twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍ക്കിത് അഭിമാന നിമിഷം; അമ്മയുടെ കഥകളി അരങ്ങേറ്റത്തില്‍ ടെന്‍ഷനടിച്ച് ഇരുന്നതിനെ കുറിച്ച് നടി

    |

    നൃത്തലോകത്ത് നിന്നും വെള്ളിത്തിരയിലെത്തിയ മഞ്ജു വാര്യര്‍ ഇന്ന് സൂപ്പര്‍ സ്റ്റാറായി മാറിയിരിക്കുകയാണ്. മലയാള സിനിമയിലെ മുന്‍നിര നായികയായി തിളങ്ങി നില്‍ക്കുന്ന മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ദി പ്രീസ്റ്റ് റിലീസിനെത്തുകയാണ്. ഇതിനൊപ്പം മറ്റൊരു സന്തോഷം കൂടി മഞ്ജുവിന് ഉണ്ടായതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്.

    മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവിന്റെ കഥകളി അരങ്ങേറ്റം നടന്നിരിക്കുകയാണ്. തൃശൂര്‍ പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. അമ്മയുടെ കഥകളി കാണാന്‍ മഞ്ജു വാര്യര്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. മഞ്ജു വാര്യര്‍ മാത്രമല്ല സഹോദരന്‍ മധു വാര്യരുടെ ഭാര്യ അനു, മകള്‍ ആവണി, തുടങ്ങിയവരും അമ്മയുടെ അരങ്ങേറ്റം കാണാന്‍ എത്തിയിരുന്നു.

    manju-warrier

    'എന്റെ നൃത്ത പരിപാടികള്‍ക്ക് അമ്മയാണ് അണിയറയിലും അരങ്ങിന് മുന്‍പിലും ടെന്‍ഷനടിച്ച് ഇരിക്കാറുള്ളത്. ഇന്ന് എനിക്കായിരുന്നു ആ അവസ്ഥ എന്നാണ് അമ്മയുടെ അരങ്ങേറ്റത്തിന് ശേഷം മഞ്ജു പറഞ്ഞത്. കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന സ്വപ്‌നം പൂവണിഞ്ഞ നിമിഷത്തിന്റെ സന്തോഷത്തിലായിരുന്നു ഗിരിജ മാധവന്‍. അമ്മയെ കുറിച്ചുള്ള അഭിമാന നിമിഷത്തിലാണ് മഞ്ജു വാര്യരും.

    മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Recommended Video

    പ്രീസ്റ്റിന്റെ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി | FilmiBeat Malayalam

    അരമണിക്കുറോളമാണ് പാഞ്ചാലിയായി ഗിരിജ നിറഞ്ഞ് നിന്നത്. കലാനിലയം ഗോപി ആശാന്റെ ശിക്ഷണത്തിലാണ് താരമാതാവ് കഥകളി അഭ്യസിച്ചത്. ഊരകം സര്‍ഗശ്രീലകത്തില്‍ നിന്നാണ് കഥകളി പഠനം ആരംഭിച്ചത്. കൊവിഡ് വന്നതോടെ ആറ് മാസം ഓണ്‍ലൈനിലായിരുന്നു പഠനം. പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച ഗിരിജ മാധവിന്റെ ചുവടുകള്‍ക്ക് കൈയടിക്കുകയാണ് മലയാളികള്‍.

    English summary
    Shivaratri 2021: Manju Warrier Enjoyed Her Mother Girija Warrier Kathakali Debut
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X