസിങ് എല്ലായിടത്തുമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ
കേരളത്തിലടക്കം വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് സദാചാര പോലീസിങ്. ഒരു ആണോ പെണ്ണോ ഒന്നിച്ചിരുന്നു, നടന്നു എന്നൊക്കെ പറഞ്ഞ് അതിക്രമിക്കുന്ന ഒരുപാട് ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്കെല്ലാം ചുട്ടമറുപടിയുമായി എത്തിയ സിനിമയായിരുന്നു ഇഷ്‌ക്. ഷെയിന്‍ നിഗം നായകനായിട്ടെത്തിയ ചിത്രം നവാഗതനായ നുരാജ് മനോഹര്‍ ആയിരുന്നു സംവിധാനം ചെയ്തത്.
നായകനെയും നായികയെയും വഴിയില്‍ വെച്ച് തടയുന്ന സദാചാരക്കാരനായിട്ടാണ് ഷെയിന്‍ ടോം ചാക്കോ പ്രത്യക്ഷപ്പെടുന്നത്. ആല്‍വിന്‍ എന്ന ഷൈനിന്റെ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിലെ നായികയും നായകനും നേരിടുന്ന സദാചാര പോലീസിങ് എല്ലായിടത്തും ഉണ്ടെന്ന് പറയുകയാണ് െൈഷന്‍. ജമേഷ് ഷോ യിലൂടെയാണ് ഇഷ്‌കിനെ കുറിച്ച് താരം മനസ് തുറന്നത്.

മോറല്‍ പോലീസിങ് കാമുകി കാമുകന്മാര്‍ക്ക് മാത്രമല്ല സംഭവിക്കുന്നത്. നമ്മള്‍ ചെറുപ്പക്കാര്‍ കൂട്ടം കൂടി ഇരിക്കുമ്പോള്‍ പോലും പോലീസ് തന്നെ വന്ന് വരട്ടി വിടാറുണ്ട് പലപ്പോഴും. മതിലിന്റെ മുകളില്‍ ഇരിക്കുമ്പോള്‍ അടുത്ത വീട്ടുകാര്‍ എണീറ്റ് പോകാന്‍ പറയും. ഫ്‌ളാറ്റിലിരുന്നു സിനിമ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ആ ഫ്‌ളാറ്റില്‍ ഉള്ളവര്‍ക്ക് പലപ്പോഴും അത് പ്രശ്‌നമാകാം. അങ്ങനെ എല്ലായിടത്തും ഉണ്ട് ഈ മോറല്‍ പോലീസിങ് എന്നും ഷൈന്‍ പറയുന്നു.

നമ്മള്‍ ആ സ്‌റ്റേജിലെത്തുമ്പോള്‍ നമുക്കും അത് തോന്നിയേക്കാം. നമ്മള്‍ തന്നെ കുടുംബവുമായി പുറത്ത് പോകുമ്പോള്‍ പുറകേ കുറേ ചെറുപ്പക്കാര്‍ വരുന്നതും കൂട്ടും കൂടുന്നതുമൊക്കെ കാണുമ്പോള്‍ ചിലപ്പോള്‍ നമുക്കും ഒരു അസ്വസ്ഥത തോന്നിയേക്കാം. അല്ലെങ്കില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കൂടി ഒരു മരത്തിന്റെ ചുവട്ടില്‍ ഒന്നിച്ചിരിക്കുമ്പോഴും ബൈക്കില്‍ കെട്ടിപിടിച്ചിരുന്ന് പോകുമ്പോഴുമൊക്കെ നമ്മളും പറയും ഇപ്പോഴെത്തെ ഈ പിള്ളേര്‍ എന്ന്. നമ്മള്‍ അത് ചെയ്യുമ്പോള്‍ അക്കാര്യം ചിന്തിക്കില്ല. മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോഴാണ് സദാചാര സൈഡ് പൊന്തി വരുന്നത്. അത് എല്ലാവരിലുമുണ്ട്.

ഇഷ്‌കിലെ ആല്‍വിന്‍ ഇതിന്റെ ഒക്കെ എക്ട്രീം ആണ്. നമുക്ക് അങ്ങനെ തോന്നിയാല്‍ അത് അവരോട് പറയില്ലായിരിക്കും. കാരണം നമ്മളെ ഒരു തരത്തിലും അവര്‍ ഉപദ്രവിക്കുന്നില്ല. നമ്മളെ ഉപദ്രവിക്കാത്തിടത്തോളം കാലം അവര്‍ അവരുടെ സ്വാതന്ത്ര്യത്തില്‍ നില്‍ക്കുന്നതിനെ നിഷേധിക്കാനാകില്ല. മറ്റുള്ളവര്‍ ഉപദ്രവിക്കാതെ എന്ത് സ്വാതന്ത്ര്യവും നമുക്ക് ആകാം. അത് അവരുടെ അവകാശമാണെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. ഇഷ്‌കിനെ കുറിച്ച് മാത്രമല്ല മമ്മൂട്ടി ചിത്രം ഉണ്ടയെ കുറിച്ചുള്ള അനുഭവവും ഷൈന്‍ പറഞ്ഞിരുന്നു.

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം പ്രണയത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ച ചിത്രമാണ് ഇഷ്‌ക്. നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോട് കൂടി എത്തിയ ചിത്രമാണ് ഇഷ്‌ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയിന്‍ നായകനാവുമ്പോള്‍ ആന്‍ ശീതളാണ് നായിക. ഷെയിന്‍ ടോം ചാക്കോ, മാലാ പാര്‍വ്വതി, ലിയോണ ലിഷോയി, എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











