ഞാനും മുന്‍ഭാര്യയ്ക്ക് കാശ് കൊടുത്തിരുന്നു! സ്ത്രീധനം നിരോധിച്ചത് പോലെ അതും നിരോധിക്കണമെന്ന് ഷൈന്‍ ടോം ചാക്കോ

നടന്‍ ഷൈന്‍ ടോം ചാക്കോ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകൡലാണ് താരം. ഷൈനിന്റെ നൂറാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

അതേ സമയം ഷൈന്‍ രണ്ടാമതും വിവാഹത്തിനൊരുങ്ങുകയാണ്. ഇതിനിടെ സ്ത്രീധനത്തെ കുറിച്ചും ജീവനാംശം കൊടുക്കുന്നതിനെ പറ്റിയും നടന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

shine-thanu

സ്ത്രീധനം ഇഷ്ടമുള്ളവര്‍ കൊടുക്കുക. ഇഷ്ടമില്ലാത്തവര്‍ കൊടുക്കാതിരിക്കുക. ഡിവോഴ്‌സിന്റെ സമയത്ത് ഭാര്യമാര്‍ക്ക് കാശ് കൊടുക്കുന്നത് എന്തിനാണ്. അതും സ്ത്രീധനം പോലത്തെ ഒരു കാര്യം അല്ലേ. കല്യാണ സമയത്ത് ഭര്‍ത്താവിന് കൊടുക്കുന്നു. ഡിവേഴ്‌സിന്റെ സമയത്ത് ഭര്‍ത്താവ് തിരിച്ചു കൊടുക്കുന്നു. ഇത് കോടതി തീരുമാനിക്കുന്നു. എന്തിനാണ് വിവാഹം വേര്‍പിരിയുമ്പോള്‍ ഭാര്യക്ക് കാശ് കൊടുക്കുന്നത്. അതല്ലേ വിവാഹത്തിന് മുന്‍പും കൊടുക്കുന്നത്.

ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കണ്ടേ. ഞാനും ഡിവോഴ്‌സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്. ജോലിയില്ലാത്തവര്‍ക്കാണെങ്കില്‍ പിന്നെയും കൊടുക്കാം. ജോലി ഉള്ളവര്‍ക്കും കൊടുക്കാന്‍ കോടതി പറയും. നിയമപരമായിട്ട് കൊടുക്കണം. രണ്ട് പേരും തുല്യരല്ലേ. രണ്ടുപേരും വേര്‍പിരിയുന്നു. പിന്നെ എന്തിന് ഒരാള്‍ മറ്റൊരാള്‍ക്ക് കാശ് കൊടുക്കണം. തന്നെ കെട്ടാന്‍ ഒരാള്‍ക്ക് ഒരാള്‍ എന്തിന് കാശ് കൊടുക്കണം. ഒന്നുകില്‍ ഇത് രണ്ടും ഇല്ലാതാക്കണം.

വിവാഹത്തിന് സ്ത്രീധനം കൊടുക്കാന്‍ പാടില്ലെന്ന് പറയുമ്പോഴും ചിലര്‍ പറയും ഇത് ഞങ്ങളുടെ മകള്‍ക്ക് കൊടുക്കുന്നതാണെന്ന്. ചിലര്‍ പറയും ചോദിച്ച് വാങ്ങിക്കുന്നതാണെന്ന്. അങ്ങനെ ആണെങ്കില്‍ ഡിവോഴ്‌സ് സമയത്ത് ജീവനാംശവും കൊടുക്കാന്‍ പാടില്ല. രണ്ടും ഇല്ലാതാക്കേണ്ട കാര്യമാണെന്ന് ഷൈന്‍ പറയുന്നു.

ഹൃത്വിക് റോഷനും ഭാര്യയും വേര്‍പിരിഞ്ഞപ്പോള്‍ അവര്‍ക്ക് കോടികള്‍ കൊടുത്തുവെന്ന് കേട്ടില്ലേ. അതെന്തിനാണ് കൊടുത്തതെന്ന് ചോദിക്കുകയാണ് ഷൈന്‍. അതേ സമയം നടന്റെ വീഡിയോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് നിറയുന്നത്. ഷൈന്‍ ടോം പറഞ്ഞത് കറക്ടാണെന്നാണ് ചിലര്‍ പറയുന്നത്.

