'അദ്ദേഹത്തോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നി, സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മാത്രം വിലയിരുത്തുന്നത് ശരിയല്ല'

​ഗോപി സുന്ദറിന്റെ സം​ഗീത ജീവിതത്തെക്കാൾ എന്നും ചർച്ചയായിട്ടുള്ളത് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. എല്ലാം സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്തുവെന്നത് തന്നെയാണ് കാരണം. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരിക്കെ ​ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷൻ തുടങ്ങിയപ്പോൾ അത് മറച്ചുവെക്കാതെ ​ഗോപി സുന്ദർ സൈബർ ലോകത്തോട് തുറന്ന് പറഞ്ഞു. അന്ന് മുതലാണ് ​ഗോപി സുന്ദർ സൈബർ ലോകത്ത് നിന്നും വിമർശനവും പരിഹാസങ്ങളും ഏറ്റ് വാങ്ങാൻ തുടങ്ങിയത്. പതിനാല് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു.

പിന്നീട് അമൃത സുരേഷിനെയാണ് ​ഗോപി സുന്ദർ ജീവിതത്തിൽ ഒപ്പം കൂട്ടിയത്. അതും കുറച്ച് നാളുകൾക്ക് മുമ്പ് അവസാനിപ്പിച്ചു.‍ അമൃതയുമായുള്ള പ്രണയം അവസാനിപ്പിച്ചശേഷം ഏതെങ്കിലും പെൺകുട്ടികൾ ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടാലും വിമ​ർശനവും പരിഹാസവും ​ഗോപി സുന്ദറിനാകും ലഭിക്കുക.

Shinu Prem Gopi Sundar
Photo Credit: instagram

അത്തരത്തിൽ അടുത്തിടെ ​ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കിട്ടതോടെ സൈബർ ലോകത്ത് വൈറലായ പെൺകുട്ടിയാണ് മോ‍ഡലും ഡിസൈനറും എല്ലാമായ ഷിനു പ്രേം. സിനിമാ മോ​ഹമാണ് ഷിനുവിനെ മോഡലിങിലേക്ക് എത്തിച്ചത്. മോഡലിങ് ചെയ്ത് തുടങ്ങിയതോടെ പേജെന്റുകളിൽ അടക്കം ഷിനു സ്ഥിരം സാന്നിധ്യമാണ്. ഇതിനോടകം വിവി​ധ സൗന്ദര്യ മത്സരങ്ങളിൽ ടൈറ്റിൽ നേടുകയും ചെയ്തിട്ടുണ്ട് ഷിനു.

മാത്രമല്ല പ്രമോഷൻ പോലുള്ളവയിലും സജീവമാണ്. അത്തരത്തിൽ ഒരു പ്രമോഷൻ ഷൂട്ടിനായി ആലപ്പുഴയിലെ ​ഗോപി സുന്ദറിന്റെ സ്റ്റേക്കേഷനിൽ എത്തിയപ്പോഴാണ് അ​ദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനും ഫോട്ടോ പകർത്താനും ഷിനുവിന് അവസരം ലഭിച്ചത്. കുറവുകളെ അവഗണിച്ച് കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്ന തലക്കെട്ട് നൽകിയാണ് ഷിനു ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്.

എന്നാൽ ഫോട്ടോ വൈറലായതോടെ ഇരുവരുടെയും സൗഹൃദത്തെ വിമർശിച്ചും പരി​ഹസിച്ചുമുള്ള കമന്റുകളായിരുന്നു ഏറെയും വന്നത്. മാത്രമല്ല ​ഗോപി സുന്ദറിനൊപ്പമുള്ള ഷിനു പ്രേം ആരാണെന്ന് അറിയാനുള്ള അന്വേഷണവും സോഷ്യൽമീഡിയ തുടങ്ങി. ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ​ഗോപി സുന്ദറുമായുള്ള സൗഹൃദത്തെ കുറിച്ചും മോഡലിങിലേക്ക് എത്താനുള്ള കാരണവും അഭിനയ മോഹത്തെ കുറിച്ചുമെല്ലാം ഷിനു മനസ് തുറന്നു.

കണ്ണൂർ സ്വദേശിനിയായ ഷിനുവിന് അന്നും ഇന്നും ഒരേയൊരു ലക്ഷ്യമേയുള്ളു അത് അഭിനയവും സിനിമയുമാണ്. കണ്ണൂർ തലശ്ശേരി സ്വദേശിയാണ് ഞാൻ. സ്കൂളിങും ഡിഗ്രിയുമൊക്കെ നാട്ടിൽ തന്നെയായിരുന്നു. പിന്നീട് കുടുംബത്തോടൊപ്പം ഗുജറാത്തിലേക്ക് പോയി. മലയാള സാഹിത്യത്തിലായിരുന്നു ഡിഗ്രി പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎ ചെയ്തു.

ബ്യൂട്ടിഷൻ കോഴ്സും ഫാഷൻ ഡിസൈനിങ്ങും ചെയ്തു. സ്കൂൾ കാലഘട്ടത്തിൽ തന്നെ നാടകത്തിലും അഭിനയത്തിലുമൊക്കെ സജീവമായിരുന്നു. അഭിന്രേതിയാകണമെന്ന മോഹം അന്നേ ഉണ്ടായിരുന്നു.

