ആദ്യ ഭാര്യ ഒത്തിരി കഷ്ടപ്പെട്ടു! എന്നിൽ നിന്നും ഒന്നിലും അവര്‍ സന്തുഷ്ടയായിരുന്നില്ല, ഭാര്യയെ കുറിച്ച് ഷൈന്‍

സോഷ്യല്‍ മീഡിയ ഭരിക്കുന്ന നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അഭിമുഖങ്ങളിലും പൊതുപരിപാടികളിലുമൊക്കെയുള്ള താരത്തിന്റെ സംസാരവും പ്രവൃത്തികളുമാണ് ഏറെ ചര്‍ച്ചയാവാറുള്ളത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടന്‍ ഇന്ന് നായകനായും വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

അച്ഛനല്ല അമ്മയാണ് വഴക്ക് പറയാറുള്ളത്! തരിണിയുമായിട്ടുള്ള വിവാഹം അടുത്ത വര്‍ഷമെന്ന് കാളിദാസ് ജയറാം

പലപ്പോഴും നടന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാറില്ല. എന്നാല്‍ അടുത്തിടെ നടന്‍ വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ പ്രചരണം ഉണ്ടായി. ഒരു പെണ്‍കുട്ടിയുടെ കൂടെ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഷൈനിന്റെ വീഡിയോയാണ് പുറത്ത് വന്നത്. തനു എന്നാണ് കുട്ടിയുടെ പേര് എന്ന് മാത്രമേ താരം വ്യക്തമാക്കിയുള്ളു. മാത്രമല്ല ഇരുവരുടെയും പ്രണയസല്ലാപങ്ങളും വൈറലായി മാറിയിരുന്നു.

 shine-tom-chacko-

ഇതിന് പിന്നാലെ പ്രണയത്തെ കുറിച്ചും നടന്‍ വീണ്ടും വിവാഹിതനായോ എന്നതടക്കമുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഷൈന്‍ ആ ബന്ധം മുന്‍പോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്തതിനാല്‍ വേര്‍പിരിഞ്ഞതായിരുന്നു. ഇതേ കുറിച്ച് ഷൈന്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്. അത്തരത്തില്‍ ആദ്യ വിവാഹത്തെ കുറിച്ച് നടന്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

തന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് ആയിരുന്നുവെന്നാണ് ഷൈന്‍ റഞ്ഞത്. ഒത്തിരി കാരണങ്ങള്‍ കൊണ്ടാണ് ആ വിവാഹബന്ധം വര്‍ക്ക് ആകാതെ വന്നത്. സത്യം പറഞ്ഞാല്‍ ആ സമയത്ത് എനിക്ക് വേറൊരു പ്രണയം ഉണ്ടായിട്ടുണ്ടെന്നും നടന്‍ പറയുന്നു. കുറച്ചുകാലമേ ആ പ്രണയം ഉണ്ടായിരുന്നുള്ളു. എങ്കിലും എന്റെ ഭാര്യ ആയിരുന്നയാളെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. താന്‍ കാരണം അവര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായി.

ഭാര്യയുടെ ഭാഗത്ത് നിന്നുള്ള എല്ലാത്തിലും ഞാന്‍ സന്തുഷ്ടന്‍ ആയിരുന്നെങ്കിലും പക്ഷെ എന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവര്‍ സന്തുഷ്ട ആയിരുന്നില്ല. അതൊക്കെ എന്റെ പ്രശ്‌നമായിരുന്നെന്ന് എന്റെ രണ്ട് ബന്ധങ്ങളില്‍ നിന്ന് എനിക്ക് മനസിലായി. അതുകൊണ്ടാണ് പിന്നെ വേറെ ഒരാളുടെ ചിന്താ മണ്ഡലങ്ങള്‍ ഭരിക്കുന്ന പ്രണയബന്ധങ്ങളില്‍ ആവാന്‍ എനിക്ക് താല്പര്യം ഇല്ലാതിരുന്നതെന്നാണ് പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നടന്‍ പറഞ്ഞത്.

shine

പ്രണയബന്ധങ്ങളില്‍ തല്‍പരനല്ലെന്ന് പറയുന്നതിനേക്കാള്‍ അത് തനിക്ക് വര്‍ക്ക് ആവുന്നില്ലെന്ന് വേണം പറയാന്‍. ഒരു തരത്തിലുമുള്ള ഒരു എനര്‍ജിയും അത് ഉണ്ടാക്കുന്നില്ല. ആദ്യം കാഴ്ചകള്‍ കൊണ്ടും സംസാരം കൊണ്ടും ആണല്ലോ ഇത്തരം ബന്ധങ്ങളില്‍ കൂടുതല്‍ അടുക്കുന്നത്. അതിനപ്പുറത്തേക്ക് അത് കടക്കുന്നില്ല. അങ്ങനൊരു ആത്മബന്ധം ഉണ്ടാവുന്നില്ല. എനിക്ക് സ്ത്രീകളുമായി ഇടപഴകി പരിചയം ഒന്നുമില്ല. കല്യാണം കഴിച്ച് ഒരു കൊച്ചുണ്ടായി എങ്കിലും ഭാര്യയുടെ കാര്യം കഷ്ടമായിരുന്നെന്ന് ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഭാര്യയും കുഞ്ഞും സുഖമായി ഇരിക്കുകയാണെന്നും കുഞ്ഞിന്റെ കാര്യം ഞാന്‍ എവിടെയും പറയാറില്ലെന്നും താരം സൂചിപ്പിച്ചു. അങ്ങനെ അവരെ കുറിച്ച് പറയേണ്ട ആവശ്യം ഒന്നുമില്ലല്ലോ. മകന്റെ പേര് സിയല്‍ എന്നാണെന്നും അവനിപ്പോള്‍ എട്ടുവയസായെന്നും പറഞ്ഞ താരം അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ലെന്ന് കൂടി പറഞ്ഞു.

രണ്ട് പേര്‍ സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്ന് അല്ലെങ്കില്‍ ഒരാള്‍ക്കൊപ്പം നിന്ന് വളരുന്നതാണ് നല്ലത്. അല്ലെങ്കില്‍ പത്ത് ദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ബാക്കി ദിവസം ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. ഇങ്ങിനെ വളരുന്ന കുട്ടികള്‍ ആകെ വിഷമിച്ചു പോകില്ലേ എന്നാണ് നടന്‍ ചോദിക്കുന്നത്.

മാത്രമല്ല തനിക്ക് സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളുവെന്നും പ്ലസ് ടു വരെയേ ഞാന്‍ പഠിച്ചിട്ടുള്ളുവെന്നും അഭിമുഖത്തില്‍ ഷൈന്‍ വെളിപ്പെടുത്തി. അന്ന് ഡിഗ്രിയ്ക്ക് ബികോം പഠിക്കാനൊക്കെ പോയിരുന്നു എന്നത് സത്യമാണ്. പക്ഷെ ആകെ 17 പേപ്പര്‍ എന്തോ ആണ്, ആ 17 പേപ്പറും എനിക്ക് കിട്ടിയിട്ടില്ല. ഒരൊറ്റ പരീക്ഷ പോലും ഡിഗ്രിയ്ക്ക് ഞാന്‍ പാസായിട്ടില്ല. പരീക്ഷ ഏതാണെന്നോ, ഏതാണ് വിഷയം എന്നോ എത്ര പേപ്പര്‍ ഉണ്ടെന്നോ പോലും എനിക്ക് അറിയില്ലെന്നുമാണ് നടന്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X