നടനാവാന്‍ വേണ്ടി കമല്‍ സാറിന്റെ വീട്ടില്‍ പോയി! ലൊക്കേഷനില്‍ താന്‍ കയറി കൂടിയ കഥ പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

സിനിമയുമായി യാതൊരു പാരമ്പര്യവുമില്ലാതെ നടനായി ഇപ്പോള്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി, പിന്നീട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ഒടുവില്‍ നായകനായിട്ടും ഷൈന്‍ വളര്‍ന്നു. സിനിമയിലേക്കുള്ള തന്റെ യാത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് നടനിപ്പോള്‍.

ഷൈന്‍ അഭിനയിച്ച നൂറാമത്തെ സിനിമ റിലീസ് ചെയ്യുന്നതിനൊപ്പം നടനെ ആദരിക്കുന്ന ചടങ്ങ് കൂടി നടത്തിയിരുന്നു. ഈ വേദിയില്‍ സംസാരിക്കവേ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടന്‍.

ചെറുപ്പം മുതലേ പടത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ച് നടന്ന ആളാണ് ഞാന്‍. അന്ന് സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ നിന്നും കുട്ടികളെ സംവിധായകര്‍ സിനിമയിലേക്ക് എടുക്കുമെന്ന് കേട്ടതോടെയാണ് ഞാനും മോണോക്ടും കഥാപ്രസംഗവുമൊക്കെ പഠിക്കാന്‍ തുടങ്ങിയത്. തന്നെ മോണോക്ട് പഠിപ്പിച്ച ആളെയും ഷൈന്‍ പുറംലോകത്തിന് പരിചയപ്പെടുത്തി.

 shine-tom-chacko

ആദ്യം എന്നെ മലയാളം പഠിപ്പിച്ചു. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിരുന്നത് കൊണ്ട് തനിക്ക് മലയാളം അറിയില്ലായിരുന്നു. പിന്നെ ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് അവിടുന്നും പുറത്താക്കിയെന്ന് തമാശരൂപണേ ഷൈന്‍ പറയുന്നു.

സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ ഞാന്‍ പഠിച്ച് മുന്നോട്ട് പോകില്ലെന്ന് മമ്മിയ്ക്ക് മനസിലയി. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അവധിക്കാലമായി ഇരിക്കുമ്പോള്‍ മമ്മി എന്നോട് പറഞ്ഞു, നീ സാറിനെ പോയി ഒന്ന് കാണണം. സിനിമയില്‍ എന്തെങ്കിലുമൊരു ജോലി കിട്ടാതെയിരിക്കില്ലെന്നും. അതിനുശേഷം അമ്മ അറിയാതെ കറുത്ത പാനലില്‍ മോണോ ആക്ട് ഫസ്റ്റ്, കഥാപ്രസംഗത്തിന് ഫസ്റ്റ് അങ്ങനെ അങ്ങനെ കുറെ കാര്യങ്ങള്‍ എഴുതി വച്ചിട്ടുള്ള ഒരു സാധനം ഉണ്ട്. അതും പിടിച്ച് ഞാന്‍ കൊടുങ്ങല്ലൂര്‍ക്ക് വണ്ടി കയറി.

കമല്‍ സാറിന്റെ വീടെന്നു പറഞ്ഞാല്‍ ഓട്ടോറിക്ഷക്കാരൊക്കെ അവിടെ കൊണ്ടുചെന്ന് ആക്കും. അവിടെ ചെന്നപ്പോള്‍ സബൂറ ആന്റിയാണ് കണ്ടത്. അവിടുന്ന് സാറിന്റെ നമ്പര്‍ കിട്ടി. ആകെയുള്ളൊരു നമ്പറില്‍ നിന്നും അവസരമുണ്ടോന്ന് ചോദിച്ച് വിളിക്കും. കിട്ടുന്നത് ആന്റിയെയായിരിക്കും. സാറില്ലെന്നും പുറത്ത് പോയെന്നുമുള്ള മറുപടിയാണ് തിരികെ കിട്ടാറുള്ളത്.

സ്‌കൂളില്‍ പരീക്ഷ അടുക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് കമല്‍ സാറിയാണ്. സനിമയില്‍ കമല്‍ സാറുണ്ട്. അദ്ദേഹത്തിന് അടുത്ത് എത്തിയാല്‍ സിനിമയിലേക്ക് കടക്കാം. പൊന്നാനിയില്‍ ജനിച്ച എനിക്ക് മദ്രാസിലും കൊച്ചിയിലുമൊക്കെയുള്ള സിനിമയിലേക്ക് കടക്കുന്നത് എങ്ങനെയാണെന്ന് വലിയ ധാരണയില്ലായിരുന്നു.

