വിവാഹ വാര്‍ഷിക ദിനത്തില്‍ രസകരമായ പോസ്റ്റുമായി ശിവദ! 4 വര്‍ഷമായി അന്യോന്യം സഹിക്കാന്‍ തുടങ്ങിയിട്ട്
സുസുധി വാത്മീകമെന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ഇടിച്ചുകയറിയ താരമാണ് ശിവദ. വേറിട്ട കഥാപാത്രങ്ങളിലൂടെയായിരുന്നു ഈ താരം പിന്നീട് എത്തിയത്. മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറായിരുന്നു ഒടുവിലായി താരത്തിന്റേതായെത്തിയ സിനിമ. നാലാമത് വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിക്കുകയാണ് ശിവദ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ആശംസ നേര്‍ന്നെത്തിയവരോട് നന്ദി പറഞ്ഞാണ് താരമെത്തിയിട്ടുള്ളത്. അഭിനേതാവായ മുരളീകൃഷ്ണനെയായിരുന്നു താരം ജീവിതപങ്കാളിയാക്കിയത്. രഘുവിന്റെ സ്വന്തം റസിയ, സെക്കന്‍ഡ് ഷോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് മുരളീകൃഷ്ണന്‍.
വിവാഹത്തോടെ ശിവദയും സിനിമയില്‍ നിന്നും അകലുമോയെന്ന തരത്തിലുള്ള ആശങ്കയിലായിരുന്നു ആരാധകര്‍. പ്രസവത്തിനായി ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു താരം. ഫിറ്റ്‌നസ് തിരിച്ചുകൊണ്ടുവരാനായി വ്യായാമം ചെയ്യുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. വെഡ്ഡിങ് ആനിവേഴ്‌സറി സന്തോഷവും പങ്കുവെച്ചെത്തിയത് ശിവദ തന്നെയായിരുന്നു.

4 വര്‍ഷമായി തങ്ങളിരുവരും അന്യോന്യം സഹിക്കാന്‍ തുടങ്ങിയിട്ട്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസ നേരുന്നുവെന്നും ശിവദ കുറിച്ചിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ചിത്രവും ശിവദ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞും ശിവദ എത്തിയിരുന്നു.


Click it and Unblock the Notifications











