For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിളി പോവാത്തവൻ എങ്ങനെ പറക്കും?; വലിക്കുന്നതും കുടിക്കുന്നതും അനുഭവിക്കാതെ എങ്ങനെ അഭിനയിക്കുമെന്ന് ഷെെൻ

  |

  മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും ഷൈനിന്റെ സാന്നിധ്യം ഉണ്ട്. നായകൻ, സഹനടൻ, വില്ലൻ തുടങ്ങി എല്ലാ വേഷങ്ങളും ഷൈൻ ടോം ചാക്കോ ചെയ്യുന്നു. അതേസമയം കരിയറിൽ തിളങ്ങുമ്പോഴും ഷൈനിന്റെ അഭിമുഖങ്ങളാണ് പലപ്പഴും ഇതിനേക്കാളും ശ്രദ്ധ നേടുന്നത്. തുറന്ന് സംസാരിക്കുന്ന ഷൈനിന്റെ അഭിമുഖങ്ങൾക്ക് ആരാധകരും അതുപോലെ തന്നെ വിമർശകരും ഉണ്ട്.

  Also Read: 'നിവിന്റെ സ്ഥാനത്ത് ഞാനാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, എത്തും ഞാൻ! അന്ന് പൊട്ടന് ലോട്ടറി അടിച്ചോയെന്ന് തോന്നി'

  ഷൈൻ ലഹരി ഉപയോ​ഗിച്ചാണ് അഭിമുഖങ്ങൾക്ക് വന്നിരിക്കുന്നതെന്ന് വരെ ആരോപണം ഉണ്ട്. എന്നാൽ ഇതിനോടൊന്നും നടൻ പ്രതികരിക്കാറില്ല. അവതാരകരുടെ ചോദ്യങ്ങളിൽ ചിലതിനോട് നല്ല രീതിയിൽ മറുപടി നൽകുന്ന ഷൈന‍ ചില ചോദ്യങ്ങളിൽ പ്രകോപിതനും ആവുന്നു.

  അടുത്തിടെ സിനിമാ രം​ഗത്തെ സ്ത്രീ സംവിധായകരുടെ കടന്ന് വരവിനെക്കുറിച്ച് ഷൈൻ സംസാരിച്ചത് വിവാദ​മായിരുന്നു. നിരുത്തരവാദപരമായ പ്രസ്താവന ആണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ ഷൈനിനെതിരെ രം​ഗത്ത് വന്നു.

  കുമാരി, വിചിത്രം തുടങ്ങിയവ ആണ് ഷൈനിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഭാരത് സർക്കസ് ആണ് നടന്റെ വരാനിരിക്കുന്ന സിനിമ. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോ നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ശ്രദ്ധ നേടുന്നത്.

  അഭിനേതാക്കൾ എന്ത് വലിക്കുന്നു, കുടിക്കുന്നു എന്ന് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും ഇത്തരം അനുഭവങ്ങൾ ഒന്നുമില്ലാതെ എങ്ങനെ ലഹരി ഉപയോ​ഗിക്കുന്ന സീനുകൾ അഭിനേതാക്കൾക്ക് അവതരിപ്പിക്കാൻ പറ്റുമെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നു. പോപ്പർ സ്റ്റോപ് മലയാളത്തോടാണ് പ്രതികരണം.

  Also Read: 'നിവിന്റെ സ്ഥാനത്ത് ഞാനാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, എത്തും ഞാൻ! അന്ന് പൊട്ടന് ലോട്ടറി അടിച്ചോയെന്ന് തോന്നി'

  'ഒരു നടൻ ആദ്യ പടം ചെയ്യുമ്പോഴും അവന്റെ സിനിമകൾ വിജയിച്ച ശേഷം നൽകുന്ന അഭിമുഖങ്ങളും തമ്മിൽ വ്യത്യാസം ഉണ്ടാവും. അഭിമുഖങ്ങളിൽ പറയുന്നത് എവിടെയും നോക്കി വായിക്കുന്നത് അല്ല. ഞാൻ വന്ന വഴികളിൽ നിന്നും അനുഭവിച്ചതിൽ നിന്നുമാണ് എന്റെ സംസാരങ്ങൾ ഉണ്ടാവുന്നത്'

  'എത്രത്തോളം ജീവിതത്തിൽ നാച്വറലായി ഇരിക്കുന്നോ അതിന്റെ പകുതിയേ ക്യാമറയിൽ ചെയ്യാൻ പറ്റൂ. ക്യാമറയക്ക് മുന്നിൽ ജീവിക്കുന്നു. മറ്റ് സമയത്ത് നാച്വറലാവാൻ പ്രാക്ടീസ് ചെയ്യുന്നു'

  'ആക്ടേർസിന് നല്ല വട്ടുണ്ട്. വട്ടെന്ന് പറയുന്നതും കിളി പോവുന്നെന്ന് പറയുന്നതും എന്തോ മോശം പരിപാടി ആയിട്ട് കാണുന്നു. ഒരിക്കലും കിളി പോവാത്തവൻ എങ്ങനെ പറക്കും. ആക്ടറിന്റെ ധർമ്മം കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ്. ഞാനൊരു സി​ഗരറ്റ് എടുത്ത് കത്തിച്ച് വലിച്ചു. തല കറങ്ങുന്നത് പോലെയും ഭൂമി കറങ്ങുന്നത് പോലെയും അഭിനയിച്ചാൽ എന്റെ സോഷ്യൽ ധർമ്മമാണോ'

  'ആക്ടറിന് ഒരു സ്വാതന്ത്ര്യം ഉണ്ട്. അതിലേക്ക് കയറി വരണ്ട. ആക്ടർ എന്ത് കുടിക്കുന്നു, വലിക്കുന്നു, കഴിക്കുന്നു എന്ന് നോക്കണ്ട. ഇതൊന്നും അറിയാതെ ഇവനെങ്ങനെ ഇതിന്റെ റിയാക്ഷൻ ഇടും,' ഷൈൻ ടോം ചാക്കോ ചോദിച്ചു.

  ബിനു പാപ്പൻ, ഷൈൻ ടോം ചാക്കോ, എംഎ നിഷാദ് എന്നിവരാണ് ഭാരത് സർക്കസിലെ പ്രധാന കഥാപാത്രങ്ങൾ. സോഹൻ സിനു ലാൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി ആണ് സിനിമ നിർമ്മിക്കുന്നത്.

  Read more about: shine tom chacko
  English summary
  Shine Tom Chacko Says All Actors Are Mad; His Words About Acting Process Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X