Shinu Prem Gopi Sundar
Photo Credit: instagram

മാതാപിതാക്കൾക്ക് ഞാൻ സ്കൂളിലോ കോളജിലോ അധ്യാപികയായി ജോലിയിൽ പ്രവേശിച്ച് കാണാനായിരുന്നു ഇഷ്ടം. പക്ഷെ ഡിഗ്രിയും പിജിയുമൊക്കെ ചെയ്യുമ്പോഴും എന്റെ മനസിൽ അഭിനയം തന്നെയായിരുന്നു. ഞാൻ ബ്യൂട്ടിഷൻ കോഴ്സും ഫാഷൻ ഡിസൈനിങ്ങും ചെയ്യാൻ കാരണം തന്നെ അത് സിനിമയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു മേഖലയായതുകൊണ്ട് കൂടിയാകും. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്.

പിന്നീട് കൊച്ചിയിലെ ഒരു ഫാഷൻ ബൊട്ടീക്കിൽ ഡിസൈനറായി ജോലിയിൽ പ്രവേശിച്ചു. അവിടെ ജോലി ചെയ്യുമ്പോൾ അവിചാരിതമായിട്ടാണ് മോഡലിങ്ങ് തുടങ്ങിയത്. 2023ൽ കൊച്ചിയിൽ നടന്ന മിസ് ഫാഷൻ ക്വീൻ കേരള പെജന്റ് ഷോ എന്റെ മോഡലിങ് കരിയറിലെ വഴിത്തിരിവായി മാറി.

ആദ്യ ഷോയിൽ തന്നെ ടൈറ്റിൽ വിന്നറാകാൻ കഴിഞ്ഞു. ഡിസൈനിങ്ങും മോഡലിങ്ങുമൊക്കെ ചെയ്യുമ്പോഴും എന്റെ ലക്ഷ്യം സിനിമയും അഭിനയവുമാണ്. മോഡലിങ് അതിന് എന്നെ സഹായിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും ഷിനു പറയുന്നു.

​ഗോപി സുന്ദറുമായുള്ള സൗഹൃദത്തെ കുറിച്ചും ഷിനു സംസാരിച്ചു. ആലപ്പുഴയിൽ ഗോപി സുന്ദറിന്റെ ഉടമസ്ഥതയിൽ ഒരു സ്റ്റേകേഷനുണ്ട്. അതിന്റെ പ്രമോഷൻ ഷൂട്ടിങ്ങിനായി പോയപ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. ഹൃദ്യമായ സ്വീകരണമാണ് ഗോപി സുന്ദറും സംഘവും നൽകിയത്.

ബ്രേക്ക് ഫാസ്റ്റൊക്കെ ഒരുമിച്ചായിരുന്നു. പ്രഭാത ഭക്ഷണത്തിനൊപ്പം മധുരമില്ലാത്ത കോഫി മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം കഴിക്കുന്നതിന്റെ ഇടയിൽ അടുക്കളയിൽ ചെന്ന് ആ കുട്ടിക്ക് മധുരമിടാത്ത കാപ്പിയാണ് വേണ്ടതെന്ന് പറഞ്ഞു. അദ്ദേഹത്തിന് അങ്ങനെ പറയേണ്ട ആവശ്യമൊന്നും ഇല്ല. നമ്മൾ ആരാധിക്കുന്ന ഒരു പ്രതിഭയിൽ നിന്ന് അങ്ങനെയൊരു പെരുമാറ്റം ഉണ്ടായപ്പോൾ ശരിക്കും ഞെട്ടിപ്പോയി.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മാത്രം ഒരാളെ വിലയിരുത്തുന്നത് ശരിയല്ല. അവിടെ അദ്ദേഹം ഒരുപാട് സാധാരണക്കാരായ കുട്ടികൾക്ക് സംഗീത പരിശീലനം നൽകുന്നുണ്ട്. ഒരുപാട് ക്രിയാത്മകമായ കാര്യങ്ങൾ അവിടെ ചെയ്യുന്നുണ്ട്. അദ്ദേഹത്തിനോട് വല്ലാത്ത ബഹുമാനം തോന്നി. അങ്ങനെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഫോട്ടോയ്ക്കും ഒരുപാട് പോസ്റ്റീവ്-നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. എല്ലാം ഞാൻ കാണാറുണ്ടെങ്കിലും നെഗറ്റീവായി പറയുന്ന കാര്യങ്ങൾ ഞാൻ മനസിലോട്ട് എടുക്കാറില്ല. സോഷ്യൽ മീഡിയ എപ്പോഴും എഴുതാപ്പുറങ്ങൾ വായിക്കും.

ഞാൻ ഗോപി സുന്ദറിന്റെ പുതിയ കാമുകിയാണോ, സംഗീത പഠിക്കാൻ പോയതാണോ അങ്ങനെ പലതും ആളുകൾ സങ്കൽപ്പിച്ച് എഴുതുന്നുണ്ടെന്നും ഷിനു പറഞ്ഞു. സിനിമയും അഭിനയവുമാണ് എന്റെ ലക്ഷ്യം. അതിലേക്കുള്ള ചവിട്ടുപടികളായിട്ടാണ് ഇതുവരെയുള്ള തന്റെ യാത്രയെ കാണുന്നതെന്ന് പറഞ്ഞാണ് ഷിനു അവസാനിപ്പിച്ചത്.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X