'മമ്മൂക്ക ചില ഷോട്ട് എടുക്കുമ്പോൾ കവിൾ പിടിച്ച് തിരിക്കും അതുകൊണ്ട് കവിൾ ചുമക്കും... മുഖം തുടുത്തിരിക്കും'

മലയാളം ഒഴികെയുള്ള മറ്റുള്ള ഇന്റസ്ട്രികളിൽ ഫാൻ ഫൈറ്റുകൾ മാറി മാറി വരും. പണ്ട് രജിനികാന്തിന്റെയും കമൽഹാസന്റെയും പേരിൽ വഴക്ക് കൂടിയിരുന്നവർ ഇപ്പോൾ തല്ല് കൂടുന്നത് വിജയ്, സൂര്യ എന്നിവരുടെ പേരിലാണ്. തെലുങ്കിൽ അടക്കം അത്തരത്തിൽ മാറ്റങ്ങൾ വന്നു. എന്നാൽ അന്നും ഇന്നും മലയാളത്തിൽ ഫാൻ ഫൈറ്റ് നടക്കുന്നുണ്ടെങ്കിൽ അത് മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും പേരിൽ മാത്രമാണ്.

പുതിയ ഒട്ടനവധി താരങ്ങൾ ഉദയം ചെയ്തിട്ടും ഇവരുടെ ഇരിപ്പിടങ്ങളിലേക്ക് എത്തിച്ചേരാൻ ആർക്കും തന്നെ സാധിച്ചിട്ടില്ല. മലയാളികൾക്ക് ഇവരെ ഒഴിച്ചൊരു മലയാള സിനിമയെ കുറിച്ച് ചിന്തിക്കാനും സാധിക്കാറില്ല. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം അഭിനയം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചൊരു നടനുണ്ടെങ്കിൽ അത് ഫഹദ് ഫാസിലാണ്.

Shine Tom Chacko mammootty

ഇപ്പോഴിതാ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും അഭിനയത്തെ കുറിച്ചും ഫഹദിനെ ആളുകൾ സ്വീകരിക്കാനുള്ള കാരണത്തെ കുറിച്ചും നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സിനിമയിൽ വർഷങ്ങളോളം അസോസിയേറ്റായി പ്രവർത്തിച്ച ശേഷമാണ് ഷൈൻ‌ ടോം ചാക്കോ അഭിനയത്തിലേക്ക് മാറിയത്.

അതുകൊണ്ട് തന്നെ ഒട്ടുമിക്ക താരങ്ങളുടെയും സിനിമകളുടെ പിന്നണിയിൽ ഷൈൻ പ്രവർത്തിക്കുകയും അഭിനയത്തിൽ അവർ പ്രയോ​ഗിക്കുന്ന ടെക്നിക്കുകൾ അടക്കം അടുത്ത് നിന്ന് മനസിലാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഷൈൻ ടോം ചാക്കോ മമ്മൂട്ടിയേയും മോഹൻലാലിനേയും ഫഹദ് ഫാസിലിനേയും കുറിച്ചെല്ലാം സംസാരിച്ചത്. രണ്ടാമത് ഫഹദ് വന്നപ്പോൾ ഫഹദ് ഫഹദിനെ പോലെ തന്നെ പെർഫോം ചെയ്യുന്നെന്ന് നമുക്ക് തോന്നി. മികച്ചതല്ല പക്ഷെ ഒരാൾ അയാളെ പോലെ തന്നെ പെർഫോം ചെയ്യുന്നു.

