ശ്രീനി കരഞ്ഞപ്പോള്‍ സഹിച്ചില്ല! പേളിയോട് ദേഷ്യം തോന്നി! അന്നത്തെ സംസാരത്തെക്കുറിച്ച് ഷിയാസ്!

Recommended Video

പേളി ശ്രീനിയെ അവഗണിക്കുന്നതായി തോന്നിയപ്പോൾ ദേഷ്യം തോന്നി

നൂറ് നാള്‍ നീണ്ടുനിന്ന ബിഗ് ബോസ് അവസാനിച്ചത് അടുത്തിടെയാണ്. പ്രവചനാതീതമായ രംഗങ്ങളുമായാണ് ഈ പരിപാടി മുന്നേറിയിരുന്നത്. ടാസ്‌ക്കുകളിലെ പ്രകടനം മാത്രമല്ല അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കിയും ബിഗ് ബോസ് ഞെട്ടിച്ചിരുന്നു. പ്രേക്ഷകരുടെ വോട്ടിങ്ങായിരുന്നു പരിപാടിയെ നയിച്ചത്. താരങ്ങള്‍ക്കായി ഫാന്‍സ് ഗ്രൂപ്പുകള്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. തങ്ങള്‍ക്ക് പ്രിയപ്പെട്ട മത്സരാര്‍ത്ഥി പരിപാടിയില്‍ തുടരണമെന്നും ഇതിനായി വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ച് നിരവധി പോസ്റ്റുകളാണ് ഗ്രൂപ്പുകളിലേക്കെത്തിയത്. വിവാദവും വിമര്‍ശനവുമൊക്കെയുണ്ടെങ്കിലും പ്രേക്ഷകര്‍ ഈ പരിപാടിയെ ജനപ്രിയമാക്കി മാറ്റിയിരുന്നു.

മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന അവതാരകമാരും അവതാരകന്‍മാരും പ്രണയനായകനുമൊക്കെ ഒരുമിച്ചപ്പോള്‍ ബിഗ് ബോസ് ശ്രദ്ധേയമായ പരിപാടിയായി മാറുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് വഴക്കിടുന്നത് പതിവാണെങ്കിലും മികച്ച സൗഹൃദവും പ്രണയവുമൊക്കെ തുടങ്ങാനും ഈ പരിപാടി അവസരം നല്‍കിയിരുന്നു. പാതിവഴിയില്‍ പരിപാടിയിലേക്ക് എത്തിയതാണ് ഷിയാസ്, മോഡലിങ്ങില്‍ നിന്നും ബിഗ് ബോസിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കാനുള്ള അര്‍ഹത നേടിയ താരം അവസാന നിമിഷമാണ് പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. പുറമെ കാണുമ്പോള്‍ ശക്തനെന്ന് തോന്നുമെങ്കിലും ഉള്ളിന്റെയുള്ളില്‍ പാവത്താനാണ് താനെന്ന് താരം തെലിയിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം താരം ലൈവിലെത്തിയിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബിഗ് ബോസിലേക്കെത്തിയത്

ബിഗ് ബോസിലേക്കെത്തിയത്

മോഡലിങ്ങുമായയി നടക്കുന്നതിനിടയില്‍ നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മോഡലിങ്ങില്‍ അണിനിരക്കണമെന്നായിരുന്നു വലിയ സ്വപ്നം. അതിനായി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ഫിസിക്കല്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനും വിസ സംഘടിപ്പിക്കുന്നതിനുമൊക്കെയായി താനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനിടയിലാണ് ബിഗ് ബോസിലേക്ക് തന്നെ വിളിച്ചത്. ബിഗ് ബോസില്‍ പങ്കെടുക്കണോ അതോ മിസ്റ്റര്‍ ഗ്രാന്‍ഡ് സിയില്‍ പങ്കെടുക്കണമോയെന്നായിരുന്നു അന്നത്തെ ചോദ്യം. രണ്ടിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു അന്ന് പറഞ്ഞത്. മിസ്റ്റര്‍ ഗ്രാന്‍ഡ് സി കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം ഇക്കാര്യം അറിയിച്ചപ്പോള്‍ നേരെ മുംബൈയിലേക്ക് പോവുകയായിരുന്നു.

