For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയെപ്പോലെ ടാസ്ക്കിനിറങ്ങിയ ഷിയാസാണ്! തിരിച്ചെത്തിയപ്പോള്‍ ജഗതിയെപ്പോലെയായി!വിടാതെ ട്രോളര്‍മാര്‍

  |

  അപ്രതീക്ഷിതമായ ടാസ്‌ക്കുകളുമായാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ സ്വാഗതം ചെയ്യാറുള്ളത്. സാധനങ്ങള്‍ വാങ്ങിക്കാനായാലും പുതിയ ക്യാപ്റ്റനെ കണ്ടെത്താനായാലും ബിഗ് ബോസില്‍ ടാസ്‌ക്ക് നിര്‍ബന്ധമാണ്. ആരൊക്കെ ടാസ്‌ക്കില്‍ പങ്കെടുക്കണമെന്നുള്ളതും മത്സരം വ്യക്തിഗതമാണോയെന്നുമൊക്കെ ബിഗ് ബോസ് തന്നെ വ്യക്തമാക്കാറുണ്ട്. അത്തരത്തില്‍ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനായുള്ള ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. പരസ്പരം കയറില്‍ ബന്ധിച്ച് ചളിക്കുണ്ടില്‍ നിന്നും ബോളുകള്‍ പെറുക്കിയെടുക്കുകയെന്നതായിരുന്നു ടാസ്‌ക്ക്. അരിസ്റ്റോ സുരേഷും അതിഥിയും ഷിയാസുമായിരുന്നു ഈ മത്സരത്തില്‍ പങ്കെടുത്തത്.

  ടൊവിനോ തോമസ് പൊളിച്ചടുക്കി! ബോക്‌സോഫീസില്‍ തരംഗമായി തീവണ്ടി! ആദ്യദിന പ്രകടനം ഇങ്ങനെ! കാണാം!

  ഷിയാസിനെ സംബന്ധിച്ച് വളരെ കൂളായി ചെയ്യാന്‍ പറ്റുമായിരുന്ന ഒരു ഗെയിമായിരുന്നു ഇത്. ശാരീരികക്ഷമത തെളിയിക്കുവാനായി ലഭിച്ച അവസരമായിരുന്നു ഇത്. എന്നാല്‍ ഇടയ്ക്ക് വെച്ച് സുരേഷ് കയര്‍ വലിച്ച് ഷിയാസിനെ വീഴ്ത്തിയപ്പോള്‍ അതിഥി മുന്നേറുകയായിരുന്നു. എന്താണ് ഗെയിമെന്ന് മനസ്സിലാക്കാതെയാണ് ഷിയാസ് കളിച്ചതെന്നും മണ്ണില്‍ കളിക്കുകയെന്നത് മാത്രമായിരുന്നു അവന്റെ ലക്ഷ്യമെന്നും മറ്റുള്ളവര്‍ പറഞ്ഞിരുന്നു. കളിയില്‍ താന്‍ പരാജയപ്പെട്ടതോടെയാണ് ഷിയാസിന് ദേഷ്യം വന്നതും ഇതേക്കുറിച്ച് മറ്റുള്ളവരോട് പരാതി പറഞ്ഞതും. ഷിയാസിന്റെ മണ്ണില്‍ക്കളിയെ ട്രോളര്‍മാരും ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  സാബുവില്‍ നിന്നും തല്ല് ഇരന്നുവാങ്ങിയ ഹിമ! പ്രകോപനത്തിലൂടെ ലക്ഷ്യം നേടാന്‍ ശ്രമങ്ങളും! കാണൂ!

   നേരെ നിന്ന് തോല്‍പ്പിക്കാനാവില്ല

  നേരെ നിന്ന് തോല്‍പ്പിക്കാനാവില്ല

  ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ശക്തരായ താരങ്ങളിലൊരാളാണ് ഷിയാസ്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരാനായ താരം പരിപാടിയില്‍ നിന്നും വിജയിയായിട്ടേ പുറത്തേക്കുള്ളൂവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുരേഷ് ഷിയാസിനെ വലിച്ചതാണ് അദിതിക്ക് രക്ഷയായതെന്നും അല്ലായിരുന്നുവെങ്കില്‍ ഒരിക്കലും വിജയിക്കില്ലായിരുന്നുവെന്നുമാണ് ട്രോളര്‍മാര്‍ പറയുന്നത്.

  ഇതായിരുന്നു അവസ്ഥ

  ഇതായിരുന്നു അവസ്ഥ

  തിളക്കത്തിലെ ദിലീപിനെയും നെടുമുടി വേണുവിനെയും അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു മത്സരാര്‍ത്ഥികളെത്തിയത് ചെളിക്കുണ്ടില്‍ നിന്നായിരുന്നല്ലോ ഗെയിം. സുരേഷും ഷിയാസും തിരിച്ചെത്തിയത് ഇക്കോലത്തിലായിരുന്നു.

