ഇത് മൂന്നാമത്തെ റിലേഷന്‍ഷിപ്പാണ്! വിവാഹമോചനത്തിന് ശേഷം വേറൊരു റിലേഷന്‍ ഉണ്ടായിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ
സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനൊപ്പം അഭിമുഖങ്ങളിലൂടെയും സ്റ്റാറായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. താന്‍ വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന് അടുത്തിടെയാണ് ഷൈന്‍ പുറംലോകത്തോട് പറയുന്നത്. അതേ സമയം തന്റേത് ഇത് മൂന്നാമത്തെ റിലേഷന്‍ഷിപ്പാണെന്നാണ് നടന്‍ പറയുന്നത്.
ആദ്യം വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഷൈന്‍. ഇതിനിടയില്‍ ഒരു റിലേഷന്‍ഷിപ്പും തനിക്കുണ്ടായിട്ടുണ്ട്. അവസാനം ഇത് മൂന്നാമത്തെ തവണയാണ് റിലേഷന്‍ഷിപ്പിലേക്ക് പോകുന്നതെന്നും വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ വ്യക്തമാക്കുന്നു.

എന്റെ ജീവിതത്തിലേക്ക് ഒരു നായിക മാത്രമല്ല മൂന്ന് പേരായി. ആദ്യം വിവാഹം കഴിച്ചിരുന്നു. ഇത് രണ്ടാമത്തെ വിവാഹമാണ്. ഇതിനിടയില്‍ മറ്റൊരു റിലേഷന്‍ഷിപ്പ് കൂടി ഉണ്ടായിരുന്നു. ഇത് ചെറിയ പ്രായം മുതലുള്ള പ്രക്രിയയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ തുടങ്ങിയ കാലം മുതലേ നമുക്കും ഇത്തരം അട്രാക്ഷനൊക്കെ ഉണ്ടാവും. അതൊരു പ്രായമാവുമ്പോള്‍ പ്രണയമാവും.പിന്നെ കല്യാണത്തിലേക്കും എത്തും.
ഇപ്പോഴത്തെ റിലേഷന്‍ ഞങ്ങള്‍ കണ്ടു, പരിചയപ്പെട്ടു, ഇഷ്ടമായി. ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയിരിക്കുകയാണ്. പ്രണയവിവാഹമാണോന്ന് ചോദിച്ചാല്‍ അറിയില്ല. കാരണം നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ട് വിവാഹത്തിലേക്ക് എത്തിയതാണ്. നല്ല രീതിയില്‍ മുന്നോട്ട് പോകാം. അങ്ങനെയല്ലാതെയിരിക്കാം. കാരണം വഴക്കും പ്രശ്‌നങ്ങളും ഇല്ലാത്ത ഒരു പരിപാടി ലോകത്ത് ഇല്ല. പ്രശ്‌നങ്ങളില്ലാത്ത ഒരു ജീവിതവും ഉണ്ടാവില്ല. കാരണം മാതാപിതാക്കളും മക്കളും തമ്മിലൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ലേ എന്നും ഷൈന്‍ ചോദിക്കുന്നു.
ഇന്റര്‍വ്യൂസില്‍ കാണുന്ന ആളല്ല സിനിമയില്‍ ആക്ഷന്‍ പറഞ്ഞ് കഴിയുമ്പോഴെന്ന് ഷൈനിനെ പറ്റി നടന്‍ സിദ്ധിഖ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഇതേ പറ്റിയുള്ള ചോദ്യത്തിന് അത് സത്യമാണെന്നാണ് നടന്‍ പറയുന്നത്. കാരണം ഇന്റര്‍വ്യൂ കൊടുക്കാന്‍ വേണ്ടിയല്ല ഞാന്‍ സിനിമയിലേക്ക് വന്നത്. അഭിനയിക്കാന്‍ വന്നതാണ്. ഞാനൊക്കെ പടം കണ്ട് കൊണ്ടിരുന്ന എന്റെ കുട്ടിക്കാലത്ത് ഒരു പോസ്റ്ററിന്റെ ബലത്തിലാണ് നമ്മള്‍ സിനിമ കാണാന്‍ കയറുക.

അന്ന് സിനിമയിലെ പാട്ടോ, ടീസറോ, ട്രെയിലറോ, അഭിമുഖങ്ങളോ ഒന്നുമില്ല. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മോഹന്‍ലാല്‍ തോക്കും പിടിച്ച് നില്‍ക്കുന്നൊരു പോസ്റ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് കണ്ടിട്ടാണ് സിനിമ കാണാന്‍ കയറിയത്. അന്ന് താരങ്ങള്‍ക്ക് പുരസ്‌കാരം കിട്ടുമ്പോഴോ മറ്റുമൊക്കെയാണ് അഭിമുഖങ്ങള്‍ വരാറുള്ളതെന്നും നടന്‍ പറയുനനു.
പ്രണയം പരാജയപ്പെടുമ്പോള്‍ ആത്മഹത്യ ചെയ്യുന്നവരെ കുറിച്ചും ഷൈന്‍ സംസാരിച്ചു. നഷ്ടം സംഭവിച്ച് നിരാശ തോന്നിയിട്ടാവും പലരും ആത്മഹത്യ ചെയ്യുന്നത്. ജീവിതത്തില്‍ നമ്മള്‍ ആഗ്രഹിച്ച കാര്യം നടക്കാതെ വരുമ്പോള്‍ ജീവിതം അവസാനിപ്പിക്കുന്നത് ഉചിതമായ തീരുമാനമല്ല. തെറ്റായ തീരുമാനമാണത്.
തേപ്പ് എന്ന് പറയുന്നത് രണ്ട് പേര്‍ ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് വിചാരിക്കുന്നു. അതിനിടയില്‍ സ്വരചേര്‍ച്ചകള്‍ വരുമ്പോള്‍ അവര്‍ തന്നെ വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. ഒന്നിച്ച് പോകാന്‍ പറ്റില്ലെങ്കില്‍ രണ്ടാളും രണ്ട് വഴിയ്ക്ക് തന്നെ പോകുന്നതാണ് നല്ലത്.
ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ പ്രത്യേകിച്ച് ചെയ്യാനുള്ള ആഗ്രഹമൊന്നുമില്ല. ചെയ്യാനിഷ്ടമുള്ള പ്രവൃത്തി കണ്ടുപിടിച്ച് അത് ചെയ്ത് മുന്നോട്ട് പോവുക എന്നേയുള്ളു. അല്ലാതെ കുറേ ആഗ്രഹങ്ങളൊന്നും എനിക്കില്ലെന്നാണ് ഷൈന്‍ പറയുന്നത്.


Click it and Unblock the Notifications