ഞാന്‍ ഭ്രാന്തനെ പോലെ അലഞ്ഞെന്നിരിക്കും! അഭിമുഖങ്ങളില്‍ സ്വഭാവം മാറുന്നതിനെ പറ്റി ഷൈന്‍ ടോം ചാക്കോ

ഇന്റര്‍വ്യൂ സ്റ്റാര്‍ അങ്ങനെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയിപ്പോള്‍ അറിയപ്പെടുന്നത്. ഷൈന്‍ പങ്കെടുത്ത പല അഭിമുഖങ്ങളിലെയും പ്രകടനവും സംസാരവുമൊക്കെയാണ് ഇങ്ങനൊരു പേര് വരാനുണ്ടായ കാരണം. എന്നാല്‍ സിനിമ മാര്‍ക്കറ്റ് ചെയ്യുന്നത് പോലെ അഭിമുഖങ്ങള്‍ വൈറലാവാന്‍ വേണ്ടിയാണ് താനും അങ്ങനെ സംസാരിച്ച് തുടങ്ങിയതെന്നാണ് നടനിപ്പോള്‍ പറയുന്നത്.

ശരിക്കും തന്റെ സ്വഭാവം അതുപോലെയൊന്നുമല്ല. പക്ഷേ സിനിമ കാണാന്‍ വേണ്ടിയാണ് ഇങ്ങനൊരു പ്രകടനത്തിലേക്ക് താനെത്തിയതെന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ വ്യക്തമാക്കുന്നത്.

shine-tom

പൊതുവേ ഒന്നും മിണ്ടാതെ ഇരിക്കുന്ന റിസര്‍വേഡ് ആയിട്ടുള്ള ആളായിരുന്നു ഞാന്‍. ഇന്റര്‍വ്യൂസ് കൊടുക്കാന്‍ തുടങ്ങിയ സമയത്ത് അധികം ആളുകളിലേക്ക് അത് എത്തുന്നുണ്ടായിരുന്നില്ല. പിന്നെ അത് രസകരമാക്കിയപ്പോള്‍ ആളുകള്‍ കാണാന്‍ തുടങ്ങി. ഓരോ ഇന്റര്‍വ്യൂ കൊടുക്കുന്നതും അത് വേഗം ആളുകളിലേക്ക് എത്താന്‍ വേണ്ടിയാണ്. അപ്പോള്‍ ഇന്റര്‍വ്യൂ എന്റര്‍ടെയിന്‍മെന്റ് ആക്കിയാലേ നടക്കുകയുള്ളുവെന്ന് തോന്നിയിട്ടാണ് താനങ്ങനെ സംസാരിച്ച് തുടങ്ങിയതെന്നാണ് ഷൈന്‍ പറയുന്നത്.

സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടിയാണ് ഇന്റര്‍വ്യൂ കൊടുക്കുന്നത്. അത് ആളുകളില്‍ എത്തിക്കാന്‍ രസകരമാക്കണം. ഇന്റര്‍വ്യൂ രസകരമാക്കിയപ്പോള്‍ ആളുകള്‍ കണ്ട് തുടങ്ങി. പണ്ട് നമ്മള്‍ വരുന്ന സമയത്തെ ഇന്റര്‍വ്യൂ എന്ന് പറയുന്നത് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നത് മാത്രമായിരുന്നു. പിന്നീട് അതിനെ കോണ്‍വര്‍സേഷന്‍ ആക്കിയപ്പോഴാണ് ആളുകള്‍ക്ക് താല്‍പര്യം തോന്നി തുടങ്ങിയത്.

