'പ്രോ​ഗ്രാമിന്റെ പേര് പറഞ്ഞ് ജൂഹി ഒഴിഞ്ഞ് മാറിയോ?, ഇൻ‍സ്റ്റയിലും അൺഫോളോ ചെയ്തു, ശിവാനിക്ക് ജാഡ കുറയ്ക്കാം'

കഴിഞ്ഞ ദിവസം റിഷി എസ് കുമാറിന്റെയും ഐശ്വര്യ ഉണ്ണിയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്ത് വന്നപ്പോൾ ഉപ്പും മുളകും പ്രേക്ഷകരെല്ലാം തിരഞ്ഞത് ലെച്ചുവായി ഉപ്പും മുളകിൽ‌ അഭിനയിക്കുന്ന ജൂഹിയെയായിരുന്നു. എന്നാൽ ജൂഹി റിഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും പങ്കെടുക്കാൻ എത്തിയിരുന്നില്ല. എന്തിന് ഏറെ പറയുന്നു പ്രിയപ്പെട്ട മുടിയൻ ചേട്ടനും നവ വധുവിനും ഒരു ആശംസ പോലും സോഷ്യൽമീ‍ഡിയ വഴി ജൂഹി നേർന്നില്ല.

മാത്രമല്ല വിവാഹം ക്ഷണിക്കാൻ ഉപ്പും മുളകും സീസൺ ത്രിയുടെ സെറ്റിൽ റിഷി എത്തിയപ്പോഴും ജൂ​ഹി അവിടെയുണ്ടായിരുന്നില്ല. റിഷി വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കിട്ടപ്പോഴും ലെച്ചുവിനെ വിവാഹം ക്ഷണിച്ചില്ലേയെന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു.

Shivani Menon  Juhi Rustagi

ജൂഹിയുടെ സോഷ്യൽമീഡിയ പേജിലും റിഷിയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം ആരാധകർ കമന്റിലൂടെ ചോദിച്ചിരുന്നു. എന്നാൽ ജൂഹി ഒന്നിനോടും പ്രതികരിച്ചില്ല. ഇപ്പോഴിതാ ജൂഹി വിവാഹത്തിൽ പങ്കെടുക്കാൻ എത്താതിരുന്നതിന് പിന്നിലെ കാരണം റിഷിയുടെ അനിയത്തിയായി ഉപ്പും മുളകിൽ അഭിനയിക്കുന്ന ശിവാനി വെളിപ്പെടുത്തി. റിഷിയുടെ ഹൽദി മുതൽ റിസപ്ഷൻ വരെ എല്ലാ ചടങ്ങിലും ശിവാനി സജീവമായി പങ്കെടുത്തിരുന്നു.

കല്യാണം അടിപൊളിയായിരുന്നു. പിന്നെ കല്യാണം ഞാൻ‌ അല്ലല്ലോ കഴിച്ചേ അവരല്ലേ കഴിച്ചേ... അതുകൊണ്ട് എക്സ്പീരിയൻസ് അവർക്കല്ലേ ഉണ്ടാവുക. കല്യാണം കണ്ടതിൽ അടിപൊളിയായിരുന്നു. നല്ല രസമുണ്ട്. പിന്നെ ഏട്ടന്റെ കല്യാണം എല്ലാ പെങ്ങമ്മാരുടെയും സ്വപ്നമാണല്ലോ. അടിച്ച് പൊളിച്ച് തകർത്തു.

ലെച്ചുവിന് ഒരു പ്രോ​ഗ്രാമുണ്ടായിരുന്നത് കൊണ്ടാണ് വിവാഹത്തിന് വരാതിരുന്നത്. കൂടുതലായി എനിക്കൊന്നും അറിയില്ല. കാരണം ഞാനും കുറച്ച് ദിവസമായി ഈ വിവാ​ഹവുമായി ബന്ധപ്പെട്ട ഓട്ടത്തിലായിരുന്നു. എനിക്ക് കൂടുതലൊന്നും അറിയില്ലെന്നാണ് ശിവാനി മുടിയന്റെ വിവാഹത്തെ കുറിച്ചും ജൂഹിയുടെ അസാന്നിധ്യത്തെ കുറിച്ചും ചോദിച്ചപ്പോൾ പറഞ്ഞത്.

