ആദ്യമായി സംസാരിക്കുന്ന ഫിലിംസ്റ്റാര്‍ ചാക്കോച്ചനാണ്; ആ പഴയ കാലത്തെ കുറച്ച് ഷൈന്‍ ടോം
തന്നില്‍ ഏല്‍പ്പിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റേതായ രീതിയില്‍ സ്‌ക്രീനിന്‍ അവതരിപ്പിക്കുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനായി സിനിമ ജീവിതം തുടങ്ങിയ ഷൈന്‍ പിന്നീട് അഭിനയത്തില്‍ സജീവമാവുകയായിരുന്നു. കമലിന്റെ സംവിധാന സഹായി ആയി തുടര്‍ന്നപ്പോഴും മനസ്സില്‍ അഭിനയമോഹം മനസില്‍ ഉണ്ടായിരുന്നു. ഗുരുവിന്റെ ചിത്രത്തിലൂടെ തന്നെയായിരുന്നു ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. ഷൈന്‍ ടോം ചാക്കോയ്ക്ക് ബ്രേക്ക് നല്‍കിയതും കമല്‍ ചിത്രമായ ഗദ്ദാമയാണ്. ഈ ചിത്രത്തിലൂടെയായിരുന്നു നടന്‍ അഭിനത്തില്‍ സജീവമാവുന്നത്.
ഈ അടുത്തിടെ പുറത്ത് ഇറങ്ങിയ ഭൂരിഭാഗംചിത്രങ്ങളിലും ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്നു. കുറുപ്പ്, വെയില്‍, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയുമായിരുന്നു. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് വെളളിത്തിരയില്‍ എത്തിയ നടന്‍ തന്റെ ആദ്യകാലത്തെ സിനിമ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്. താന്‍ ആദ്യമായി സംസാരിക്കുന്ന ഫിലിം സ്റ്റാര്‍ കുഞ്ചാക്കോ ബോബനാണെന്നാണ് ഷൈന്‍ പറയുന്നത്. കൂടാതെ ആസിഫ് അലിയുമായിട്ടുളള സൗഹൃദത്തെ കുറിച്ചും പറയുന്നുണ്ട്.

ഷൈന്‌റെ വാക്കുകള്‍ ഇങ്ങനെ... '' ചാക്കോച്ചനെ ആദ്യമായി കാണുന്നത് നമ്മള്‍ എന്ന സിനിമയുടെ ലെക്കേഷനില്‍ വെച്ചാണ്.
ചാക്കോച്ചന്റെ കൂടെ ആദ്യമായി വര്‍ക്ക് ചെയ്യുന്നത് സ്വപ്നക്കൂട് എന്ന ചിത്രത്തിലാണ്. നമ്മള്‍ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് ചാക്കോച്ചന്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. തൃശൂര്‍ വഴി പോയപ്പോള്‍ കമല്‍ സാറിനെ കാണാന്‍ വന്നതാണ്. അന്നാണ് ആദ്യമായി ചാക്കോച്ചനെ നേരിട്ട് കാണുന്നത്. അതുകഴിഞ്ഞ് എന്റെ അടുത്ത മൂവി സ്വപ്നക്കൂടില്‍ ചാക്കോച്ചനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റി. അന്ന് ഞാന്‍ ചാക്കോച്ചന്റെ മൊബൈല്‍ നമ്പര്‍ നൈസായിട്ട് സംഘടിപ്പിച്ചു. അന്ന് മൊബൈലൊന്നും അത്ര പോപ്പുലറല്ല. പക്ഷേ ചാക്കോച്ചന്റെ കൈയില്‍ ഫോണുണ്ട്.

അങ്ങനെ ഞാന്‍ വീട്ടിലെത്തിയ ശേഷം ചാക്കോച്ചനെ വിളിച്ചു. പടം റിലീസായ സമയത്താണ് വിളിച്ചത്. 'ഞാന്‍ ഷൈന്‍ ടോം ആണ്, കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന എന്നൊക്കെ പറഞ്ഞ് സംസാരിച്ചുതുടങ്ങി. ആ എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്നൊക്കെ അദ്ദേഹം ചോദിച്ചു. പിന്നെ ഞാന്‍ ഫോണ്‍ അമ്മയ്ക്കും വീട്ടുകാര്‍ക്കുമൊക്കെ കൊടുത്തു. ഞാന്‍ ഫിലിമില്‍ വര്‍ക്ക് ചെയ്യാന്‍ പോയ ശേഷം അവര്‍ ആദ്യമായി ഒരു ഫിലിം സ്റ്റാറുമായി സംസാരിച്ചത് ചാക്കോച്ചനുമായിട്ടാണ്, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

അതുപോലെ ആസിഫ് അലിയെ ആദ്യമായി കാണുന്നത് ട്രാഫിക്കിന്റെ ലൊക്കേഷനില്‍ വെച്ചാണ്. അന്ന് ആസിഫും അത്ര പോപ്പുലറായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം പുതിയ ആളായിരുന്നു. ആസിഫിന്റെ വളര്‍ച്ച നമ്മള്‍ പിന്നീട് കണ്ടു. ആസിഫിന്റെ ലേബലില്‍ സിനിമ വന്നുതുടങ്ങിയ സമയത്ത് പകിടയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. അതില്‍ എന്റേതും നല്ല കഥാപാത്രമായിരുന്നു.
Recommended Video

അതിന് ശേഷം പിന്നീട് വന്നത് കെട്ട്യോളാണെന്റെ മാലാഖയാണ്. ഉണ്ട റിലീസ് ആയ ദിവസമാണ് ഞാന്‍ അതില്‍ അഭിനയിക്കാന്‍ പോയത്. ലൊക്കേഷനില്‍ വെച്ച് ആസിഫിനെ കണ്ടു, എന്നെ ചേര്‍ത്ത് പിടിച്ച് അദ്ദേഹം സന്തോഷം പങ്കുവെച്ചു. അതുപോലെ ഉണ്ടയുടെ സെലിബ്രേഷന്റെ ഭാഗമായി കേക്കൊക്കെ കട്ട് ചെയ്താണ് അന്ന് പിരിഞ്ഞത്, ഷൈന്‍ ടോം ചാക്കോ പറയുന്നു.


Click it and Unblock the Notifications











