ദുല്‍ഖറുമായി കംഫര്‍ട്ടബിളാവാൻ പാടാണ്, പ്രശ്‌നങ്ങളൊന്നുമില്ല, മമ്മൂട്ടിയോട് അങ്ങനെയല്ല; വെളിപ്പെടുത്തി ഷൈൻ ടോം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായിട്ടാണ് സിനിമ സിനിമ ജീവിതം ആരംഭിക്കുന്നത്. സംവിധായകൻ കമലിനോടൊപ്പം നിരവധി ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് അഭിനയത്തിൽ എത്തുന്നത്. കമലിന്റെ തന്നെ നമ്മൾ എന്ന ചിത്രത്തിലാണ് നടൻ ആദ്യമായ അഭിനയിച്ചത്. ഗദ്ദമ്മ എന്ന ചിത്രത്തിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിന് ശേഷ നടനെ തേടി നല്ല അവസങ്ങൾ എത്തുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഷൈൻ ടോം ചാക്കോ.
ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ കുറുപ്പാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഷൈൻ ടോം ചാക്കോയുടെ ചിത്രം. ഭാസിപിള്ള എന്ന കഥാപാത്രത്തെയാണ നടൻ അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വമാണ് ഇനി പുറത്ത് വരാനുള്ള ചിത്രം. 2022 ഫെബ്രുവരി 24 ന് ആണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ഇപ്പോഴിത മമ്മൂട്ടിയ്ക്കും ദുൽഖർ സൽമാനുമൊപ്പമുളള സിനിമ അനുഭവം പങ്കുവെയ്ക്കുകയാണ് ഷൈൻ ടോം ചാക്കോ. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾക്കൊപ്പമുള്ള അനുഭവം പങ്കുവെച്ചത്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ എളുമപ്പാണെന്നും ദുല്‍ഖറുമായി കംഫര്‍ട്ടബിളാവാനാണ് പാടെന്നുമാണ് നടൻ പറയുന്നത്. ദുല്‍ഖറിനെക്കാള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയി സംസാരിക്കുന്നത് മമ്മൂട്ടിയോടാണെന്നും ഷൈൻ ടോം അഭിമുഖത്തിൽ പറയുന്നു,

മമ്മൂട്ടി വളരെ ദേഷ്യക്കാരനായ വ്യക്തിയാണെന്നും സംസാരിക്കാന്‍ പ്രയാസമുള്ള വ്യക്തിയാണെന്നുമാണ് പൊതുവേ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ പറ്റി നേരെ തിരിച്ചാണ് അഭിപ്രായം. ദുല്‍ഖര്‍ വളരെ എനര്‍ജെറ്റിക് ആയ, എല്ലാവരോടും സംസാരിക്കുന്ന വ്യക്തിയാണെന്നും സിനിരംഗത്ത് തന്നെയുള്ള പലരും പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ ദുല്‍ഖറിനെക്കാള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയി സംസാരിക്കുന്നത് മമ്മൂട്ടിയോടാണ്.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനാണ് പാട് എന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്. കാരണംമമ്മൂട്ടിയുടെ സിനിമകളില്‍ ഇതിനു മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നീ സിനിമകളിലൊക്കെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്തതിന് ശേഷമാണ് ഉണ്ടയില്‍ കൂടെ അഭിനയിക്കുന്നത്. കൂടാതെ ദുല്‍ഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല മമ്മൂക്കയോട് സംസാരിക്കുന്നത്ര ദുല്‍ഖറിനോട് സംസാരിക്കുന്നുമില്ല.

മമ്മൂക്ക എപ്പോഴും സംസാരിക്കുന്ന ആളാണ്. എന്നുവെച്ച് പെട്ടെന്ന് കയറി വന്ന് മമ്മൂക്കയോട് സംസാരിക്കാനാവില്ല. മൂന്ന് പടങ്ങള്‍ അസിസ്റ്റന്റ് ഡയറക്ട് ചെയ്തു കഴിഞ്ഞ്, ഉണ്ടയിൽ അഭിനയിച്ചു കഴിഞ്ഞ്, ഭീഷ്മ പര്‍വത്തിലഭിനയിക്കുമ്പോഴാണ് മമ്മൂട്ടിയോട് സംസാരിക്കുന്നത് കുറച്ചൊക്കെ ഈസിയായത്. എന്നാൽ ദുല്‍ഖറുമായി പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ ഞങ്ങള്‍ക്ക് ഒരുപാട് സംസാരിക്കാറില്ലെന്നും ഷൈൻ വ്യക്തമാക്കി. ടൈപ്പ് കാസ്റ്റിന് ഒതുങ്ങി നിൽക്കാത്ത താരമാണ് ഷൈൻ ടോം ചക്കോ. പോസിറ്റീവ് കഥാപാത്രങ്ങൾക്കൊപ്പം തന്നെ നെഗറ്റീവ് വേഷങ്ങളിലും എത്താറുണ്ട്. രണ്ട് കഥാപാത്രങ്ങളും നടന്‌റെ കൈ കളിൽ ഭഭ്രമാണ്. പടയാണ് ചിത്രീകരണം പൂർത്തിയാക്കിയ ഷൈന്‌റെ മറ്റൊരു ചിത്രം. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവുന്നുണ്ട് താരം. തമിഴിലും അങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടൻ.
Recommended Video

സഹസംവിധായകനായിട്ടാണ് കരിയർ തുടങ്ങിയതെങ്കിലും സംവിധായകനാവാൻ ഷൈൻ ആഗ്രഹിച്ചിട്ടില്ല. ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഭിനയം തന്നെയാണ് താത്പര്യമെന്നാണ് താരം പറയുന്നത്. ''സംവിധായകൻ ആകണമെന്ന് ഇതുവരെ ആഗ്രഹിച്ചിട്ടില്ല... അഭിനയം തന്നെയാണ് താത്പര്യം.. സിനിമകൾ ചെയ്യണം, നല്ല കഥാപാത്രങ്ങൾ കിട്ടണം, നല്ല സിനിമകളുടെ ഭാഗമാകണം. പ്രേക്ഷകർക്ക് നല്ല ചിത്രങ്ങൾ സമ്മാനിക്കണം ഇതൊക്കെയുള്ളൂ... സിനിമ സംവിധാനം എന്ന പ്ലാനില്ല... എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണം. ചെയ്യുന്ന റോളുകളിൽ ഒരു പുതുമ വേണം എന്ന് ആഗ്രഹമുണ്ട്. അങ്ങനെയുള്ളത് തെരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് പൊലീസ് വേഷം ചെയ്യുമ്പോൾ, ആവർത്തന വിരസത ഒഴിവാക്കാൻ എപ്പോഴും ശ്രദ്ധിക്കും. കുറുപ്പിലെ 'ഭാസിപ്പിള്ള' ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്...നന്നായി ചെയ്യാൻ കഴിഞ്ഞു എന്ന് തോന്നുന്നു. ഇതുപോലെ നല്ല നല്ല റോളുകൾ ചെയ്യണം ഇപ്പോൾ അത്രമാത്രമേയുള്ളുവെന്നും നടൻ പറഞ്ഞു.


Click it and Unblock the Notifications











