Just In
- 33 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 2 hrs ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 2 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- News
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്, 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 19 മരണങ്ങൾ കൂടി
- Sports
IPL 2021: ആര്‍സിബിയുടെ ഏറ്റവും വലിയ വീക്ക്നെസെന്ത്? ഇപ്പോഴും അതു തന്നെ!- ചോപ്ര പറയുന്നു
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അഭിനയിക്കാന്‍ അത്ര വശമില്ലാത്ത നടന്; ശിങ്കാരി ബോലേന സിനിമയുടെ പരാജയത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്
നടന് ഫഹദ് ഫാസില്‍ ആദ്യമായി നായകനായി അഭിനയിച്ച സിനിമയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. പുതുമുഖമായ ഫഹദ് നായകനായി വന്നപ്പോള്‍ അത്ര വിജയമായിരുന്നില്ല. അന്ന് സിനിമ ഉപേക്ഷിച്ച് പോയ താരം ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. അതുപോലെ നായകനായ സിനിമ വിജയിക്കാതെ പോയ നിരവധി താരങ്ങള്‍ വേറെയുമുണ്ട്.
അതിലൊരാള്‍ നിഷാന്ത് സാഗറാണ്. ദിലീപിനൊപ്പം ജോക്കറിലെ സുധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി വാങ്ങിയ നിഷാന്ത് പിന്നീട് നായകനായ സിനിമ കാര്യമായി വിജയം നേടിയിരുന്നില്ല. സതീഷ് മണ്ണാര്‍ക്കാട് സംവിധാനം ചെയ്ത ശിങ്കാരി ബോലോന എന്ന ചിത്രത്തിലാണ് നിഷാന്ത് നായകനാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സിനിമയുടെ പരാജയത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് തുറന്ന് സംസാരിക്കുകയാണ്.

ശിങ്കാരി ബോലോന എന്നൊരു പടമുണ്ട്. നിഷാന്ത് സാഗര്‍, മന്യ, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹ്യൂമര്‍ ടച്ചുള്ള കഥയാണ് സിനിമയുടെ ഇതിവൃത്തം. ചെറുപ്പക്കാര്‍ക്ക് മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള മടി വരും. നമ്മളെ കുറിച്ച് മറ്റുള്ളവര്‍ എന്ത് വിചാരിക്കും, നമ്മള് ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കുന്ന ചെറുപ്പകാരുടെ ചില ആകുലതകള്‍ ആയിരുന്നു സിനിമയുടെ പ്രമേയം. നല്ല സിനിമയാണ്. നിര്‍ഭാഗ്യവശാല്‍ അതിന് നല്ല രീതിയില്‍ കളക്ഷന്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.

ഒരു കഥ എടുക്കുമ്പോള്‍ അതിന് പറ്റിയ കഥാപാത്രത്തെ നോക്കിയാണ് നിഷാന്ത് സാഗറിനെ നായകനാക്കുന്നത്. അന്ന് നിഷാന്ത് അഭിനയിച്ച ജോക്കറൊക്കെ നന്നായി ഓടിയ സമയമായിരുന്നു. അതുകൊണ്ട് തന്നെ മന്യയെ കൂടി ജോഡിയാക്കി സിനിമ എടുക്കാന്‍ തീരുമാനിച്ചു. ജോക്കറിലെ കെമിസ്ട്രി നോക്കി എടുത്തതാണ്. പക്ഷേ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതിലെ പോരായ്മയാണ് തിരിച്ചടിയായത്.

ആ സിനിമയുടെ വിഷയം ഇപ്പോഴും പ്രസക്തമാണ്. ഇപ്പോള്‍ ആ കഥ വെച്ച് സിനിമ എടുത്താലും ഓടും. നിഷാന്ത് കോമഡി അവതരിപ്പിക്കുന്നത് അത്ര പോരായിരുന്നു. ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രമായിരുന്നു സിനിമയിലേത്. എല്ലാവര്ക്കും അത് വഴങ്ങണമെന്നില്ല. അതുപോലെ നിഷാന്തിനും ചെയ്യാന്‍ പറ്റാതെ വന്നു. അദ്ദേഹമന്ന് തുടക്കകാരനായിരുന്നു. ഇപ്പോള്‍ നന്നായി ചെയ്യുമായിരിക്കും.

പരിശീലനവും അനുഭവങ്ങളുമൊക്കെയാണ് ഒരു കലാകാരനെ വളര്‍ത്തി കൊണ്ട് വരുന്നത്. ആ ചിത്രത്തില്‍ നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു. കഥ ഒരുക്കിയ അനില്‍ രാജ് ആണ് ആദ്യം ഈ താരങ്ങളെ കുറിച്ച് എന്റെ അടുത്ത് പറയുന്നത്. മന്യയും നിഷാന്തും നായിക, നായകന്മാരാവുന്നത് നല്ലതായിരിക്കുമെന്ന് പറഞ്ഞു. തുടക്കത്തിലേ അത് മനസില്‍ നിന്ന് പോയി. അതാണ് പ്രധാന കാര്യമെന്നും സതീഷ് പറയുന്നു.