പേളി മാണിയുടെ പൊന്നാങ്ങളയായ ഷിയാസിന് ശ്രിനിഷിനോട് പ്രത്യേക ഇഷ്ടം തോന്നിയതിനൊരു കാരണമുണ്ട്! അറിയുമോ?
ബിഗ് ബോസ് മലയാള പതിപ്പിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ്. മോഡിലിംഗിലും പരസ്യത്തിലുമൊക്കെയായി സജീവമായ ഷിയാസ് ഇടയ്ക്ക് വെച്ചാണ് പരിപാടിയിലേക്കെത്തിയത്. കരുത്തനാണെന്ന് തോന്നുമെങ്കിലും താന്‍ ലോലനാണെന്ന് ഷിയാസ് തന്നെ തെളിയിച്ച സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. പേളി മാണിയുമായും ശ്രിനിഷ് അരവിന്ദുമായും അടുത്ത സൗഹൃദത്തിലായിരുന്നു അദ്ദേഹം. തുടക്കം മുതല്‍ത്തന്നെ ഇവരുടെ ബന്ധത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയതും. പേളിക്കും ശ്രിനിക്കുമിടയിലിരിക്കുന്ന ഷിയാസിനെ വിമര്‍ശിച്ചും പരിഹസിച്ചുമൊക്കെ പലരുമെത്തിയിരുന്നു. ഈ ബന്ധം വിവാഹത്തിലെത്തുമെന്നും സന്തോഷത്തോടെ താനും വിവാഹത്തില്‍ പങ്കെടുക്കുമെന്നും അന്നേ താരം പറഞ്ഞിരുന്നു. പേളിയുടെ പൊന്നാങ്ങാളയാണ് താനെന്നും ശ്രീനി തന്റെ അളിയനാണെന്നുമൊക്കെ പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്. നീണ്ട നാളുകള്‍ക്ക് ശേഷം പേളിഷ് വിവാഹം അരങ്ങേറിയപ്പോള്‍ ആശംസകളുമായി ഷിയാസും എത്തിയിരുന്നു.
പതിവ് പോലെ തന്നെ ശ്രീനിയുടേയും പേളിയുടേയും നടുവിലിരിക്കുന്ന ഫോട്ടോയും ഷിയാസ് പോസ്റ്റ് ചെയ്തിരുന്നു. അന്നും ഇന്നും തങ്ങള്‍ ഒരുപോലെയാണെന്നായിരുന്നു ഷിയാസ് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഷിയാസിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ശ്രിനിഷിനോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും അതിന് പിന്നിലെ കാരണവും വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഷിയാസ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വിശദീകരിച്ചത്. താനെന്തുകൊണ്ടാണ് ശ്രീനിയെ ഇത്രയുമധികം സ്‌നേഹിക്കുന്നത് എന്ന് ചോദിച്ചില്ലേ, ഇതൊക്കെയാണ് അതിന്റെ കാരണമെന്ന കുറിപ്പോടെയാണ് ഷിയാസ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ബിഗ് ബോസില്‍ സഹമത്സരാര്‍ത്ഥികളില്‍ നിന്നും കടുത്ത പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു ഷിയാസിന്. ടാസ്‌ക്കുകളിലെ പ്രകടനത്തെക്കുറിച്ചും മോഡലിംഗിനെക്കുറിച്ചുമൊക്കെയാണ് പലരും പരിഹസിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ശക്തമായ പിന്തുണയായിരുന്നു പേളിയും ശ്രിനിഷും നല്‍കിയത്. പേളിഷ് പ്രണയത്തെ ഏറ്റവുമധികം പിന്തുണച്ചതും ഷിയാസായിരുന്നു ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഷിയാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications