twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ബൈസെക്ഷ്വല്‍' ആകുന്നതില്‍ എന്താണ് പ്രശ്‌നം; ചോദ്യത്തിന് മറുപടി നല്‍കി ഷൈന്‍ ടോം ചാക്കോ

    |

    അഭിനയ മികവ് കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനായി സിനിമയില്‍ എത്തിയ താരം പിന്നീട് അഭിനയത്തില്‍ ചുവട് ഉറപ്പിക്കുകയായിരുന്നു. ചെറിയ വേഷത്തിലൂടെയാണ് ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായി മാറുകയായിരുന്നു.

    സംശയമായിരുന്നു, അഭിനയം നിര്‍ത്താന്‍ പറഞ്ഞു, പ്രണയ വിവാഹം മുടങ്ങിയതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരംസംശയമായിരുന്നു, അഭിനയം നിര്‍ത്താന്‍ പറഞ്ഞു, പ്രണയ വിവാഹം മുടങ്ങിയതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരം

    ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഷൈന്‍ ടോം ചാക്കോ എപ്പോഴും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ രീതിയില്‍ നടന്‍ അഭിനയിച്ച് ഫലിപ്പിക്കാറുണ്ട്.സിനിമയുടെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും നടന്‍ തയ്യാറല്ല. കഥാപാത്രത്തിനായി എന്ത് സാഹസത്തിനും ഷൈന്‍ മുതിരാറുണ്ട്. കഥപാത്രത്തിന് വേണ്ടി താരം എടുക്കുന്ന എഫേര്‍ട്ട് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

    വയസ് അല്ല പക്വതയാണ് കാര്യം, മനസ്സിലുള്ള പ്രണയം തുറന്ന് പറഞ്ഞ് ബ്ലെസ്ലി; ദില്‍ഷയുടെ പ്രതികരണം ഇങ്ങനെ...വയസ് അല്ല പക്വതയാണ് കാര്യം, മനസ്സിലുള്ള പ്രണയം തുറന്ന് പറഞ്ഞ് ബ്ലെസ്ലി; ദില്‍ഷയുടെ പ്രതികരണം ഇങ്ങനെ...

    ത ഭീഷ്മപര്‍വം

    അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ഷൈന്‍ ടോം ചിത്രം. സിനിമയില്‍ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്.നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ഇത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു പീറ്റര്‍. ബൈസെക്ഷ്വല്‍ കഥാപാത്രമായ പീറ്ററിനെ കുറിച്ച് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    കഥാപാത്രം

    ഭീഷ്മപര്‍വത്തില്‍ ബൈ സെക്ഷ്വല്‍ ആയിട്ടാണല്ലോ അഭിനയിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി. അതിനെന്താണ് ഇത്ര പ്രത്യേകത എന്നായിരുന്നു നടന്‍ ചോദിച്ചത്. ഞാന്‍ സ്ട്രേറ്റ് ആയിട്ട് അഭിനയിക്കുന്നുണ്ടല്ലോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ. അപ്പോള്‍ നിങ്ങള്‍ക്ക് ബൈ സെക്ഷ്വലിനോടും ലെസ്ബിയന്‍സിനോടുമൊക്കെ എന്തോ പ്രശ്നമുണ്ട് എന്നല്ലേ മനസിലാക്കേണ്ടത്. അല്ലെങ്കില്‍ പിന്നെ ഇങ്ങനെ ചോദ്യം ചോദിക്കേണ്ട കാര്യമില്ല. ആളുകള്‍ക്ക് സെക്ഷ്വലായി അട്രാക്ഷന്‍സ് വരുമ്പോള്‍ അവര്‍ക്ക് പരസ്പരം അറിയാനും മനസിലാക്കാനുമൊക്കെ തോന്നും. അതൊക്കെ നാച്ചുറലാണ്. ഇത് എന്നെപ്പോലെ തന്നെയാണ് എല്ലാവര്‍ക്കുമെന്ന് സ്വയം മനസിലാക്കുക. ഇത് ഭയങ്കര പ്രത്യേകത ഉള്ള എന്തോ സംഗതിയാണെന്ന് പറയേണ്ട കാര്യമില്ല, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