നഷ്ടപരിഹാരമായി 25 ലക്ഷം

നഷ്ടപരിഹാരമായി 25 ലക്ഷം

ബിഗ് ബോസിലേക്കെത്തിയ തന്നെ തുടക്കത്തില്‍ തന്നെ അവര്‍ ഞെട്ടിച്ചിരുന്നു. കോണ്‍ട്രാക്ട് സൈന്‍ ചെയ്താണ് ബിഗ് ഹൗസില്‍ കയറിയത്. ശാരീരികമായി ആരെയും ഉപദ്രവിക്കരുത്, സാധനങ്ങള്‍ നശിപ്പിക്കരുത് തുടങ്ങി നിരവധി നിബന്ധനകളുണ്ടായിരുന്നു. ഇത് ലംഘിച്ചാല്‍ 25 ലക്ഷം രൂപ പിഴയായി നല്‍കണമായിരുന്നു. താന്‍ ഒരിക്കലും പബ്ലിക്കായി കരയാറില്ല. പക്ഷേ അവിടെയത്തിയപ്പോള്‍ അതും സംഭവിച്ചു. അവിടെയുള്ളവരോട് വഴക്കിട്ടുവെങ്കിലും അതൊന്നും മനസ്സില്‍ വെച്ചിട്ടില്ലെന്നും താരം പറയുന്നു.

പേളിയോട് സോറി പറഞ്ഞു

പേളിയോട് സോറി പറഞ്ഞു

ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ നടക്കുന്നതിന് മുന്നോടിയായി നേരത്തെ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയവരെല്ലാം തിരിച്ചെത്തിയിരുന്നു. പേളിയും ശ്രീനിയും തമ്മിലുള്ള അകലത്തെക്കുറിച്ച് എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഇരുവരും തമ്മിലുള്ള വഴക്കും പ്രേക്ഷകര്‍ കണ്ടിരുന്നു. ഇതോടെയാണ് ഇവര്‍ അകലാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. നാളുകള്‍ക്ക് ശേഷം ബിഗ് ഹൗസിലേക്കെത്തിയ രഞ്ജിനി ഷിയാസിനെ മാറ്റി നിര്‍ത്തി ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഈ സംഭവത്തില്‍ താന്‍ പേളിയോട് സോറി പറഞ്ഞിരുന്നുവെന്നും ഷിയാസ് പറയുന്നു.

 ശ്രീനി കരഞ്ഞപ്പോള്‍

ശ്രീനി കരഞ്ഞപ്പോള്‍

ശ്രീനി തന്റെ അടുത്ത സുഹൃത്താണ്. അവന്‍ തന്‍രെ ബെഡ്ഡിലിരുന്നാണ് പേളിയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. ധൈര്യമായി അത് തുറന്നുപറയാനും അതുമായി മുന്നോട്ട് പോവാനും പോത്സാഹിപ്പിച്ചതും ശക്തമായ പിന്തുണ നല്‍കിയതും താനായിരുന്നുവെന്ന് ഷിയാസ് പറഞ്ഞത്. പേളി ശ്രീനിയെ അവഗണിക്കുന്നതായി തനിക്കും തോന്നിയിരുന്നു. അവന്‍ ഇതും പറഞ്ഞ് കരഞ്ഞപ്പോള്‍ തനിക്ക് സഹിക്കാനാവുമായിരുന്നില്ല. അതാണ് അന്ന് രഞ്ജിനിയോട് അങ്ങനെ പറഞ്ഞതും.

പുറത്തെത്തിയപ്പോഴും സംസാരിച്ചു

പുറത്തെത്തിയപ്പോഴും സംസാരിച്ചു

ബിഗ് ബോസില്‍ നിന്ന് പുറത്തിരങ്ങിയതിന് ശേഷവും ശ്രീനിയും പേളിയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇവരുടെ വിവാഹത്തില്‍ ഏറെ സന്തോഷിക്കുന്നയാള്‍ താനായിരിക്കുമെന്നും അന്ന് ഷിയാസ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പേളിയുടെ വീട്ടിലേക്കെത്തി ബിഗ് ബോസ് ഡബ്‌സ്മാഷുമായി ഇരുവരും ഞെട്ടിച്ചിരുന്നു. കാര്യങ്ങളെല്ലാം അനുകൂലമായി വരുമെന്നും അടുത്ത് തന്നെ വിവാഹനിശ്ചയം ഉണ്ടാവുമെന്നും താരങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.

ഗെയിം പ്ലാനല്ലെന്ന് അറിയാമായിരുന്നു

ഗെയിം പ്ലാനല്ലെന്ന് അറിയാമായിരുന്നു

പേളിയും ശ്രീനിയും മത്സരത്തിന്റെ ഭാഗമായല്ല പ്രേമിക്കുന്നതെന്ന് തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയിരുന്നു. ഇരുവരുടേയും അടുത്ത സുഹൃത്തായതിനാല്‍ ഇതേക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. മറ്റുള്ളവര്‍ തള്ളിപ്പറഞ്ഞപ്പോഴും തേപ്പില്‍ അവസാനിക്കുമെന്ന് പറഞ്ഞപ്പോഴും ശക്തമായ പിന്തുണയുമായി കൂടെ നിന്നയാളാണ് ഷിയാസ്. അതൊരു ഗെയിം പ്ലാനായിരുന്നില്ല. പേളിയുടെ സോഹദരനും ശ്രീനിയുടെ കുഞ്ഞളിയനുമാണ് താനെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X