സെക്‌സിന് താല്‍പര്യം ഉണ്ടോ എന്ന് മാത്രം ആരും ചോദിക്കില്ല! വിവാഹം കഴിക്കുന്നവരെ പറ്റി നടന്‍ ഷൈന്‍ ടോം ചാക്കോ
ഷൈന്‍ ടോം ചാക്കോ, ദീപ്തി സതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് താനാരാ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലാണ താരങ്ങള്‍. ഇതിനിടയില്‍ നമ്മുടെ നാട്ടിലെ ലൈംഗിക വിദ്യാഭ്യാസത്തെ പറ്റി ഷൈന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
വിവാഹം കഴിക്കാന്‍ പോകുന്നവരോട് അത്യാവശ്യമായി ചോദിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഷൈന്‍ പറഞ്ഞിരിക്കുന്നത്.

'സിറ്റുവേഷണല്‍ കോമഡിയായിട്ട് ചെയ്‌തൊരു സിനിമയാണിതെന്നാണ് താരങ്ങള്‍ പറയുന്നത്. ആറ് പ്രധാന കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. അവരെല്ലാം ഒരു വീട്ടിലേക്ക് വരുന്നത് സെക്ഷ്യൂലായിട്ടുള്ള റിലേഷന്‍ കൊണ്ടാണ്. നമ്മുടെ നാട്ടില്‍ സംസാരിക്കാത്തതും സംസാരിക്കേണ്ടതുമായ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവം സെക്‌സ് ആണ്.
ആരുടെ ജീവിതം എടുത്ത് നോക്കിയാലും സെക്‌സ് പാര്‍ട്ടിനെ പറ്റി ആര്‍ക്കും അറിയില്ല. കല്യാണം കഴിക്കാന്‍ പോകുന്ന ആണും പെണ്ണും ആദ്യം നോക്കേണ്ടത് അവര്‍ സെക്ഷ്യൂലി ഇന്‍ട്രസ്റ്റഡ് ആണോ എന്നാണ്. ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും അങ്ങനൊരു താല്‍പര്യം ഉണ്ടോ എന്ന ചോദ്യമാണ് ആദ്യം ചോദിക്കേണ്ടത്. എന്നാല്‍ അങ്ങനെയുള്ള ചോദ്യമേയില്ല.
ചെക്കന്റെ ജോലി എന്താണ്, പെണ്ണിന്റെ ജോലി എന്താണ്, ബാങ്ക് ബാലന്‍സ് എത്രയുണ്ട് എന്നൊക്കെയാണ് നമ്മള്‍ ചോദിക്കുന്നത്. ഇതൊക്കെ അറിഞ്ഞ് കല്യാണവും കഴിഞ്ഞതിന് ശേഷം നടക്കുന്നൊരു പരിപാടി ഉണ്ടല്ലോ, അതിന് തല്‍പരരാണോ എന്ന് പോലും ചോദിക്കുന്നില്ല. അങ്ങനെയുള്ള ബന്ധങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഒരുപാടുണ്ട്. അതുകൊണ്ടാണ് പല റിലേഷന്‍ഷിപ്പുകളും വേഗം പരാജയപ്പെടുന്നത്.

പണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവരാരും ഇത് പുറത്തേക്ക് പറഞ്ഞിരുന്നില്ല. മാത്രമല്ല ഇതിന്റെ പേരില്‍ ആരും വേര്‍പിരിയുകയും ചെയ്തിട്ടില്ല. കാരണം അന്നത് ഭയങ്കര പ്രശനമായിരുന്നു. എല്ലാം ഉള്ളിലൊതുക്കി കണ്‍ട്രോള്‍ ചെയ്ത് ജീവിച്ചു. ഇന്ന് അതിന്റെ ആവശ്യമില്ല. എല്ലാം ഓപ്പണ്‍ ആണ്. പക്ഷേ ഓപ്പണ്‍ ആവേണ്ടിടത്തല്ല, ഇതൊക്കെ നടക്കുന്നതെന്ന് മാത്രം. ഷൈന്‍ പറയുന്നു.
ഒരു പെണ്‍കൊച്ചിന്റെ കല്യാണം നടത്താന്‍ പോവുകയാണ്. ആ കൊച്ചിനോട് നിനക്ക് ആ പയ്യനെ ഇഷ്ടപ്പെട്ടോ, കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നൊന്നും ആരും ചോദിക്കാറില്ല. എന്നാല്‍ പയ്യന്മാരുടെ കാര്യത്തില്‍ പെണ്ണിനെ ഇഷ്ടമായോ എന്നതാണ് പ്രധാന ചോദ്യം.
നമ്മുടെ ഇഷ്ടങ്ങള്‍ തുറന്ന് കാണിക്കാന്‍ പറ്റണം. പുറം രാജ്യങ്ങളില്‍ പത്ത്, പതിമൂന്ന് വയസായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് അടുപ്പം കാണിച്ചില്ലെങ്കില്‍ അവനെ സൈക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകും. മാതാപിതാക്കളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. സൈക്കോളജിസ്റ്റിനോട് അവന് ആണ്‍കുട്ടിയോടാണോ പെണ്‍കുട്ടിയോടാണോ ഇഷ്ടമെന്ന് പറയാന്‍ സാധിക്കും. അതിന് അനുസരിച്ചായിരിക്കും അവരുടെ ജീവിതം സെറ്റ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ചോദിച്ചറിയാനോ ചര്‍ച്ച ചെയ്യാനോ ഒരു സഹാചര്യവും നമ്മുടെ നാട്ടില്‍ ഇല്ലെന്ന് ഷൈന്‍ പറയുന്നു.


Click it and Unblock the Notifications