'എന്റെ പഴയ കേസ് സിനിമയാക്കാനുള്ള റൈറ്റ്സ് അമൽനീരദ് വാങ്ങി കഴിഞ്ഞു, സംസാരം ക്ലിയറല്ലെന്ന് വിമർശനം കേട്ടു'; ഷൈൻ
ക്യാരക്ടര്‍ റോളുകളിലൂടെ മലയാളത്തില്‍ ഇന്ന് തിളങ്ങിനില്‍ക്കുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. 2015 തന്റെ കരിയറില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു മയക്കുമരുന്ന് കേസില്‍ ഷൈന്‍ അറസ്റ്റിലായതും രണ്ട് മാസത്തോളം ജയിലില്‍ കിടന്നതും.
ജയിലിലായിരുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും പലപ്പോഴും ഷൈൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ഷൈൻ ഭാഗമല്ലാത്ത മലയാള സിനിമകൾ തന്നെ കുറവാണ്.
മലയാളവും കടന്ന് തമിഴിൽ അടക്കം നിരവധി അവസരങ്ങൾ ഷൈനിനെ തേടി എത്തുന്നുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച ഷൈൻ ഇന്ന് വളരെ നന്നായി കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരിൽ ഒരാളായി മാറി കഴിഞ്ഞു.
മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറാണ് ഷൈനിന്റെ ഏറ്റവും പുതിയ റിലീസ്. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും നേടുന്നത്.

അതേസമയം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
തന്റെ കൊക്കെയ്ൻ കേസ് സിനിമയാക്കാനുള്ള റൈറ്റ്സ് അമൽനീരദ് വാങ്ങി കഴിഞ്ഞുവെന്നാണ് ഷൈൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പം കുമാരി റിലീസ് ചെയ്ത ശേഷം താൻ നേരിട്ട ഏറ്റവും വലിയ വിമർശനത്തെ കുറിച്ചും ഷൈൻ സംസാരിച്ചു. 'ക്രിസ്റ്റഫർ കുറച്ച് നാൾ മുമ്പ് ഷൂട്ട് ചെയ്ത പടമാണ്.'

എല്ലാ ദിവസം വർക്ക് ചെയ്യണം എന്ന രീതിയിലാണ് സിനിമകൾ കമ്മിറ്റ് ചെയ്യുന്നത്. ഷൂട്ടിങ് ഉള്ളപ്പോഴാണ് ഞാൻ എപ്പോഴും ഓണായി ഇരിക്കുന്നത്. രാത്രിയും പകലുമായി വർക്ക് ചെയ്ത് ഒരു പടം പോലും നഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രമിക്കും.'
'ഇഷ്ടമുള്ളതുകൊണ്ടാണ് ഇങ്ങനെ പണിയെടുക്കുന്നത്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ തന്നെ ശരീരവും മനസും റിലാക്സ്ഡാകും. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാൾ തന്നെയാണ് ഞാൻ. കുമാരി എന്ന സിനിമയിലെ എന്റെ സംസാരം ക്ലിയറല്ലായിരുന്നുവെന്ന് ഒരുപാട് വിമർശനം ഞാൻ കേട്ടിട്ടുണ്ട്.'

'അതിലെ എന്റെ കഥാപാത്രം തന്നെ പറയുന്നുണ്ട് ഞാൻ സമയം തെറ്റി ജനിച്ചവനാണ്. എല്ലാവരും ചേട്ടനോടാണ് സംസാരിക്കുന്നത്. എന്നോട് ആരും സംസാരിക്കാറില്ലായിരുന്നു. ക്രമേണ ഞാനും ആരോടും മിണ്ടാതെയായി.'
'അങ്ങനെ ഞാനും എന്റെ ബോധവും മാത്രമായിയെന്ന്. അങ്ങനെ ഉൾവലിഞ്ഞൊരാൾ സംസാരിക്കുമ്പോൾ എങ്ങനെയാണ് അക്ഷര സ്ഫുടതയുണ്ടാവുക. ഞാൻ മിസ് കാസ്റ്റാണെന്ന് പറഞ്ഞവരുമുണ്ട്. കൊറോണയ്ക്ക് ശേഷം എല്ലാ ത്രില്ലേഴ്സാണ്.'

'കോമഡി പടങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. ഉറങ്ങാനുള്ള സമയമൊക്കെ കഴിഞ്ഞു. പച്ചകുതിരയിൽ ദിലീപേട്ടൻ മൂത്രമൊഴിക്കുന്ന സീനിൽ മാറി നിക്കടോയെന്ന് പറയുന്നത് ഞാനും സൗബിനുമാണ്. അതിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സായിട്ടാണ് അഭിനയിച്ചത്.'
'കറുത്ത പക്ഷികളിലും അഭിനയിച്ചിട്ടുണ്ട്. സംവിധാനം ആഗ്രഹമില്ല. സിനിമയിൽ മോശം കഥാപാത്രങ്ങൾ ചെയ്യാൻ അവസരം കിട്ടും എന്ന് ചിന്തിച്ചാണ് ജയിലിൽ കിടന്നപ്പോൾ സ്വയം സമാധാനിച്ചിരുന്നത്. ദസ്റ മാസ് സിനിമയാണെങ്കിലും ലോജിക്കില്ലാത്തതൊന്നും അവർ അതിൽ കാണിക്കുന്നില്ല.'

'വിമാനത്തിൽ നിന്നും ഇറക്കി വിട്ട സംഭവം ശരിയാണ് പക്ഷെ ടിക്കറ്റിന്റെ ബാക്കി കാശ് തന്നില്ല. വളരെ കുറവ് പ്രതിഫലം വാങ്ങിയും അഭിയിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ജീവിതം സിനിമയാക്കാനാണ് താൽപര്യം.'
'എന്റെ കൊക്കയ്ൻ കേസ് സിനിമയാക്കാനുള്ള റൈറ്റ്സ് അമൽനീരദ് വാങ്ങി കഴിഞ്ഞു. ചിലപ്പോൾ സിനിമയാകാം ആകാതിരിക്കാം' മമ്മൂട്ടിയുടെ ക്രിസ്റ്റഫർ കേരളത്തില്‍ നിന്ന് ആദ്യദിനം 1.67 കോടി രൂപ മാത്രമാണ് നേടിയത്.18.7 കോടി ബജറ്റിലാണ് ക്രിസ്റ്റഫര്‍ നിര്‍മ്മിച്ചത്.


Click it and Unblock the Notifications