ശിവാനിയുടെ പ്രതികരണം വൈറലായതോടെ മുടിയനും ലെച്ചുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടുപിടുത്തം. കാരണം ഇ​രുവരും ഇൻസ്റ്റയിൽ‌ പരസ്പരം അൺഫോളോ ചെയ്തുവത്രെ. പ്രോ​ഗ്രാമിന്റെ പേര് പറഞ്ഞ് ജൂഹി ഒഴിഞ്ഞ് മാറിയതാകുമെന്നും കമന്റുകളുണ്ട്. ചിലർ ശിവാനിയുടെ ബോൾഡായുള്ള മറുപടിയേയും വിമർശിച്ച് എത്തി. ചെറിയ വായിൽ വലിയ വർത്തമാനം എന്ന് പറഞ്ഞാണ് ശിവാനിക്ക് വിമർശനം വന്നത്.

Shivani Menon  Juhi Rustagi

ശിവാനിക്ക് അൽപ്പം ജാഡ കുറയ്ക്കാം... ഓവർ സ്മാർട്ടാണ്, എന്തോ വലിയ ആളാണെന്ന് ഒരു തോന്നൽ ശിവാനിയുടെ മറുപടികളിലുണ്ട്, വിനയം കാണിക്കൂ എല്ലാരോടും. തണ്ട് വർത്തമാനം പറയാതെ എന്നിങ്ങനെയും ശിവാനിയെ വിമർശിച്ച് കമന്റുകളുണ്ട്. അതേസമയം ശിവാനിയുടെ പക്വത നിറഞ്ഞ സംസാരത്തെ പുകഴ്ത്തിയും ആളുകളെത്തി. വളരെ ബോൾഡായി ശിവാനി സംസാരിച്ചു. കുട്ടികളായാൽ ഇങ്ങനെ വേണം, വല്ലാത്ത ജാതി കമന്റ്സ്... കഷ്ടം.

അത് ഒരു കുട്ടിയാണ്‌. 17 വയസല്ലേയുള്ളു. ഞാൻ ഈ സമയത്ത് ഇതിന്റെ പകുതി മെച്വേർഡ് ആയിരുന്നില്ല എന്നിങ്ങനെയാണ് ശിവാനിയെ അനുകൂലിച്ച് ഒരാൾ കുറിച്ചത്. മുമ്പും ശിവാനിയെ പക്വത നിറഞ്ഞ സംസാരത്തെ പേരിൽ ആളുകൾ വിമർശിച്ചിട്ടുണ്ട്. എന്നാൽ എല്ലാത്തിനോടും പോസിറ്റീവായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് ശിവാനി.

ആറ് വർഷത്തോളം നീണ്ട പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് റിഷിയും ഐശ്വര്യ ഉണ്ണിയും വിവാഹിതരായത്. നേരത്തെ സിനിമ സ്റ്റെലില്‍ നടത്തിയ ഇവരുടെ പ്രപ്പോസല്‍ വൈറലായിരുന്നു. സീരിയൽ താരം, ഡാൻസർ, മോഡൽ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ. ഉപ്പും മുളകും ഷോയ്ക്കുശേഷം മുടിയന്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് കഴിഞ്ഞ ബിഗ് ബോസ് സീസണിലാണ്. ബിഗ് ബോസ് സീസണ്‍ 6 ല്‍ ഫോര്‍ത്ത് റണ്ണറപ്പായിരുന്നു റിഷി.

More from Filmibeat

Read more about: juhi rustagi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X