ഗൃഹലക്ഷ്മിയിലും വനിതയിലുമൊക്കെ വരുന്ന ലാലു ചേട്ടന്റെയും പപ്പു ചേട്ടന്റെയും ദിലീപേട്ടന്റെയുമൊക്കെ ഇന്റര്‍വ്യൂ വായിക്കും. അവരൊക്കെ കമലിന്റെ അസിസ്റ്റന്റ് ആയിട്ടാണ് സിനിമയില്‍ കയറിയത്. അങ്ങനെയാണ് ദിലീപേട്ടനെ ഒക്കെ പോലെ അസിസ്റ്റന്റ് ഡയറക്ടറായാല്‍ സിനിമയില്‍ കയറി കൂടാമെന്ന് അറിയുന്നത്.

സംവിധായകനാവാന്‍ വേണ്ടിയാണ് അസിസ്റ്റന്റ് ഡയറക്ടറാവുന്നത്. പക്ഷേ എന്റെയുള്ളില്‍ നടനാവണമെന്ന ആഗ്രഹമാണ്. അങ്ങനെ കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയാല്‍ ദിലീപിനെ പോലെ നടനാകാമെന്ന് തോന്നി, അദ്ദേഹത്തിന്റെ ലൊക്കേഷനിലേക്ക് പോയി. സാറിനോട് ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകനാണെന്നും പൊന്നാനിയിലുള്ള ഷൈന്‍ ആണെന്നും പരിചയപ്പെടുത്തി. പിന്നീട് അദ്ദേഹം അടുത്ത സിനിമയില്‍ നോക്കാമെന്നും പോയി പരീക്ഷ എഴുതാനും പറഞ്ഞു.

 shine-tom-chacko

അങ്ങനെ പ്ലസ്ടുവിലെ പരീക്ഷ എഴുതിയതിന് ശേഷം നമ്മള്‍ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് വന്നു. വീണ്ടും എന്നെ കണ്ടതോടെ ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചു. അസിസ്റ്റന്റ് ഡയറക്ടറായി വന്നോളാന്‍ പറഞ്ഞിരുന്നെന്ന് പറഞ്ഞപ്പോള്‍ ആള് കൂടുതലാണെന്നും വേറൊരാള്‍ വന്നിട്ടുണ്ടെന്നും കമല്‍ സാര്‍ പറഞ്ഞു. തനിക്ക് വേണ്ടി വേറെ ചിലവൊന്നും നോക്കേണ്ടതില്ലെന്നും ഒരു കുഴപ്പവും ഉണ്ടാക്കാതെ ഇവിടെ നിന്നോളാമെന്നുമൊക്കെ പറഞ്ഞ് അവിടെ കൂടി.

പിറ്റേന്ന് രാവിലെ സുഗീത് ചേട്ടന്‍ എന്നെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നിര്‍ത്തും. ഞാനൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പയ്യനാണെന്നാണ് അദ്ദേഹം വിചാരിച്ചത്. അസിസ്റ്റന്റ് ഡയറക്ടറാവാന്‍ വന്നയാളാണെന്ന് പറഞ്ഞപ്പോള്‍ അത് നീയായിരുന്നോ എന്ന് ചോദിച്ച് എന്നെ കൂടെ കൂട്ടി. അങ്ങനെയാണ് ആ സെറ്റില്‍ താന്‍ കയറി കൂടിയതെന്നും ഷൈന്‍ പറയുന്നു. സ്‌ക്രീപ്റ്റ് ബോക്‌സ് എടുത്ത് കൊണ്ട് പോയിട്ടാണ് താന്‍ തുടങ്ങുന്നത്.

ഇപ്പോള്‍ എന്റെ നൂറാമത്തെ ചിത്രം എത്തിയിരിക്കുകയാണ്. വന്ന് വന്ന് നൂറ് വയസായത് പോലൊരു പ്രതീതിയാണ്. എല്ലാവരും എനിക്ക് നൂറ് വയസായത് പോലെയാണ് നോക്കുന്നത്. എന്തായാലും എല്ലാവര്‍ക്കും നന്ദിയെന്നുമാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X