  ഷിയാസിന്റെ ഭാവം

  ഷിയാസിന്റെ ഭാവം

  കഥയറിയാതെ ആട്ടം കാണുകയെന്നത് പഴമൊഴിയാണെങ്കില്‍ കളിയറിയാതെ ഗെയിമില്‍ പങ്കെടുക്കുകയായിരുന്നു ഷിയാസ്. എന്താണ് ഗെയിമെന്ന് കൃത്യമായി മനസ്സിലാക്കിയില്ലെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ നിന്നും തന്നെ പ്രകടമായിരുന്നു. ചെളിക്കുണ്ടിലെ പോരാട്ടത്തിന് ശേഷം ഇതായിരുന്നു ആ ഭാവം.

  അദിതിയും ഷിയാസും

  അദിതിയും ഷിയാസും

  പേളിയും ശ്രീനിയും ബിഗ് ബോസിലെ പ്രണയിതാക്കളാണെങ്കില്‍ മാതൃകാ സുഹൃത്തുക്കളായിരുന്നു അദിതിയും ഷിയാസും. നേരത്തെ നിരവധി തവണ വഴക്കിട്ടിട്ടുണ്ടെങ്കിലും അടുത്തിടെയായിരുന്നു ഇവര്‍ക്കിടയില്‍ സൗഹൃദം ഉടലെടുത്തത്. എന്നാല്‍ ഗെയിമിലൊന്നും അത് പ്രകടമല്ല.

  അതിന്റെ ആവശ്യമില്ല

  അതിന്റെ ആവശ്യമില്ല

  ബിഗ് ബോസിലെ കരുത്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് സാബു. മറ്റുള്ളവരെ ഉപയോഗിച്ച് അടിയുണ്ടാക്കുന്നത് അദ്ദേഹത്തിന്‍രെ പതിവാണെന്ന് പലരും കുറ്റപ്പെടുത്തിയിരുന്നു. മറ്റുള്ളവരെ ചട്ടുകമായി ഉപയോഗിച്ച് അടിയുണ്ടാക്കേണ്ട ആവശ്യമൊന്നും തനിക്കില്ലെന്നാണ് താരം പറയുന്നത്.

   തെറി വിളിക്കുന്നവരുടെ ആലിംഗനം

  തെറി വിളിക്കുന്നവരുടെ ആലിംഗനം

  ബിഗ് ഹൗസിലെ കമിതാക്കളായ പേളിയും ശ്രീനിയും മിക്കപ്പോഴും കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ അത് ജനുവിനല്ലെന്നും ഫേക്കാണെന്നുമാണ് വിലയിരുത്തലുകള്‍. ഫേസ്ബുക്കിലൂടെ തെറി വിളിക്കുന്നവര്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്നതാണ് യഥാര്‍ത്ഥത്തിലുള്ളതെന്നാണ് വെപ്പ്. കീരിയും പാമ്പുമായിരുന്നു രഞ്ജിനിയും സാബുവും ബിഗ് ബോസിലെത്തിയതിന് ശേഷം മാറിയത് കണ്ടോ?

  നോമിനേഷനൊക്കെ എന്ത്?

  നോമിനേഷനൊക്കെ എന്ത്?

  അതാത് ആഴ്ചകളില്‍ പുറത്തേക്ക് പോവേണ്ടുന്ന മത്സരാര്‍ത്ഥിയെ നേരത്തെ തന്നെ തിരഞ്ഞെടുക്കാറുണ്ട്. അത്തരത്തില്‍ നോമിനേഷനിലൂടെ പുറത്താക്കാമെന്ന് കരുതി നിസ്സാരയായി കാണേണ്ടയാളല്ല താനെന്ന് അദിതി തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. അദിതി ഡാ.

  കണ്ടിട്ട് മനസ്സിലാവുന്നില്ല

  കണ്ടിട്ട് മനസ്സിലാവുന്നില്ല

  സാധരണ വേഷത്തിലായിരുന്നു മത്സരാര്‍ത്ഥികള്‍ ടാസ്‌ക് ചെയ്യാനായി പോയത്. എന്നാല്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയവരെ കൂടെയുള്ളവര്‍ക്ക് പോലും മനസ്സിലാവുന്നില്ലായിരുന്നു. ചെളിക്കുണ്ടിലായിരുന്നല്ലോ ഗെയിം.

