twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫര്‍ 100 കോടി നേടിയതിന് മമ്മൂട്ടിയ്ക്ക് തെറിവിളി! ചാറ്റ് പരസ്യപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

    |

    വൈശാഖിന്റെ സംവിധാനത്തിലെത്തിയ മമ്മൂട്ടിച്ചിത്രം മധുരരാജ ഏപ്രില്‍ പന്ത്രണ്ടിന് റിലീസ് ചെയ്തിരിക്കുകയാണ്. പുലിമുരുകന് ശേഷം അതേ കൂട്ടുകെട്ടിലെത്തിയ സിനിമയ്ക്ക് നല്ല റിവ്യൂസാണ് ലഭിക്കുന്നത്. ബോക്‌സോഫീസില്‍ ഗംഭീര തുടക്കം കുറിച്ചിരിക്കുന്ന മധുരരാജ എല്ലാ സെന്ററുകളിലും തരംഗമായി കൊണ്ടിരിക്കുകയാണ്. അതിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ്. മധുരരാജയായി എത്തിയ മമ്മൂട്ടിയുടെ ചിത്രം ഷൈന്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ഇട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

    മമ്മൂട്ടിയെയും മധുരരാജയും വിമര്‍ശിച്ചും മോഹന്‍ലാലിനെ പുകഴ്ത്തിയും ഒരാള്‍ താരത്തിനോട് സംസാരിക്കാനെത്തി. ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയ കാര്യം പറയുന്നതിന് വേണ്ടി മറ്റുള്ളവരെ മോശമാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഒടുവില്‍ സഹികെട്ട് താരം തന്നെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കിലൂടെ തന്നെ പരസ്യപ്പെടുത്തിയിരിക്കുകയാണ്.

    shine-tom-chacko

    ഷൈന്‍ പറയുന്നതിങ്ങനെ...

    പ്രിയപ്പെട്ട സുഹൃത്തേ, ആദ്യം തന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം... ഞാന്‍ ചെറുപ്പം മുതല്‍ക്കേ തന്നെ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആണ്. ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക്ക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് നീ ഒറ്റക്ക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ. നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്... ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. ആ സ്‌നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ട്.

    അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്‌നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്. ഞാന്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച്...ഞാന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു. അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും. ആ സ്‌നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും. പിന്നെ എന്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം. അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണോ ചെയ്യാം... അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ...

    English summary
    Shine Tom Chacko shares screen shotos about Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X