മമ്മൂട്ടിയെക്കാളും ബുദ്ധിമുട്ട് ദുല്‍ഖറിന്റെ കൂടെയാണ്! വാപ്പയും മകനും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ഷൈന്‍

കഴിഞ്ഞ കുറച്ച് കാലങ്ങളായി നടന്‍ ഷൈന്‍ ടോം ചാക്കോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സിനിമയുടെ പ്രൊമോഷനും മറ്റുമായി വരുമ്പോള്‍ താരമുണ്ടാക്കുന്ന കുസൃതികളാണ് ആരാധകരും ഏറ്റെടുക്കാറുള്ളത്. അങ്ങനെ മുന്‍പുണ്ടായിരുന്ന വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ അവസാനിച്ച് താരത്തിന് വലിയൊരു സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും കിട്ടാറുള്ളത്.

അതേ സമയം തന്റെ സിനിമയിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുന്ന ഷൈന്റെ വീഡിയോ വൈറലാവുകയാണിപ്പോള്‍. മുന്‍പ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയതിനെ പറ്റിയായിരുന്നു നടന്‍ വെളിപ്പെടുത്തിയത്.

shine-tom-chacko

ഇതേ അഭിമുഖത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനെ പറ്റിയും ഷൈന്‍ സംസാരിച്ചിരുന്നു. മമ്മൂട്ടിയ്ക്കും ദുല്‍ഖറിനുമുള്ള പ്രധാന വ്യത്യാസം എന്താണെന്നതിനെ പറ്റിയാണ് താരം പറഞ്ഞത്. പുറത്ത് കാണുന്നത് പോലെയല്ല വാപ്പയും മകനുമെന്ന് നടന്റെ വാക്കുകളില്‍ നന്നും വ്യക്തമാവുകയാണ്.

'മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പക്ഷെ ദുല്‍ഖറുമായിട്ടാണ് നമ്മള്‍ കൂടുതല്‍ കംഫര്‍ട്ടാവാന്‍ ബുദ്ധിമുട്ട്. കറുത്തപക്ഷികള്‍, രാപ്പകല്‍, ഡാഡികൂള്‍ എന്നിങ്ങനെയുള്ള സിനിമകളില്‍ ഞാന്‍ മമ്മൂക്കയുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. അതിന് ശേഷമാണ് ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത്. ഉണ്ട എന്ന സിനിമയിലായിരുന്നു ഞങ്ങളൊരുമിച്ചത്.

ദുല്‍ഖറുമായിട്ട് അധികമൊന്നും സംസാരിച്ചിട്ടില്ല. മമ്മൂക്കയുടെ അത്ര ദുല്‍ഖര്‍ സംസാരിക്കാറുമില്ല. മമ്മൂക്ക സിനിമയില്‍ വരുന്ന കഥാപാത്രങ്ങള്‍ പോലെയാണ്. ഫുള്‍ടൈം സംസാരിക്കും, അദ്ദേഹം നമ്മളെ കംഫര്‍ട്ടാക്കുന്നതല്ല, ആയി പോവുന്നതാണ്. അതൊക്കെ പതിയെ നടക്കുന്ന കാര്യമാണ്. പെട്ടെന്ന് കയറി വന്ന് മമ്മൂക്കയോട് സംസാരിക്കാന്‍ പറ്റില്ല. വേറെ ആളുകളുമായിട്ട് സംസാരിച്ചാലും അദ്ദേഹത്തോട് പെട്ടെന്ന് സംസാരിക്കാന്‍ സാധിച്ചിട്ടില്ല.

 mammootty-dq

ഞാന്‍ തന്നെ മൂന്ന് പടം അസിസ്റ്റ് ചെയ്തു, അതിന് ശേഷം ഉണ്ടയില്‍ അഭിനയിച്ചു. എന്നിട്ടാണ് സംസാരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന സിനിമയിലേക്ക് എത്തിയപ്പോഴാണ് സംസാരിക്കുന്നത് കുറച്ച് കൂടി ഈസിയായത്. അതേ സമയം ദുല്‍ഖറുമായി നമുക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ ഒരുപാട് സംസാരിക്കാനായി കാരണങ്ങളൊന്നുമില്ലെന്ന്', ഷൈന്‍ പറയുന്നു.

സിനിമ കാണുമ്പോഴൊക്കെ അഭിനയിക്കണമെന്ന മോഹം മാത്രമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ തന്നെ വര്‍ക്ക് ചെയ്തിരുന്നത് കൊണ്ടാണ് പിന്നീട് അഭിനയിക്കാന്‍ സാധിച്ചത്. വേറെ എവിടെയെങ്കിലുമായിരുന്നു ജോലിയെങ്കില്‍ അത് സാധിക്കില്ലായിരുന്നു. ഡാഡികൂള്‍ ഒക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് ഇനി അഭിനയിക്കാനൊന്നും പറ്റില്ലെന്ന് തോന്നിയിട്ടുണ്ട്.

2002 മുതല്‍ അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍ ജോലി ചെയ്യുന്നുണ്ട്. പത്ത് വര്‍ഷത്തോളം നിന്നിട്ടും എവിടെയും എത്താന്‍ പറ്റിയില്ല. ഈ സമയത്ത് എംബിബിഎസിന് പോയാല്‍ ഒരു ഡോക്ടറോ മറ്റോ ആയേനെ. ഒടുവില്‍ സിനിമയ്ക്ക് കഥ എഴുതാന്‍ വരെ തുടങ്ങി. അന്നെഴുതിയ കഥയിലൊക്കെ അഭിനയിക്കുന്നത് ഞാന്‍ തന്നെയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പതിയ അഭിനയിക്കാനുള്ള അവസരങ്ങള്‍ കിട്ടി തുടങ്ങുന്നത്. ഖദ്ദാമ സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഒരു കോണ്‍ഫിഡന്‍സ് കിട്ടിയെന്നും ഷൈന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X