മമ്മൂട്ടിയുടെ ആ സ്വഭാവം ദുൽഖറിന് ഇല്ല, സിനിമയിലെ പോലെയാണ്, തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായിട്ടാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. കമലിനോടൊപ്പമായിരുന്നു സിനിമ ജീവിതം തുടങ്ങുന്നത്. ആദ്യമായി അഭിനയിക്കുന്നതും കമൽ ചിത്രത്തിൽ തന്നെയായിരുന്നു. നമ്മളിൽ ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ഗദ്ദാമ്മയിലാണ് ശ്രദ്ധിക്കപ്പെടുന്നത്.

ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ കുറുപ്പാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഷൈൻ ടോം ചാക്കോയുടെ ചിത്രം. ഭാസിപിള്ള എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്ത് വരുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവം. മമ്മൂട്ടി , ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

മമ്മൂട്ടിക്കും ദുൽഖറിനോടുമൊപ്പം

മമ്മൂട്ടിയ്ക്കൊപ്പവും ദുൽ‍ഖറിനോടൊപ്പവും ഷൈൻ ടോം ചാക്കോ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത രണ്ട് താരങ്ങൾക്കൊപ്പമുള്ള സിനിമ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾക്കൊപ്പമുള്ള അനുഭവം പങ്കുവെച്ചത്. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ സഹസംവിധായകനായി വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഈ അടുത്താണ് അദ്ദേഹത്തിനോട് അടുത്ത സംസാരിക്കാൻ കഴിഞ്ഞതെന്നാണ് നടൻ പറയുന്നത്. പെട്ടെന്ന് അടുത്തിടപഴകാൻ കഴിയുന്ന സ്വഭാവമല്ല മമ്മൂക്കയുടേതെന്നും എന്നാൽ ദുൽഖറിനോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാം എന്നും ഷൈൻ പറയുന്നു.

ഷൈന്റെ വാക്കുകൾ

ഷൈന്റെ വാക്കുകൾ ഇങ്ങനെ... '' മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്. കാരണം മമ്മൂട്ടി സിനിമകളില്‍ ഇതിനു മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നിവയിൽ. അതിന് ശേഷമാണ് ഉണ്ടയില്‍ അഭിനയിക്കുന്നത്. എന്നാൽ ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല.

മമ്മൂക്കയുമായി നല്ല സൗഹൃദം

മമ്മൂക്ക നമ്മൾ സിനിമയിൽ കാണുന്ന കഥാപാത്രങ്ങൾ പോലെയാണ്. ഭയങ്കരമായി സംസാരിക്കും. നമ്മൾ തനിയെ കംഫേർട്ടാകും. എന്നാൽ പെട്ടെന്ന് കയറി വന്ന് അദ്ദേഹത്തിനോടൊപ്പം സംസാരിക്കാൻ കഴിയില്ല. താൻ മമ്മൂക്കയ്ക്കൊപ്പം സംസാരിക്കുന്നത്ത മൂന്ന് പടം അസിസ്റ്റ് ചെയ്ത് ഉണ്ട ചെയ്തതിന് ശേഷമാണ്. ഭീഷ്മ പർവത്തിൽ എത്തിയപ്പോഴാണ് കുറച്ച് കൂടി ഈസിയായത്. എന്നാൽ ദുൽഖറുമായി വേറെ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ ഒരുപാട് സംസാരിക്കാനുള്ള കാര്യമൊന്നുമില്ല. പക്ഷെ മമ്മൂക്കയുമായി നല്ല സൗഹൃദത്തിലാണെന്നും ഷൈൻ ടോം പറയുന്നു.

സഹസംവിധായകൻ

സഹസംവിധായകനിൽ നിന്ന് നടൻ ആയതിനെ കുറിച്ചും ഷൈൻ പറയുന്നുണ്ട്. ഇനി സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്ന് തനിക്ക് തോന്നിയയെന്നും ഷൈൻ പറയുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന സമയത്തായിരുന്നു അങ്ങനെ തോന്നിയത്. 2002 മുതൽ സിനിമയിൽ ഉണ്ടായിരുന്നു. 2010 ആയപ്പോഴേയ്ക്കും ഒരുപരിപാടിയും നടക്കുന്നില്ല എന്ന് തോന്നി. അങ്ങനെയൊരു സിനിമ എഴുതാൻ തുടങ്ങി. ആ സമയത്താണ് സിനിമയിൽ കഥാപാത്രങ്ങൾ ലഭിക്കുന്നത്.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
മമ്മൂട്ടിയ്ക്കൊപ്പം

മറ്റൊരു അഭിമുഖത്തിൽ ദുല്‍ഖറിനെക്കാള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയി സംസാരിക്കുന്നത് മമ്മൂട്ടിയോടാണെന്ന് ഷൈൻ പറഞ്ഞിരുന്നു. മമ്മൂട്ടിയെ കുറിച്ച് അതുവരെ പ്രചരിച്ച തെറ്റിധാരണ വർക്ക് ചെയ്തതോടെ മാറിയെന്നും നടൻ പറഞ്ഞിരുന്നു. കൗമുദി ടിവിയോടാണ് ഇക്കര്യവും പറഞ്ഞത്. ''മമ്മൂട്ടി വളരെ ദേഷ്യക്കാരനായ വ്യക്തിയാണെന്നും സംസാരിക്കാന്‍ പ്രയാസമുള്ള വ്യക്തിയാണെന്നുമാണ് പൊതുവേ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ പറ്റി നേരെ തിരിച്ചാണ് അഭിപ്രായം. ദുല്‍ഖര്‍ വളരെ എനര്‍ജെറ്റിക് ആയ, എല്ലാവരോടും സംസാരിക്കുന്ന വ്യക്തിയാണെന്നും സിനിരംഗത്ത് തന്നെയുള്ള പലരും പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ ദുല്‍ഖറിനെക്കാള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയി സംസാരിക്കുന്നത് മമ്മൂട്ടിയോടാണ്.. എന്നായിരുന്നു നടന്‌റെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X