ആ സംഭാഷണം കുറച്ച് കൂടി രസകരമാക്കാന്‍ വേണ്ടിയാണ് അഭിമുഖങ്ങളില്‍ ആക്ഷന്‍ കൂടി ചേര്‍ക്കുന്നത്. ബോധപൂര്‍വ്വം കുറച്ച് മസാലയൊക്കെ ചേര്‍ത്തു. ഇത്രയധികം അഭിമുഖങ്ങള്‍ കൊടുക്കുമ്പോള്‍ വളരെ അച്ചടക്കത്തോടെ ഇരുന്ന് സംസാരിക്കുന്നത് കാണുമ്പോള്‍ ആളുകള്‍ക്ക് ബോറടിക്കും. അതുകൊണ്ടാണ് അങ്ങനൊരു മാറ്റം വരുത്തിയത്.

പിന്നെ അഭിമുഖം എടുക്കാന്‍ വരുന്ന കുട്ടികളും ഒരു ചിറ്റ് ചാറ്റ് ഷോ പോലെയാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ അഭിമുഖമായിട്ടല്ല. ഇപ്പോള്‍ എന്നെ കാണുന്ന പലരും ഇന്റര്‍വ്യൂ ഒക്കെ കാണാറുണ്ട്. അത് നല്ല രസമാണെന്നാണ് പറയുന്നത്. ഇതോടെ ഇന്റര്‍വ്യൂ മാത്രമല്ല പടങ്ങളും ഇടയ്ക്ക് കാണണമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.

shine-tom

കമല്‍ സാറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പടത്തില്‍ ഒരു റോള്‍ കിട്ടുമെന്നാണ് കരുതിയിരുന്നത്. പിന്നീട് ഒരു ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ട് ആഷിക് പടം ചെയ്യാന്‍ തുടങ്ങിയ സമയമാണ്. ഡാഡീ കൂള്‍ എന്ന സിനിമയുടെ പ്രീപ്രൊഡഷനുമായി ബ്ന്ധപ്പെട്ട് മാറി നിന്നു. ഇത്രയും വര്‍ഷം നിന്നിട്ടും ഇനി എനിക്ക് പടത്തില്‍ ചാന്‍സൊന്നും കിട്ടാന്‍ പോകുന്നില്ലെന്ന് തോന്നി. ആ സമയത്ത് മുടിയൊക്കെ വളര്‍ത്തി റിബലായിട്ടാണ് നടന്നിരുന്നത്.

അപ്പോഴാണ് കമല്‍ സാറിന്റെ ഖദ്ദാമ എന്ന സിനിമയിലേക്ക് അവസരം കിട്ടിയത്. അത് മുടി വളര്‍ത്തിയത് കൊണ്ട് മാത്രമാണ്. അതിന് ശേഷം കമല്‍ സാറിന്റെ അടുത്ത പടം കിട്ടുമെന്ന് അതില്‍ നല്ലൊരു റോള്‍ കിട്ടുമെന്നുമൊക്കെ കരുതി കാത്തിരുന്നു. അപ്പോഴാണ് സാര്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാവുന്നത്. ഞാന്‍ പിന്നെ സിനിമയില്‍ തുടര്‍ച്ചയായി അഭിനയിക്കുന്ന സമയത്ത് സാറ് സിനിമകളൊന്നും ചെയ്തില്ല. ഇടയ്ക്ക് കൊറോണയും വന്നു. സാറിനെ കാണുമ്പോള്‍ പടം ചെയ്യാന്‍ ഞാന്‍ പറഞ്ഞിരുന്നു.

അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതിന് ശേഷമാണ് സാര്‍ വീണ്ടും പടം ചെയ്യുന്നതിനെ പറ്റി ആലോചിച്ചതും ഈ സബ്ജക്ട് പറഞ്ഞതും. അദ്ദേഹം എന്ത് പറഞ്ഞാലും ഞാന്‍ അതിനോട് ഓക്കെയായിരുന്നു. കാരണം കൂട്ടിയും കുറച്ചും അതിന്റെ എല്ലാ വശവും നോക്കിയിട്ടാണ് സാര്‍ ഒരു പടത്തിലേക്ക് എത്തുന്നത്. അത് വേറിട്ടതായിരിക്കുമെന്നും ഷൈന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X