സ്ത്രീധനം നിരോധിച്ച കോടതി, സ്ത്രീക്ക് ധനം കൊടുക്കണമെന്ന് പറയുന്നത് എന്തിനാണെന്നാണ് ഒരാള്‍ കമന്റിലൂടെ ചോദിക്കുന്നത്. പരസ്പര സമ്മതത്തോട് കൂടി ഡിവോഴ്‌സ് ആയാല്‍ പത്ത് പൈസ കൊടുക്കാന്‍ പാടില്ല. നടന്‍ ബാല അമൃതക്കും പത്ത് പൈസ കൊടുക്കാന്‍ പാടില്ല. അതുപോലെ ആ കുട്ടിക്ക് വേണ്ടി രണ്ട് പേരും ഒരു പോലെ പൈസ ചിലവാക്കണം. കുട്ടി അമൃതയുടെ അടുത്ത് നില്‍ക്കുകയും പൈസ ബാല കൊടുക്കണമെന്നും പറയുന്നതില്‍ എന്ത് നീതിയാണുള്ളതെന്ന് ആരാധകര്‍ ചോദിക്കുന്നു.

shine-thanu

എന്നാല്‍ ഇതിനെ പറ്റി വലിയ ധാരണയില്ലാതെയാണ് ഷൈന്‍ സംസാരിച്ചതെന്ന് പറയുകയാണ് ആരാധകര്‍. ജീവനാംശം വിവാഹപങ്കാളി ലാഭകരമായ തൊഴില്‍മാറ്റി വച്ചിട്ട് ചെയ്ത പ്രവര്‍ത്തനത്തിന്റെ കൂലിയാണ്. ഉദാഹരണത്തിന് സ്വയം ജോലിക്ക് പോവാതെ ഭര്‍ത്താവ് ചെയ്യണ്ട പ്രവര്‍ത്തികള്‍ ഭാര്യ മാത്രം ചെയ്തു അവരുടെ ലാഭകരമായ തൊഴില്‍ ചെയ്ത് പണം സമ്പാദിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ഭര്‍ത്താവിന് അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നതിന്റെ കൂലിയാണ് ജീവനാംശം. സ്ത്രീധനവുമായി താരതമ്യപ്പെടുത്താന്‍ പറ്റുന്നതല്ല ജീവനാംശമെന്നാണ് ഒരാള്‍ പറഞ്ഞത്.

മാത്രമല്ല ഷൈനിന്റെ പ്രസ്താവനയെ വിമര്‍ശിച്ചും നിരവധി പേരെത്തി. എടോ തന്നെ കെട്ടണമെന്ന് പറഞ്ഞു ഒരു പെണ്ണും അല്ലെങ്കില്‍ എന്റെ മോളെ കെട്ടുമോ എന്ന് ചോദിച്ച് ഒരു പെണ്‍ വീട്ടുകാരും ആണ്‍ വീട്ടുകാരെ സമീപിക്കുന്നില്ല.

പെണ്ണിനെ ആവശ്യപ്പെട്ട് ആണ്‍ വീട്ടുകാരാണ് പെണ്‍ വീട്ടുകാരെ സമീപിക്കുന്നത്. പിന്നെ കല്യാണം കഴിക്കേണ്ടത് പെണ്ണിന്റെ മാത്രം ആവശ്യമാണ് എന്നാണെങ്കില്‍ പെണ്ണുങ്ങളല്ലേ ആണുങ്ങളെ തേടി വരേണ്ടത്? കല്യാണം രണ്ടുപേര്‍ക്കും തുല്യ ആവശ്യമാണെങ്കില്‍ പെണ്ണിനെ കേട്ടുന്നവന് എന്തിന് കൈക്കൂലി കൊടുക്കണം

കല്യാണം കഴിഞ്ഞാല്‍ പെണ്ണ് ആണിന്റെ വീട്ടിലിരുന്ന് ചുമ്മാ വിരുന്നുണ്ണുകയല്ല. അവന്റെ എല്ലാ ആവശ്യങ്ങള്‍ക്കും സഹകരിച്ച് അവന്റെ മക്കളെ ചുമന്നു പ്രസവിക്കുന്നില്ലേ? ആണിന് എന്തു റിസ്‌ക്കാണ് ഉള്ളത്? അവളുടെ ശരീരമല്ലേ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത്? അവളല്ലേ വേദന സഹിക്കുന്നത്? അപ്പോള്‍ സ്ത്രീക്കല്ലേ നഷ്ടം സംഭവിക്കുന്നത്? അപ്പോള്‍ അവള്‍ക്ക് ഇങ്ങോട്ടല്ലേ ധനം കൊടുക്കേണ്ടത്?

പോരാത്തതിന് അവള്‍ എല്ലാ വീട്ടു ജോലികളും ചെയ്ത് അവന്റെ മക്കളെയും അവന്റെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന ചുമതലയും ഏറ്റെടുക്കേണ്ടിവരുന്നില്ലേ? എന്നിങ്ങനെ നിരവധി കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X