ഫേക്ക് പ്രണയമായിരുന്നു! ജീവന് തുല്യമായി സ്‌നേഹിച്ചവരാല്‍ വഞ്ചിക്കപെടുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയെ പറ്റി ഷിയാസ്
നടന്‍, മോഡല്‍, എന്നതിലിപുരി ബിഗ് ബോസ് താരം കൂടിയായ ഷിയാസ് കരീമിന്റെ പേരിനൊപ്പം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. അങ്ങനെ വിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് ഷിയാസ് വിവാഹിതനാവാന്‍ പോവുകയാണെന്ന വിവരം പുറത്ത് വരുന്നത്. പ്രതിശ്രുത വധുവിനെ പുറംലോകത്തിന് കാണിച്ചുകൊണ്ട് തന്റെ വിവാഹനിശ്ചയത്തെ കുറിച്ചും താരം പറഞ്ഞിരുന്നു.
എന്നാല്‍ ആ പെണ്‍കുട്ടിയുമായിട്ടുള്ള ബന്ധം അവസാനിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. അടുത്തിടെ ഷിയാസിന്റെ വിവാഹം മുടങ്ങിയെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ അതിന് വിശദീകരണം നല്‍കി കൊണ്ടാണ് ഷിയാസ് ഒരു അഭിമുഖത്തില്‍ സംസാരിച്ചത്.

നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന നിയമം ഇല്ലല്ലോ എന്നും എന്തായാലും തന്റെ വിവാഹം നടക്കുമെന്നുമൊക്കെ താരം പറഞ്ഞിരുന്നു. എന്നാല്‍ ഫേക്ക് റിലേഷന്‍ഷിപ്പിലായി പോയാല്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞ് കൊണ്ടുള്ള വീഡിയോയുമായിട്ടാണ് ഷിയാസ് വന്നിരിക്കുന്നത്.
'ജീവന് തുല്യമായി സ്‌നേഹിച്ചവരാല്‍ വഞ്ചിക്കപെടുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥ...' എന്ന് പറഞ്ഞാണ് തന്റെ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോ ഷിയാസ് പങ്കുവെച്ചത്.
'പ്രണയം ഫേക്ക് ആണെന്ന് മനസിലാക്കുമ്പോള്‍ ആ സമയത്ത് തന്നെ അതില്‍ നിന്നും പിന്മാറണം. ഒരു റിലേഷന്‍ഷിപ്പ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തില്‍ വരുന്ന കാന്‍സര്‍ രോഗം പോലെയാണ്. ഒരു സ്ഥലത്ത് വന്നാല്‍ അവിടെ മൊത്തം അത ബാധിക്കും. എന്നാല്‍ അത് മുറിച്ചെടുത്ത് കളഞ്ഞാല്‍ പിന്നെ നമ്മള്‍ സേഫ് ആണെന്നും,' ഷിയാസ് പറയുന്നു.
താരത്തിന്റെ പോസ്റ്റിന് താഴെ പിന്തുണ അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നത്. 'വാ കൊണ്ട് പറയാന്‍ എളുപ്പമാണ്. അത് ഈ പറഞ്ഞപോലെ കട്ട് ചെയ്യുമ്പോളും, രാത്രി ഒരു സമയം കഴിയുമ്പോള്‍ ഒരു പെയിന്‍ ഉണ്ടാവും. സഹിക്കാന്‍ പറ്റത്തില്ല. അനുഭവിച്ചവര്‍ക്ക് മാത്രം അറിയുന്ന സത്യം മറ്റുള്ളവര്‍ക്ക് അതൊരു കഥയാണ്.
നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്ക് ഒരുപാട് റിലേഷന്‍ ഉണ്ടെന്ന് അറിയുമ്പോള്‍ ഉള്ള പെയിനോളം വേദന മറ്റൊന്നിനും ഇല്ല. അവര്‍ക്ക് വേണ്ടി നമ്മുടെ സമയം കളയുകയാണ് എന്നറിഞ്ഞിട്ടും അതില്‍ നിന്ന് പിന്തിരിയാന്‍ പറ്റാത്ത ഒരു അവസ്ഥ ഉണ്ടല്ലോ. അങ്ങനെ ആരെയും സ്‌നേഹിക്കുന്ന കാലം അല്ല ഇതൊന്നും... എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
അതേ സമയം ഷിയാസിനെ വിമര്‍ശിച്ചും കമന്റുകള്‍ വന്നിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞത് കറക്റ്റ് ആണ്. ഷിയാസൊരു ഫേക്ക് ആണെന്ന് അവള്‍ക്ക് തോന്നി. അവള്‍ നിങ്ങളെ ഒഴിവാക്കി. അല്ലാതെ ഇതില്‍ കൂടുതല്‍ എന്ത് മനസിലാക്കാനാണ്.


Click it and Unblock the Notifications