കൂടെ അഭിനയിച്ച നടിമാരോട് ദേഷ്യം തോന്നിയിട്ടുണ്ട്, കാരണം പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ. സിനിമ പാരമ്പര്യമില്ലാതെ തന്റേതായ കഠിന പ്രയത്‌നത്തിലൂടെയാണ് സിനമയില്‍ വേരുറപ്പിക്കുന്നത്. സഹസംവിധായകനായി സിനിമയില്‍ എത്തിയ ഷൈന്‍ ടോം ചാക്കോ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. സഹസംവിധായകനായി സിനിമയില്‍ നിന്നപ്പോഴും അഭിനയം തന്നെയായിരുന്നു നടന്റെ മനസ്സില്‍. ചെറിയ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട ഷൈന്‍ ഇന്ന് മലയാള സിനിമയുടെ പ്രധാന ഘടകമായി മാറിയിരിക്കുകയാണ്.

ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഷൈന്‍ ടോം ചാക്കോ എപ്പോഴും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയില്‍ നടന്‍ അവതരിപ്പിച്ച് കയ്യടി നേടാറുണ്ട്. ഒപ്പം തന്നെ സിനിമയുടെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും നടന്‍ തയ്യാറല്ല. കഥാപാത്രത്തിനായി എന്ത് സാഹസത്തിനും ഷൈന്‍ മുതിരാറുണ്ട്.

 ഷൈന്‍ ടോം ചാക്കോ

അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ഷൈന്‍ ടോം ചിത്രം. സിനിമയില്‍ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്.നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ഇത്. വില്ലന്‍ കഥാപാത്രമാണെങ്കിലും
മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു പീറ്റര്‍. നടന്റെ അഭിനയ മികവിനെ പ്രശംസിച്ച് സഹതാരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നായികമാർ

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഷൈന്‍ ടോം ചാക്കോയുടെ പുതിയ അഭിമുഖമാണ്. കൂടെ അഭിനയിച്ചതില്‍ ഏറ്റവും കംഫര്‍ട്ട് തോന്നിയ നായികയെ കുറിച്ചാണ് പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ ഇക്കാര്യം പറഞ്ഞത്. ചിലപ്പോഴൊക്കെ ദേഷ്യം തോന്നാറുണ്ടെന്നായിരുന്നു ഷൈന്‍ പറഞ്ഞത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ

നടന്റെ വാക്കുകള്‍ ഇങ്ങനെ...''ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ കൂടെ, രജിഷയുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്.
അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്. ദേഷ്യപ്പെടാറും പിണങ്ങാറുമൊക്കെയുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നും. ക്ലാസ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് നമ്മള്‍ ആക്ട് ചെയ്യുന്ന ആ സംഭവമാണ്. അതില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ ദേഷ്യം തോന്നും. അത് പ്രായത്തിന്റെ കൂടി കാര്യമാണ്. അവര് ചെറിയ പ്രായവും നമ്മള്‍ കുറച്ചുകൂടി പ്രായമുള്ള കാരണവന്മാര്‍ ആയതിന്റെ ദുശ്ശീലങ്ങളാണ് അതൊക്കെ.റാഗ് ചെയ്യാറില്ല. ഇടക്ക് ദേഷ്യം പിടിക്കും,'' ഷൈന്‍ പറഞ്ഞു.

   ഇഷ്ടകഥാപാത്രം

ഇതേ അഭിമുഖത്തില്‍ തന്നെ ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ റോള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നതായും ഷൈന്‍ പറഞ്ഞു. തമാശരൂപേണയാണ് ഇക്കാര്യം പറഞ്ഞത്. മറ്റേതെങ്കിലും നടന്മാര്‍ ചെയ്ത റോളുകള്‍ കണ്ടിട്ട് അത് ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ, എന്ന ചോദ്യത്തിനായിരുന്നു മറുപടി.'ഇടക്കൊക്കെ തോന്നാറുണ്ട്. പക്ഷെ, ഏത് ക്യാരക്ടറാണെന്ന് പറയില്ല. ജുറാസിക് പാര്‍ക്കിലെ ദിനോസറിന്റെ റോള്‍. എനിക്കത് നന്നായി ചെയ്യാന്‍ പറ്റും. അതിന് അത്ര മൂവ്മെന്റ് ഇല്ലല്ലോ. ചാടി വന്ന് പിടിച്ച്,'' ഷൈന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വിജയ് ചിത്രമായ ബീസ്റ്റാണ് ഇനി പുറത്ത് വരാനുള്ള ഷൈന്‍ ചിത്രം വില്ലന്‍ കഥാപാത്രത്തിലാണ് നടന്‍ എത്തുന്നത്. തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X