'ബെസ്റ്റ്ഫ്രണ്ട്സായിരുന്നു, ഇപ്പോൾ പണ്ടത്തെപ്പോലെ പറ്റുന്നില്ല'; പേളിയും ശ്രീനിയുമായി ഷിയാസ് അടിച്ചുപിരിഞ്ഞോ?

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഒട്ടനവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തിൽ തുടങ്ങിയിട്ട് അഞ്ച് സീസണുകൾ പിന്നിട്ട് കഴിഞ്ഞു. ഓരോ സീസൺ കഴിയുമ്പോഴും മുൻപരിചയമില്ലാത്ത പലരും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരർ ആകുകയാണ്. അത്തരത്തിൽ എത്തിയ നാല് പേർ കഴിഞ്ഞ സീസണുകളിലായി വിജയ കിരീടം ചൂടുകയും ചെയ്തു. നിലവിൽ മലയാളം ബി​ഗ് ബോസ് സീസൺ 6നെ കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ്.

ആരൊക്കെയാകും ഇത്തവണ മാറ്റുരയ്ക്കാൻ എത്തുക എന്നറിയാൻ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുകയാണ്. ഇതുവരെ അഞ്ച് സീസണുകൾ കഴിഞ്ഞുവെങ്കിലും ആരെക്കെ വന്നാലും സീസൺ ഒന്നിന്റെ തട്ട് താണുതന്നെയിരിക്കുമെന്നാണ് ബി​ഗ് ബോസ് ആരാധകർ പറയാറുള്ളത്. സീസൺ ഒന്നിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു പേളി-ശ്രീനിഷ് പ്രണയവും പേളി-ശ്രീനിഷ്-ഷിയാസ് കരീം സൗഹൃദവും.

Shiyas Kareem

മൂവരും ഒന്നിച്ചാൽ പിന്നെ ബി​​ഗ് ബോസ് വീട് തമാശകളും കുസൃതിയും കൊണ്ട് നിറയും. പേളിയും ശ്രീനിഷും പ്രണയത്തിലായപ്പോൾ അവർക്ക് ഇടയിൽ നിന്ന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് തന്നെയായിരുന്നു. മറ്റുള്ള സഹതാരങ്ങൾക്കൊന്നും പേളി-ശ്രീനിഷ് പ്രണയം വിജയിക്കുമെന്ന് വലിയ ഉറപ്പില്ലായിരുന്നു. ഇപ്പോൾ പേളിയും ശ്രീനിഷും രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്.

ഷോ കഴിഞ്ഞശേഷം ഇരുവരും വിവാഹിതരായപ്പോൾ ഷിയാസ് ചടങ്ങിൽ എല്ലാം സജീവമായിരുന്നു. പിന്നീട് പലപ്പോഴായി പേളിയേയും ശ്രീനിഷിനേയും കാണാനും സൗഹൃദം പുതുക്കാനുമെല്ലാം ഷിയാസ് പോകാറുണ്ടായിരുന്നു. പേളിയുടെ യുട്യൂബ് ചാനലിൽ അതിഥിയായും ഷിയാസ് വന്നിരുന്നു. ഷിയാസിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിലെ മുഖ്യാതിഥികളിൽ രണ്ടുപേർ പേളിയും ശ്രീനിഷുമായിരുന്നു.

എന്നാൽ കേരളത്തിൽ തന്നെയുണ്ടായിട്ടും പേളിയേയും ശ്രീനിഷിനേയും കാണാൻ ഷിയാസ് പോകാറില്ല. പഴയതുപോലെ സൗഹൃദം മൂവർക്കുമിടയിൽ ഉണ്ടെന്ന് തോന്നിക്കുന്ന ഒന്നും തന്നെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുമില്ല മൂവരും പങ്കുവെക്കാറുമില്ല. അതുകൊണ്ട് തന്നെ പേളി-ശ്രീനിഷ്-ഷിയാസ് സൗഹൃദം തകർന്നുവോയെന്ന സംശയം ആരാധകർക്കുണ്ട്.

അതേ കുറിച്ച് ആരാധകർ പലപ്പോഴും കമന്റുകളിൽ തിരക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴിതാ ഏറെ നാളുകളായുള്ള ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഷിയാസ് കരീം. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് പേളി-ശ്രീനിഷ് ജോഡിയുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തിന് എന്ത് സംഭവിച്ചുവെന്നത് ഷിയാസ് വ്യക്തമാക്കിയത്.

Shiyas Kareem

'ഹിന്ദി ബി​ഗ് ബോസ് വേറെ ലെവലാണ്. അതുമായി മലയാളം ബി​ഗ് ബോസിനെ താരതമ്യപ്പെടുത്തരുത്. നോർത്തിലെ കൾച്ചറും അവർ ബി​ഗ് ബോസ് കാണുന്ന രീതിയും വ്യത്യസ്തമാണ്. അവിടെയുള്ളവർ ഫിസിക്കലിയും മെന്റലിയും ഫിറ്റാണ്. ആരെയെങ്കിലും ചവിട്ടി താഴ്ത്തി കേറിപ്പോണം എന്ന് കരുതുന്നതാണ് മലയാളം ബി​ഗ് ബോസ് എന്നാണ് ഞാൻ വിചാരിക്കുന്നത്. അവിടുത്തെ ഫ്രണ്ട്ഷിപ്പൊക്കെ വെറുതെയാണ്.'

'പേളിയും ശ്രീനിയും എന്റെ നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷെ ഷോ കഴിഞ്ഞ് ഇറങ്ങിയശേഷം ഇപ്പോൾ അധികമൊന്നും കാണാൻ പറ്റാറില്ല. ബി​ഗ് ബോസിൽ വെച്ച് പ്രണയിച്ചവരിൽ അവർ മാത്രമാണ് ഇപ്പോഴും ഹാപ്പിയായി ജീവിക്കുന്നത്. ഇവരെ കണ്ട് ഒരുപാട് പേര് പ്രണയിച്ചു. പക്ഷെ അതൊന്നും വിവാഹ​ത്തിലേക്ക് എത്തിയില്ല. പേളിയും ശ്രീനിയും എന്റെ ബെസ്റ്റ്ഫ്രണ്ട്സായിരുന്നു. എനിക്ക് അറിയാമായിരുന്നു അവരുടെ കാര്യങ്ങൾ.'

'അവരെ ഞാൻ ഇടയ്ക്ക് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യാറുണ്ട്. ഹൗസിനുള്ളിൽ വെച്ച് ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. പക്ഷെ ബി​ഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയശേഷം അധികം കാണാൻ പറ്റാറില്ല. അതുപോലെ ദൂരവുമായി. അവരുടെ കല്യാണം ഞാനാണ് വീട്ടിൽ പോയി സംസാരിച്ച് സെറ്റ് ചെയ്ത് കൊടുത്തത്.'

'അവരുമായുള്ള ഫ്രണ്ട്ഷിപ്പ് പോയിട്ടില്ല. പക്ഷെ പഴയതുപോലെ പറ്റുന്നില്ല. കാരണം അവർ വിവാഹിതരായി കുട്ടികളായി അതിന്റെ തിരക്കുകൾ ഉണ്ടാകുമല്ലോ. പിന്നെ മേസേജും കമന്റിങുമെല്ലാമുണ്ടെന്നാണ്', ഷിയാസ് കരീം പറഞ്ഞത്.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X