അറിവുള്ള അനിയൻ പറയുന്നത് ഷൈൻ പിടിച്ചെടുക്കും, അത് സ്ഥാനത്തും അസ്ഥാനത്തും പറയും; നടന്റെ അമ്മ
കഴിഞ്ഞ രണ്ട് വർഷത്തിൽ ഷൈൻ ടോം ചാക്കോയെ പോലെ തിരക്കേറിയ മറ്റൊരു നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടാകില്ല. ഷെെനിന്റെ ഒന്നിലേറെ സിനിമകൾ തുടരെ പുറത്ത് വന്നു. നായകനായും വില്ലനായും സഹനടനായുമെല്ലാം ഷൈൻ അഭിനയിച്ചു. സിനിമകളുടെ വിജയ പരാജയത്തിനേക്കാളുപരി പ്രൊമോഷന്റെ ഭാഗമായി നൽകുന്ന അഭിമുഖങ്ങളാണ് നടനെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പലപ്പോഴും ഷൈനിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിമർശനങ്ങളും നടന് കേൾക്കേണ്ടി വന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ഷൈൻ മുന്നോട്ട് പോയി.
സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തലുകൾ വന്നെങ്കിലും അഭിനയിക്കുന്ന സിനിമകളുടെ സംവിധായകർക്കോ നിർമാതാക്കൾക്കോ ഷൈൻ ടോം ചാക്കോയെക്കുറിച്ച് പരാതിയില്ലെന്നും എടുത്ത് പറയേണ്ടതാണ്. ഇപ്പോഴിതാ ഷെെനിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്റെ കുടുംബം. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഷൈൻ കൗണ്ടർ അടുക്കുന്നത് ചിലപ്പോൾ ഇഷ്ടമാണ്. എന്നാൽ ചിലപ്പോൾ ഇഷ്ടമല്ലെന്ന് നടന്റെ അമ്മ പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഷൈനും കുടുംബവും മനസ് തുറന്നത്.

ഷെെനിന് അനിയനുണ്ട്. അനിയൻ കുറേ വായിക്കുന്ന ആളാണ്. അവനെല്ലാ കാര്യങ്ങളും നന്നായിട്ട് അറിയാം. അവൻ പറയുന്ന കാര്യങ്ങൾ ഷൈൻ പിടിച്ചെടുക്കും. എന്നിട്ട് സ്ഥാനത്തും അസ്ഥാനത്തുമൊക്കെ പറയും. കേട്ടറിഞ്ഞാലും മതി. പക്ഷെ ഇവൻ അത്രയ്ക്ക് ഒരു ധാരണയിലല്ല പറയുന്നത്. ഷൈനിന്റെ സഹോദരൻ ജോ ജോണും സിനിമാ രംഗത്തേക്ക് വരുന്നുണ്ട്. അതിൽ ഞങ്ങൾക്ക് തീരെ താൽപര്യമില്ലായിരുന്നു.
അവനെക്കുറിച്ച് ഞങ്ങൾക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. നന്നായി പഠിക്കും. നല്ല അറിവുണ്ട്. അവൻ എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷമാണ് സിനിമയിലേക്ക് വരുന്നത്. ഷെെനിനെ പോലെ പ്ലസ് ടു കഴിഞ്ഞ് സിനിമയിലേക്ക് പോകുകയായിരുന്നില്ല.

കോളേജിൽ പോയെങ്കിലും പരീക്ഷയൊന്നും എഴുതിയിരുന്നില്ല. ജോ അങ്ങനെയല്ല. നല്ല മാർക്കുണ്ടായിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷം രണ്ട് മൂന്ന് കൊല്ലം വർക്ക് ചെയ്തു. ഷെെനിന്റെ കേസിന്റെ സമയത്ത് അവൻ ജോലിക്ക് ബാംഗ്ലൂരിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. കേസ് അറിഞ്ഞ് അവൻ തിരിച്ച് വന്നു. അവനാണ് ഡാഡിക്ക് കരുത്തായി നിന്നത്. എല്ലാ ദിവസവും എന്റെ കൂടെയും ഡാഡിയുടെ കൂടെയും അവനുണ്ടായിരുന്നെന്നും ഷൈൻ ടോം ചാക്കോയുടെ അമ്മ ഓർത്തു.
മക്കളിൽ ഷൈനാണ് ഏറ്റവും മൂത്തയാൾ. രണ്ടാമത്തെയാൾ സുമി. ഏറ്റവും താഴെയുള്ളയാൾ ആണ് റിയ. അവൾ ഷൈനിന്റെ പെറ്റ് ആണ്. അവന് ഏകദേശം ഒരു പതിനാല് വയസുള്ളപ്പോഴാണ് അവൾ ജനിച്ചതെന്നും ഷെെനിന്റെ അമ്മ പറഞ്ഞു. ഷെെനിനെ ഞാൻ കമൽ സാറിനടുത്ത് പറഞ്ഞയച്ചത് സിനിമയിൽ ജോലി തേടാനല്ല. അവൻ സ്വന്തമായി ജോലി തേടട്ടെ എന്നായിരുന്നു.
കമൽ സാറിനെ ഞങ്ങൾക്ക് പരിചയം ഉണ്ട്. അദ്ദേഹത്തിന് ഇഷ്ടം പോലെ ആളുകളുമായി പരിചയമുണ്ട്. അതുവഴി എന്തെങ്കിലും ജോലി കിട്ടട്ടെ എന്ന് കരുതി. സിനിമാ കരിയറിനോട് താൽപര്യമുണ്ടായിരുന്നല്ല ഫാമിലിയല്ല ഞങ്ങളുടേത്.
പക്ഷെ സിനിമയിലേക്ക് പോയപ്പോൾ അതിന് സമ്മതിച്ചു എന്ന് മാത്രം. കാരണം കഴിവുണ്ടെന്ന കുട്ടിയാണെന്ന് അറിയാമായിരുന്നു. അഭിനയവും പഠിപ്പും ഒരുമിച്ച് കൊണ്ടുപോകണമെന്ന് ഞങ്ങൾ പറഞ്ഞിരുന്നെന്നും അമ്മ വ്യക്തമാക്കി. സിനിമാ തിരക്കുകൾ കാരണം ഷെെനിന് വീട്ടിൽ ഉറങ്ങാൻ മാത്രമേ സമയം കിട്ടാറുള്ളൂ. അത്ര വയ്യാണ്ടാകുമ്പോഴേ വീട്ടിൽ വരാറുള്ളൂയെന്നും ഷെെനിന്റെ പിതാവ് വ്യക്തമാക്കി.


Click it and Unblock the Notifications