അതിന് മുമ്പ് വന്ന ആക്ടേർസിൽ മമ്മൂക്കയേയും മോഹൻലാലിനേയുമാണ് കണ്ടത്. ഫഹദ് വന്നപ്പോഴാണ് പുതിയൊരു ആക്ടറുണ്ടായത്. സ്റ്റാർസും നായകൻമാരും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു ആക്ടറുണ്ടായത് ഫഹദ് വന്ന ശേഷമാണ്. ഫഹദിന് മോഹൻലാലിനെ പോലെ എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ പറ്റില്ല. ഡാൻസും പരിപാടികളും കുറച്ച് ബു​ദ്ധിമുട്ടാണ്. ഇന്റൻസും ത്രില്ലറുമായതെ പുള്ളി പിടിക്കൂ. ഹ്യമൂർ ഈസിയാവുന്നില്ല.

മമ്മൂക്കയ്ക്കും പരിമിതികൾ ഉണ്ടായിരുന്നു. പിന്നെ മികച്ചതായിട്ട് ആരെയും പറയില്ല. നമ്മൾക്ക് കുറച്ച് അസൂയയൊക്കെ ഉണ്ടല്ലോ. ചില ടെക്നിക്കുകൾ അറിഞ്ഞാൽ അവർ നല്ല നട‌നായി ആൾക്കാർക്ക് മുന്നിൽ തോന്നും. അല്ലെങ്കിൽ ഇതെല്ലാം അഭിനയത്തിന്റെ പ്രശ്നങ്ങളായി തോന്നും. എഴുന്നേൽക്കുമ്പോൾ ആ സ്പീഡിൽ വേരിയേഷൻ വന്നാൽ തന്നെ എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് തോന്നും.

Shine Tom Chacko mammootty

മമ്മൂക്കയും മോഹൻലാലും ഈ ടെക്നിക്ക് നന്നായി മനസിലാക്കുകയും കറക്ടായി ഉപയോ​ഗിക്കുകയും ചെയ്യുന്നവരാണ്. മികച്ച നടൻമാരെന്ന് ആൾക്കാരെ ബോധിപ്പിക്കുകയും ചെയ്തു. അല്ലാതെ പെർഫോം ചെയ്തിട്ട് കാര്യമില്ല. ക്ലോസ് ഷോട്ടിൽ മമ്മൂക്കയുടെ കണ്ണിൽ വെള്ളം വന്നാൽ തന്നെ നമ്മുടെ കണ്ണ് നിറയും. പക്ഷെ വൈഡ് ഷോട്ടിൽ കുറച്ച് കൂ‌ടെ ബോഡി എടുത്തിട്ട് ചെയ്യണം. അതൊക്കെ നമുക്ക് മനസിലാകുന്നത് പെർഫോം ചെയ്യുമ്പോഴാണ്.

മമ്മൂക്ക ചില ഷോട്ട് എടുക്കുന്നതിന് മുമ്പ് സ്വന്തം കവിൾ പിടിച്ച് തിരിക്കും. അതുകൊണ്ടാണ് ചില ഷോട്ടിൽ കവിൾ ചുവന്നിരിക്കുന്നത്. ക്ലോസ് എടുക്കുമ്പോൾ മുഖം തുടുത്തിരിക്കും. അങ്ങനെ പല ടെക്നിക്കുകളും പുള്ളിക്കുണ്ട്. പുള്ളി കുറച്ച് കൂടെ ബ്യൂട്ടി കോൺഷ്യസ് ആണല്ലോ. എപ്പോഴും സിനിമയിൽ ആളുകൾ ബ്യൂട്ടിഫിക്കേഷന് ശ്രദ്ധിക്കുന്നുണ്ട്.

കാരണം അവർ ക്യാരക്ടർ ആവാൻ ശ്രമിക്കുന്നതിനേക്കാൾ ഭം​ഗിയിലിരിക്കണം എന്ന സങ്കൽപ്പം ഉണ്ടായിരുന്നു എന്നാണ് ഷെെൻ ടോം ചാക്കോ പറഞ്ഞത്. പുഷ്പയ്ക്കും മാമന്നനും ശേഷം ഫഹദ് തെന്നിന്ത്യയിലാകെ ആരാധകരുള്ള നടനായി മാറി കഴിഞ്ഞു.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X