     വിനായകന്‍ പ്രശ്‌നം

    ഒപ്പം തന്നെ നടന്‍ വിനായകനുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ചും താരം പറയുന്നുണ്ട്. വിനായകന്‍ പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. ''അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതില്‍ നമ്മള്‍ കൂടുതല്‍ കയറി അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. പുരുഷനും സ്ത്രീയുമായാല്‍ പരസ്പരം അട്രാക്ഷന്‍സ് ഉണ്ടായിരിക്കണം. അത് നമ്മള്‍ നല്ല രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ നല്ലതല്ലേ. ആ അട്രാക്ഷനില്‍ നിന്നാണ് ചെറുപ്പക്കാര്‍ക്ക് എനര്‍ജി ഉണ്ടാകുന്നത്. നമ്മള്‍ പറയാറില്ലേ ഈ ടീനേജ് കാലഘട്ടത്തില്‍ ഭയങ്കര എനര്‍ജറ്റിക് ആയിരിക്കും ഭയങ്കര ആവേശവും പ്രതീക്ഷകളുമൊക്കെക്കെ ഉണ്ടാവും എന്നൊക്കെ ആ സമയത്താണ് ഈ ഹോര്‍മോണ്‍സൊക്കെ കൂടുതലായി ഉണ്ടാകുന്നത്.

    Recommended Video

    തല്ലില്ല ഞാൻ കൊല്ലുകയെ ഉള്ളു.. | Shine Tom Chacko About Thallumaala Fight In Location | FilmiBeat
    സെക്സ് എജ്യുക്കേഷന്‍

    സെക്സ് എജ്യുക്കേഷന്‍ നമ്മുടെ നാട്ടില്‍ കൃത്യമായി ഇല്ലാത്തതുകൊണ്ടാണ് ഇതിനെ കുറിച്ച് ആള്‍ക്കാര്‍ക്ക് ഇത്തരം ആകാംഷയും എക്സൈറ്റ്മെന്റും ഉണ്ടാവുന്നത്. അതുകൊണ്ടാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. കുട്ടികളെ ചെറുപ്പം മുതലേ പഠിപ്പിക്കേണ്ട കാര്യങ്ങളുണ്ട്. ആണ് എന്താണ് പെണ്ണ് ഇവരുടെ അവയവങ്ങള്‍ എന്താണ്. ആണും പെണ്ണും തമ്മിലുള്ള സെക്ഷ്വല്‍ ലൈഫ് എന്താണ്. ജീവിതത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ് എന്ന് തുടങ്ങി നമ്മള്‍ പല കാര്യങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ സെക്സ് എന്ന വാക്ക് പോലും പറയാന്‍ പലരും മടിക്കും. നമ്മള്‍ ഇതൊന്നും പഠിക്കുന്നത് സ്‌കൂളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമല്ല. വളരെ തെറ്റായ രീതിയില്‍ പുസ്തകങ്ങളില്‍ നിന്നും സിനിമകളില്‍ നിന്നുമാണ്. ഒരു കൊച്ച് വളര്‍ന്നു വരുമ്പോള്‍ അവനെ പഠിപ്പിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതൊക്കയാണ്. ഇതൊന്നും പഠിപ്പിക്കാതെ തെറ്റായ രീതിയില്‍ ഇത് അറിഞ്ഞുകഴിഞ്ഞാല്‍ പല ഭാവനകളും കുട്ടികള്‍ക്കുണ്ടാവും, ഷൈന്‍ ടോം ചാക്കോ പറഞ്ഞു

    Read more about: shine tom chacko
    English summary
    Shine Tom Chacko Opens Up About His Bheeshma Parvam Movie Character, Went Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X