മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍ ബോംബെയില്‍ നിന്ന് പിള്ളേര് വന്നിട്ടുണ്ട്, ബിഗ് ബിയെ കുറിച്ച് ഷൈന്‍

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രമാണ് ഭീഷ്മ പര്‍വം. ബിലാലിനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഭീഷ്മ പര്‍വവുമായി ഇവര്‍ എത്തുന്നത്. മാര്ച്ച് 3 ന് ആണ് ചിത്രം റിലീസിനായി എത്തുന്നത്. മെഗാസ്റ്റാറിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത. മൈക്കില്‍ എന്ന കഥാപാത്രത്തെയാണ മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി, നിസ്താര്‍ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ടീസറും ഗാനവും പുറത്ത് വന്നിരുന്നു. ഇത് മീഡിയയില്‍ ഹിറ്റായിരുന്നു. ടീസര്‍ ഇറങ്ങിയതോടെ ചിത്രത്തെ കുറിച്ച് വലിയതോതിലുള്ള ചര്‍ച്ചകളും മറ്റും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. മമ്മൂക്ക സ്റ്റൈലീഷ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളില്‍ ഇടം പിടിക്കുന്നത് ഷൈന്‍ ടോം ചാക്കോയുടെ വാക്കുകളാണ്. ഭീഷ്മ പര്‍വത്തെകുറിച്ചും ബിഗ് ബി മലയാള സിനിമയിലുണ്ടാക്കി മാറ്റത്തെ കുറിച്ചുമാണ് നടന്‍ പറയുന്നത്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വാചലനാവുന്നത്.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ ഇങ്ങനെ... ''നടനാവുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാന്‍. കമല്‍ സംവിധാനം ചെയ്ത കറുത്തപക്ഷികള്‍ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് അമല്‍ നീരദ് മമ്മൂട്ടിയെ വെച്ച് പടം ചെയ്യാനൊരുങ്ങുന്ന കാര്യം താന്‍ അറിയുന്നത്.ഞാന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു.

പരിചയപ്പെടുന്നത്

അതുകഴിഞ്ഞ് ആഷിഖിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് അമലിനെ ഒക്കെ കാണുന്നത്.ഞാനും ആഷിഖും കമല്‍ സാറിന്റെ കറുത്തപക്ഷികള്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ആ സമയത്താണ് ബോംബെയില്‍ നിന്ന് കുറച്ച് ടീം വന്നിട്ടുണ്ടെന്ന് അറിയുന്നത്.അതാണ് അമലും (അമല്‍ നീരദ്) സമീറുമൊക്കെ (സമീര്‍ താഹിര്‍). അന്നവര് ബോംബെയില്‍ രാംഗോപാല്‍ വര്‍മയുടെ പടങ്ങളില്‍ ആയിരുന്നു വര്‍ക്ക് ചെയ്തിരുന്നത്, സിനിമാറ്റോഗ്രഫി ഒക്കെ.

അമലും സമീറും

ബോംബെയില്‍ നിന്ന് കുറച്ച് പിള്ളേര് വന്നിട്ടുണ്ട, മമ്മൂക്കയെ വെച്ച് പടം ചെയ്യാന്‍, എന്ന് കേട്ടു. ബോംബെയില്‍ നിന്നോ, എന്നൊക്കെ ഞാന്‍ വിചാരിച്ചു. അപ്പോഴാണ് ഞാന്‍ ആദ്യമായി ഇങ്ങനെ ഒരു ടീമിനെക്കുറിച്ച് അറിയുന്നത്.എറണാകുളത്തെ സിനിമാക്കാരെ ഒന്നും എനിക്ക് വലിയ പിടിത്തം ഉണ്ടായിരുന്നില്ല. ഇവരാണെങ്കില്‍ ബോംബെയില്‍ നിന്നായിരുന്നു. ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന് ആഷിഖ് പറഞ്ഞിട്ടാണ് അറിയുന്നത്.

മാറ്റം കൊണ്ട് വന്ന ചിത്രം

പക്ഷെ പടം ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് മനസിലായത്. അതൊരു ചേഞ്ചായിരുന്നു, മൊത്തം മലയാളം ഇന്‍ഡസ്ട്രിയില്‍ തന്നെ. വിഷ്വലി വളരെ ചേയ്ഞ്ച് ബിഗ് ബി ഉണ്ടാക്കി. അവതരണത്തിലും മ്യൂസിക്കിലും സ്റ്റൈലിലും എല്ലാം പുതിയ ഒരു സാധനം.പലരും ഇപ്പോഴും ബിഗ് ബി ഒരു ഹിറ്റല്ല, ഫ്ളോപ്പാണ് എന്ന് പറയുമെങ്കിലും അവരും ഉള്ളിന്റെയുള്ളില്‍ ബിഗ് ബിയുടെ ആരാധകരാണ്. അത് പറയാനുള്ള മടി കൊണ്ട് മാത്രമാണ് അവര് ഇങ്ങനെ പറയുന്നത്,'' ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Recommended Video

മമ്മൂട്ടി- ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററിലേക്ക്, ആകാംഷയില്‍ ആരാധകര്‍
മമ്മൂട്ടിയുമായുള്ള  അടുപ്പം

കൗമുദി ടിവിയ്ക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ഷൈന്‍ പറഞ്ഞിരുന്നു. ദുല്‍ഖറിനെക്കാള്‍ കംഫര്‍ട്ടബിള്‍ ആയി സംസാരിക്കുന്നത് മമ്മൂട്ടിയോടാണെന്നാണ് താരം പറഞ്ഞത്. മമ്മൂട്ടിയെ കുറിച്ച് അതുവരെ പ്രചരിച്ച തെറ്റിധാരണ, വര്‍ക്ക് ചെയ്തതോടെ മാറിയെന്നും നടന്‍ വ്യക്തമാക്കി.''മമ്മൂട്ടി വളരെ ദേഷ്യക്കാരനായ വ്യക്തിയാണെന്നും സംസാരിക്കാന്‍ പ്രയാസമുള്ള വ്യക്തിയാണെന്നുമാണ് പൊതുവേ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ പറ്റി നേരെ തിരിച്ചാണ് അഭിപ്രായം. ദുല്‍ഖര്‍ വളരെ എനര്‍ജെറ്റിക് ആയ, എല്ലാവരോടും സംസാരിക്കുന്ന വ്യക്തിയാണെന്നും സിനിരംഗത്ത് തന്നെയുള്ള പലരും പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ ദുല്‍ഖറിനെക്കാള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയി സംസാരിക്കുന്നത് മമ്മൂട്ടിയോടാണെന്നാണ്. ഷൈന്‍ ്പറഞ്ഞത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X