അന്നത്തെ അഭിമുഖത്തില്‍ സംഭവിച്ചത് ഇതാണ്; വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ, വിഷമമില്ലെന്ന് നടന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സംവിധാന സഹായിയായി കരിയര്‍ ആരംഭിച്ച താരം കമല്‍ ചിത്രത്തിലൂടെ തന്നെയാണ് കരിയറും ആരംഭിക്കുന്നത്. നമ്മള്‍ എനെ ചിത്രത്തില്‍ തല കാണിച്ചിരുന്നുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം നടനായും വില്ലനായും സഹനടനായും ഷൈന്‍ തിളങ്ങുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കഴിഞ്ഞിരുന്നു.

ഈ അടുത്തിടെ പുറത്ത് ഇറങ്ങിയ ഭൂരിഭാഗംചിത്രങ്ങളിലും ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്നു. കുറുപ്പ്, വെയില്‍, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. സിനിമ കഥാപാത്രങ്ങള്‍ പോലെ തന്നെ ഈ അടുത്തിടയ്ക്ക് പുറത്ത് വന്ന ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു. മദ്യപിച്ചാണ് പ്രെമോഷന് എത്തിയതെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിത അന്ന് സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നെ കുറിച്ചോ തന്റെ സ്വഭാവത്തെ കുറിച്ചോ ആളുകള്‍ പറയുന്നതില്‍ കുഴപ്പമില്ലെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ

നടന്റെ വാക്കുകള്‍ ഇങ്ങനെ... ''തല്ലുമാലയുടെ ഷൂട്ടിനിടയിലാണ് കാലിന്റെ ലിഗമെന്റിന് പരിക്ക് പറ്റിയത്. അന്നത്തെ അഭിമുഖം ഷൂട്ട് ചെയ്തവര്‍ കണ്ടതാണ്, ഞാന്‍ ആശുപത്രിയില്‍ പോകുന്നതും അവിടേക്ക് വൈകി വന്നതും. എന്നെക്കുറിച്ചോ എന്റെ സ്വഭാവത്തെക്കുറിച്ചോ ആളുകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഫെബ്രുവരി 21ന് ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. അന്ന് വെയില്‍ സിനിമയുടെ പ്രമോഷന്‍ പ്ലാന്‍ ചെയ്തിരുന്നു. അന്ന് ഉച്ചയ്ക്കാണ് എനിക്കിത് സംഭവിക്കുന്നത്. ഞാന്‍ ആശുപത്രിയില്‍ പോയി തിരിച്ചു വന്നപ്പോഴേക്കും വൈകുന്നേരമായി. പ്രമോഷന്‍ ഷൂട്ടിന് ക്ഷണിച്ചവരെല്ലാം അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അത്രയും ആളുകളെ കാത്തിരിപ്പിച്ചിട്ട് അഭിമുഖം കൊടുക്കാതിരിക്കുന്നത് മോശമല്ലേ എന്നു തോന്നി.

 അഭിമുഖത്തില്‍ സംഭവിച്ചത്

ഒരോ മണിക്കൂര്‍ കഴിയുമ്പോഴും കാലിലെ വേദന കൂടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പരുക്ക് സംഭവിച്ചതിനേക്കാള്‍ വേദനയാണ് പിന്നീട്. അതുകൊണ്ട് ഡോക്ടര്‍ പെയിന്‍ കില്ലര്‍ തന്നിരുന്നു. അതു കഴിച്ചിട്ട് ഉറക്കമൊക്കെ വരുന്നുണ്ടായിരുന്നു. സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കേണ്ടത് അഭിനേതാവ് എന്ന നിലയില്‍ എന്റെ കടമയല്ലേ എന്നോര്‍ത്തിട്ടാണ് അഭിമുഖത്തിന് ചെന്നിരുന്നത്. ഇനിയിപ്പോള്‍ ആളുകള്‍ എന്തെങ്കിലും കമന്റുകള്‍ പറഞ്ഞാലും കുഴപ്പമില്ല. ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ വേണ്ടിയാണല്ലോ നമ്മളുള്ളത്... അ്ന്ന് നടന്ന സംബവത്തെ കുറിച്ച് നടന്‍ പറയുന്നു.

വൈറല്‍ സ്റ്റെപ്പ്

ഭീഷ്മ പര്‍വത്തിലെ ആ വൈറല്‍ സ്റ്റെപ്പിന് പിന്നിലെ കഥയും നടന്‍ പറഞ്ഞിരുന്നു.സൗബിനും താനുമൊക്കെ കൂടുന്ന സമയത്ത് തമാശയ്ക്ക് കാട്ടാറുള്ള ഒരു ആക്ഷന്‍ ആണ് അതെന്നാണ് ഷൈന്‍ പറയുന്നത്. ''അതിനെ സ്റ്റെപ്പ് എന്നൊന്നും പറയാന്‍ പറ്റില്ല. പോള്‍ ഡാന്‍സിലൊക്കെ കാണിക്കുന്ന ഒരു ആക്ഷന്‍ ആണ്. ഇതിനെപ്പറ്റി സൗബിന് അറിയാം. ഭീഷ്മ പര്‍വത്തിലെ ബോട്ടു ജെട്ടി സീന്‍ എടുക്കുന്ന സമയം. ആ സീനിന്റെ ഷൂട്ടിന് ഇടയില്‍ ഒരു ബ്രേക്ക് കിട്ടി. ഞാനും സൗബിനുമൊക്കെ ഉണ്ട്. അപ്പോള്‍ സൗബിന്‍ പറഞ്ഞു, നീ നമ്മുടെ ആ സ്റ്റെപ്പ് അമലേട്ടന് ഒന്നു കാണിച്ചു കൊടുത്തേ, എന്ന്. ഞാന്‍ അതു ചെയ്തു കാണിച്ചു.

Recommended Video

ഭീഷ്മപർവ്വത്തിൽ മമ്മൂക്കയെ വെല്ലുമോ? | Shine Tom Chacko Exclusive Interview | Filmibeat Malayalam
  ഡാന്‍സ്

അതു കണ്ടതും അമലേട്ടന്‍ ചിരിയോടു ചിരി. 'ഇത് നമുക്ക് ആ സീനില്‍ കേറ്റാം' എന്നായി അദ്ദേഹം. അങ്ങനെയാണ് റംസാനെ ഞാന്‍ ചെന്ന് ഡാന്‍സ് പഠിപ്പിക്കുന്ന രീതിയിലേക്ക് ആ സീന്‍ വന്നത്. കൂടാതെ ആ പാട്ടും വളരെ നല്ലതായിരുന്നു. ഉണ്ണി മേനോന്റെ ശബ്ദം ആ കാലഘട്ടത്തിലേക്ക് നമ്മെ കൃത്യമായി കൊണ്ടുപോകുന്നതായി. ആ പാട്ട് നല്ല രീതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സുമേഷും ജിഷ്ണുവുമാണ് കൊറിയോഗ്രഫി ചെയ്തത്. അവരുടെ ഒന്നു രണ്ടു വിഡിയോസ് കണ്ടിട്ടാണ് അമലേട്ടന്‍ അവരെ സിനിമയിലേക്ക് ക്ഷണിച്ചത്. അവര്‍ ചെയ്ത സ്റ്റെപ്പുകളൊക്കെ കിടിലാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X