  ഇനിയിപ്പോ അത് പറ്റില്ലല്ലോ?

  ഇനിയിപ്പോ അത് പറ്റില്ലല്ലോ?

  ശ്രീനിക്ക് പിന്നാലെ ക്യാപ്റ്റനായി എത്തുന്നത് അദിതിയാണെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും നിരാശയായിരുന്നു കാര്യം മറ്റൊന്നുമല്ല ഇനിയിപ്പോ കുറച്ചു ദിവസത്തേക്ക് നോമിനേഷനില്‍ ഈ പേര് പറ്റൂലല്ലോ, ഇതായിരുന്നു പലരുടെയും വിഷമം.

  വീട്ടില്‍ പോവാനോ?

  വീട്ടില്‍ പോവാനോ?

  ടാസ്‌ക്കുകളില്‍ പരാജയപ്പെട്ട്, ഒറ്റയ്ക്ക് വിഷമിച്ചിരിക്കുന്ന ഷിയാസിനരികിലേക്കെത്തിയതാണ് സാബു, തനിക്ക് വീട്ടില്‍പ്പോണമെന്നും മത്സരത്തില്‍ തുടരാനില്ലെന്നുമായിരുന്നു താരം പറഞ്ഞത്. ഇത് കേട്ട് മറ്റുള്ളവര്‍ ചെയ്തതോ?

  പോവുമ്പോള്‍ ഇങ്ങനെ

  പോവുമ്പോള്‍ ഇങ്ങനെ

  ടാസ്‌ക്ക് ചെയ്യാനായി പോയ ഷിയാസ് തിരിച്ചെത്തിയപ്പോഴുള്ള കോലം കാണേണ്ടത് തന്നെയായിരുന്നു. അല്ലെങ്കിലും കായികക്ഷമത തെളിയിക്കാനുള്ള മത്സരമെന്ന് കേള്‍ക്കുമ്പോള്‍ താരത്തിന് ആവേശമേറെയാണ്.

  രാത്രിയായാല്‍

  രാത്രിയായാല്‍

  പേളിയും ശ്രീനിയും തമ്മില്‍ രാത്രി സ്വകാര്യ സംഭാഷണങ്ങള്‍ നടത്തുന്നത് പതിവാണ്. അടുത്തിടെയായി ഷിയാസും ഇവര്‍ക്കൊപ്പമുണ്ടാവാറുണ്ട്. പകല്‍ സമയങ്ങളില്‍ അധികം സംസാരിക്കാത്ത ഇരുവരും രാത്രി റൊമാന്റിക് സംസാരവും കെട്ടിപ്പിടുത്തവുമൊക്കെയാണ്.

  ടൊവിനോയെപ്പോലെ ഇറങ്ങി

  ടൊവിനോയെപ്പോലെ ഇറങ്ങി

  ഗോദയിലെ ടൊവിനോയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഷിയാസ് ടാസ്‌ക്കിനായി പോയത്. എന്നാല്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടനെക്കാളും കഷ്ടമായിരുന്നു ആ തിരിച്ചുവരവ്.

  ശരിക്കും സ്‌പോര്‍ട്‌സ്മാനാണ്

  ശരിക്കും സ്‌പോര്‍ട്‌സ്മാനാണ്

  അര്‍ച്ചനയേയും അദിതിയേയും തുപ്പിയവനും, പേലഇയുടെ ബാസ്‌കറ്റില്‍ നിന്നും മോശമായ രീതിയില്‍ ബോളെടുത്തവവനുമാണ് ഷിയാസ്. അദിതിയെ ഉപദ്രവിക്കുകയും ചെയ്തു, അദിതി വിജയിയാപ്പോള്‍ നിരാശനായി തലതാഴ്ത്തിയാണ് വന്നത്. ഇതെല്ലാം കഴിഞ്ഞിട്ടും ഇന്നും ബിഗ് ബോസില്‍ തുടരുന്നുണ്ടെങ്കില്‍ അതല്ലേ പോരാട്ടവീര്യം.

   ശ്രീനി ഞെട്ടിയില്ല

  ശ്രീനി ഞെട്ടിയില്ല

  ടാസ്‌ക്ക് തോറ്റതിന് ശേഷം വീട്ടില്‍ പോണമെന്ന് ഷിയാസ് ശ്രീനിയോട് പറഞ്ഞിരുന്നു. പ്രധാനപ്പെട്ട കാര്യം കേട്ടിട്ടും താരം ഞെട്ടിയിരുന്നില്ല. പേളിയോട് പറഞ്ഞപ്പോഴും പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിനുള്ള കാരണമാണ് രസകരം.

  English summary
  Shiyas captaiancy game troll viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X