ഇപ്പോൾ അവന്റെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഞാൻ, ലഹരിയുടെ പേരിൽ ഇനി ഉദാഹരണമാക്കാനാകില്ല: പിതാവ്

കേരളത്തിലെ ആദ്യത്തെ കൊക്കെയിൻ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തനായി. കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ഷൈനിന് വേണ്ടി അഭിഭാഷകൻ രാമൻ പിള്ളയാണ് കോടതിയിൽ ഹാജരായത്. 2015 ജനുവരി 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലായത്. 2018 ൽ അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു.

ഈ കാലഘട്ടമത്രയും ലഹരിക്കടിമയായ നടനെന്ന ഇമേജ് ഷൈൻ ടോമിനുണ്ടായിരുന്നു. അടുത്ത കാലത്ത് പ്രൊമോഷണൽ ഇവന്റുകളിലെ ഷൈനിന്റെ പ്രവൃത്തികളും പരാമർശങ്ങളും ഈ വാദത്തിന് ആക്കം കൂട്ടി. പ്രത്യേകിച്ചും മലയാള സിനിമാ രം​ഗത്ത് ലഹരി മാഫിയ ഉണ്ടെന്ന ആരോപണം ശക്തമായ സാ​ഹചര്യത്തിൽ. കൊക്കെയിൻ കേസിൽ കുറ്റവിമുക്തനായതിൽ ഷെെനിനൊപ്പം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നടന്റെ കുടുംബമാണ്.

Shine Tom Chacko

ഇപ്പോഴിതാ ഷൈൻ നിരപരാധിയാണെന്ന് തെളിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് മുന്നിൽ നടൻ പിതാവ് ചാക്കോ നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ഷെെൻ ലഹരി ഉപയോ​ഗിക്കുന്നയാളാണെന്ന ആരോപണം ഇതോടെ അവസാനിക്കുമെന്ന് പിതാവ് പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. സിനിമാ മേഖലയിൽ ലഹരി ഉപയോ​ഗമുണ്ട്, അതിനുദാഹരണം ഷൈൻ ടോം ചാക്കോ ആണെന്നായിരുന്നു പറഞ്ഞത്.

ഇനി ആ ഉദാഹരണം പറയാൻ പറ്റില്ല. സിനിമാ മേഖലയിൽ ലഹരി ഉപയോ​ഗമുണ്ടെന്ന് പറഞ്ഞ് ഇനി ആരും നടക്കേണ്ട. ഈ പത്ത് വർഷത്തിനിടെ ആകെ പറഞ്ഞത് ഷെെനിന്റെ പേരാണ്. ദൈവത്തിന്റെ അനു​ഗ്രഹമാണ് കോടതി വിധിയെന്ന് പിതാവ് വ്യക്തമാക്കി. സിനിമയിൽ ഷെെനിന്റെ ഡേറ്റും കാര്യങ്ങളുമെല്ലാം നോക്കുന്നത് ഞാനാണ്. സിനിമയിലെ അവന്റെ എല്ലാ കാര്യങ്ങളും താനാണ് ഇപ്പോൾ നിയന്ത്രിക്കുന്നതെന്നും പിതാവ് വ്യക്തമാക്കി. കേസ് വന്നപ്പോൾ കുടുംബത്തിന് വിഷമമുണ്ടായിരുന്നു. അതിനെ അതിജീവിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.

Shine Tom Chacko

ഷെെൻ ടോമിനെ കേസിൽ പെടുത്തിയതാണെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഞങ്ങൾ. കോടതിയുടെ ചട്ടക്കൂടുണ്ടായിരുന്നതിനാൽ അതേക്കുറിച്ച് സ്വന്തമായ അന്വേഷണം നടത്തിയിരുന്നില്ല. ഇനി തുടർന്ന് അന്വേഷണം നടത്താനാണ് തീരുമാനമെന്നും ചാക്കോ പറയുന്നു. കേസിൽ തന്നെ സുഹൃത്തുക്കൾ കുടുക്കിയതാണെന്ന് തോന്നുന്നില്ലെന്നാണ് ഷൈൻ ടോം ചാക്കോ മുമ്പൊരിക്കൽ പറഞ്ഞത്. കേസ് കാരണം സിനിമകൾ മുടങ്ങിയിരുന്നെന്നും നടൻ അന്ന് പറഞ്ഞു.

അതേസമയം കരിയറിൽ ഈ കേസ് ഷൈനിനെ വലിയ തോതിൽ ബാധിച്ചിട്ടില്ല. അടുത്ത കാലത്ത് മലയാള സിനിമാ രം​ഗത്ത് ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായി ഷെെൻ മാറി. ഒന്നിന് പിറെ ഒന്നായി റിലീസുകളായിരുന്നു 2022 ലും 2023 ലും ഷൈൻ. നായകൻ, വില്ലൻ, സഹനടൻ തുടങ്ങി എല്ലാ വേഷങ്ങളും ഷൈൻ ചെയ്യുന്നുണ്ട്. സിനിമകളുടെ പ്രൊമോഷണൽ ഇവന്റുകളിൽ നടത്തിയ പ്രസ്താവനകളിലൂടെയും മറ്റും അടുത്ത കാലത്ത് ഷൈൻ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി.

More from Filmibeat

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X