'ആരാണ് ഈ ഐഡിയകൾ പറഞ്ഞ് കൊടുക്കുന്നത്? പൊട്ടൻമാർ'; വീണ്ടും ഷിയാസ്; പരിധി വിടുന്നെന്ന് ആരാധകർ

ബി​ഗ് ബോസ് നാലാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമായ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. വൻ ആരാധക വൃന്ദം സൃഷ്ടിച്ച റോബിൻ സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയായി. ലൈം ലൈറ്റിലേക്കുള്ള റോബിന്റെ കടന്ന് വരവ് പലർക്കും കൗതുകകരമായിരുന്നു. ഫാൻ പേജുകൾ, ഫാൻ ഫൈറ്റുകൾ തുടങ്ങി എല്ലാ തരത്തിലും റോബിനൊരു ചർച്ചയായി. എന്നാൽ ബി​ഗ് ബോസിൽ നിന്നിറങ്ങി കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ റോബിനെതിരെ വിമർശനങ്ങൾ വന്ന് തുടങ്ങി.

ഫാൻ ആർമികളിൽ പലതും പിആർ വർക്കാണെന്ന് ആക്ഷേപമുയർന്നു. പൊതുവേദികളിലെ റോബിന്റെ അലറലും കൂവലും ട്രോളുകളായി. ഇതിനിടെ റോബിനെതിരെ കടുന്ന ആരോപണങ്ങളുമായി ശാലു പേയാട് ഉൾപ്പെടെയുള്ളവർ രം​ഗത്ത് വന്നു. ഇത് വിമർശകർക്ക് കൂടുതൽ ശക്തി നൽകി. വ്യാപക വിമർശനം വന്നത് റോബിനെയും ബാധിച്ചു. പൊതുവേദികളിലെ റോബിന്റെ പെരുമാറ്റത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്ന് ആരാധകരും പറയുന്നു.

Robin Radhakrishnan

പ്രശസ്തരായവർ ഉൾപ്പെടെ റോബിനെതിരെ തിരിഞ്ഞതാണ് കൂടുതൽ വിനയായത്. ബി​ഗ് ബോസ് ഒന്നാം സീസൺ മത്സരാർത്ഥിയായെത്തിയ ഷിയാസ് കരീമായിരുന്നു വിമർശകരിൽ പ്രധാനി. റോബിനെതിരെ നിരവധി തവണ ഷിയാസ് രം​ഗത്ത് വന്നു. ഷിയാസ്-റോബിൻ അസ്വാരസ്യം നാളുകളായി തുടരുകയാണ്.

റോബിനെതിരെ വീണ്ടും രം​ഗത്ത് വന്നിരിക്കുകയാണ് ഷിയാസ്. കൗമുദി മൂവീസിലെ പ്രോ​ഗ്രാമിലാണ് റോബിനെതിരെ വീണ്ടും ഷിയാസ് സംസാരിച്ചത്. റോബിനോട് സഹതാപമാണ് തനിക്ക് തോന്നുന്നതെന്ന് ഷിയാസ് പറയുന്നു. 'ബേസിക്കലി പുള്ളി പാവമാണ്. എനിക്ക് പുള്ളിയെ കാണുമ്പോൾ സഹതാപമാണ്. പുള്ളിക്ക് ഈ ഐഡിയകൾ പറഞ്ഞ് കൊടുക്കുന്നത് ആരാണോ അവരാണ് പൊട്ടൻമാർ'

'എനിക്ക് പിന്നെ ഫാൻസെന്ന സംഭവത്തിൽ വലിയ വിശ്വാസമില്ല. അവര് പറയുന്നതനുസരിച്ച് നമ്മൾ തുള്ളാൻ നിന്നാൽ നമ്മുടെ കരിയർ പോവും. അവസാനം വീട്ടിലൊരു പണിയും ഇല്ലാതെ ഇരിക്കേണ്ടി വരും. നമ്മളുടേതായ വ്യക്തിത്വമുണ്ടെങ്കിൽ ആളുകളുമായി നല്ല രീതിയിൽ പെരുമാറണം. എനിക്ക് പുള്ളിയിൽ ചെറിയ അപാകതകൾ തോന്നി.കൂവലും ബഹളവും ഒച്ചപ്പാടും. എൻ​ഗേജ്മെന്റ് വീഡിയോ കണ്ട് ഞാൻ ചിരിച്ചു. ഒരു പേഷ്യന്റാണ്, ഡോക്ടറല്ല,' ഷിയാസ് കരീം പറഞ്ഞു.

പരാമർശത്തിനെതിരെ റോബിൻ ഫാൻസ് രം​ഗത്ത് വന്നിട്ടുണ്ട്. എല്ലായിടത്തും റോബിനെ കുറ്റം പറയുന്നത് ശരിയല്ലെന്ന് ഇവർ പറയുന്നു. റോബിനെതിരെ സംസാരിച്ച് പ്രശസ്തനാവാനാണ് ഷിയാസിന്റെ ശ്രമമെന്നും കുറ്റപ്പെടുത്തലുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ഷിയാസ് നൽകുന്ന എല്ലാ അഭിമുഖങ്ങളിലും റോബിനെക്കുറിച്ച് പരാമർശമുണ്ട്. ഇതെന്തിനാണെന്നും ആരാധകർ ചോദിക്കുന്നു.

Robin Radhakrishnan, Shiyas Kareem

അടുത്തിടെയായി പൊതുവിടങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതിനെക്കുറിച്ച് റോബിൻ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കുറച്ച് നാളുകളായി ആരോ​ഗ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഉറക്കം കുറവായിരുന്നു. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. അതിനാൽ കുറച്ച് നാളത്തേക്ക് റെസ്റ്റ് എടുക്കുകയാണ്. ബോഡി റീച്ചാർജ് ചെയ്ത് കൂടുതൽ സ്ട്രോങ്ങായി തിരിച്ചു വരും. ഞാൻ വീണെന്ന് ആരും കരുതേണ്ടെന്നും റോബിൻ വ്യക്തമാക്കി.

അധികം കഴിവുകളുള്ള വ്യക്തിയല്ല ഞാൻ. കഴിവുള്ളവർക്കേ ഫേയ്മസ് ആവാൻ പറ്റൂയെന്നുണ്ടോ. തന്നെപ്പോലെ സാധാരണക്കാർക്കും ഫേയ്മസ് ആവാൻ പറ്റുമെന്നും റോബിൻ വ്യക്തമാക്കി. വിമർശനങ്ങൾക്കിടെ റോബിന് പിന്തുണയുമായി പങ്കാളി ആരതി പൊടിയുമുണ്ട്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

അന്ന് വന്ന ട്രോളുകൾക്കെതിരെ ആരതിയും രം​ഗത്ത് വന്നിരുന്നു. ബി​ഗ് ബോസ് അഞ്ചാം സീസൺ തുടങ്ങിയിട്ടും റോബിൻ രാധാകൃഷ്ണൻ സ്ഥിരം ചർച്ചാ വിഷയമായി തുടരുകയാണെന്നത് ശ്രദ്ധേയമാണ്. പിആർ വർക്കാണ് ഇതിന് പിന്നിലെന്ന് വിമർശകർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X