ശ്രീനിഷിന് ക്രഷ് ഉണ്ടായിരുന്നു, പേളിയോട് ഇഷ്ടം പറഞ്ഞത് 40 ദിവസത്തിന് ശേഷം! ലവ് ട്രാക്കിനെ പറ്റി ഷിയാസ് കരീം
ബിഗ് ബോസ് മലയാളത്തിലേക്ക് വൈല്‍ഡ് കാര്‍ഡായി വന്ന് ജനകീയനായി മാറിയ താരമാണ് ഷിയാസ് കരീം. ഒന്നാം സീസണിലായിരുന്നു ഷിയാസ് മത്സരിച്ച് അവസാനം വരെ ശക്തനായി നിന്നത്. അതുവരെ മോഡലായിരുന്ന താരം വളരെ പെട്ടെന്ന് നടനായി മാറി. ഇടയ്ക്ക് ചില വിവാദങ്ങളൊക്കെ ഷിയാസിന്റെ പേരിനൊപ്പം ഉയര്‍ന്ന് വന്നെങ്കിലും എല്ലാത്തിനും മറുപടിയുമായി ഷിയാസ് എത്താറുണ്ട്.
ഏറ്റവും പുതിയതായി ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലെ മത്സരാര്‍ഥികളെ പറ്റി പറയുകയാണ് താരം. നോമ്പുകാലം ആയത് കൊണ്ട് താനിപ്പോള്‍ ബിഗ് ബോസിന്റെ ലൈവ് കാണാറുണ്ട്. അതിലെ ഇഷ്ടമത്സരാര്‍ഥിയെ കുറിച്ചും ലവ് സ്ട്രാറ്റജിയെ പറ്റിയുമൊക്കെയാണ് ഷിയാസ് സംസാരിച്ചിരിക്കുന്നത്.

ഈ സീസണിലെ ഇഷ്ടമത്സരാര്‍ഥി റോക്കിയായിരുന്നു. പക്ഷേ പുള്ളി പുറത്തായി. അതുപോലെ സിജോയെയും എനിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹവും പുറത്തായെന്നാണ് കേള്‍ക്കുന്നത്. രണ്ടാളും നല്ല കൂട്ടുകാര്‍ പോലുമായിരുന്നു. എന്നിട്ടും പുറത്ത് ആയത് നല്ല വിഷമം ആയി. ഇതുപോലെ ഞങ്ങളുടെ സീസണിലും കൈയ്യാങ്കളി നടന്നിരുന്നു. സാബുമോന്‍ ഹിമയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചെങ്കിലും അതത്ര കാര്യമായ പ്രശ്‌നമായില്ല.
ബിഗ് ബോസിലെ ലവ് സ്ട്രാറ്റജിയോട് ഞാന്‍ യോജിക്കുന്നില്ല. പേളിയും ശ്രീനിഷും ഇഷ്ടമാണെന്ന് പറഞ്ഞത് തന്നെ നാല്‍പത് ദിവസമൊക്കെ കഴിഞ്ഞതിന് ശേഷമാണ്. അതിന് മുന്‍പേ ശ്രീനിഷിന് പേളിയോട് ചെറിയൊരു ക്രഷ് തോന്നിയിട്ടുണ്ട്. അത് അവന്‍ എന്നോട് പറഞ്ഞിരുന്നു. അവരുടെ ഇഷ്ടം നാച്ചുറലായി വന്നതാണ്. എന്നിട്ടും അത് ഫേക്ക് ആണെന്ന് പറഞ്ഞവരുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഇപ്പോഴുള്ള പ്രണയമൊക്കെ ആരെങ്കിലും അംഗീകരിക്കുമോ എന്നാണ് ഷിയാസ് ചോദിക്കുന്നത്.

ബിഗ് ബോസിലായിരിക്കുമ്പോള്‍ പേളിയെയും ശ്രീനിഷിനെ കുറിച്ചും വളരെ മോശം കമന്റുകള്‍ പറഞ്ഞവരുണ്ട്. അവരൊക്കെയാണ് ഇപ്പോള്‍ പേളിയെ പൊക്കി പിടിച്ചോണ്ട് നടക്കുന്നത്. നമ്മുടെ സമൂഹത്തിലെ ആളുകള്‍ ഇത്രയേയുള്ളു. ഇനി ബിഗ് ബോസിലേക്ക് ആര് പ്രേമിക്കാന്‍ പോയാലും ആളുകള്‍ അംഗീകരിക്കില്ല.
ബിഗ് ബോസ് ശരിക്കും കിടിലന്‍ ഷോ ആണ്. നമ്മുടെയൊക്കെ ജീവിതത്തില്‍ വളരെ ഗുണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മത്സരിക്കുന്ന അര്‍ജുന്റെ ഒക്കെ ജീവിതത്തില്‍ അത് നല്ലതേ ചെയ്യുകയുള്ളു. കാരണം മോഡലിങ് ചെയ്യുന്ന പയ്യനാണ്. അവന്‍ ശ്രദ്ധിക്കപ്പെടാന്‍ ബിഗ് ബോസ് ഗുണം ചെയ്യും. നല്ല ടാലന്റും കഴിവും ഹൈറ്റുമൊക്കെ ഉള്ള ആളാണ്. ഇന്റര്‍നാഷണല്‍ മോഡലാവാനുള്ള എല്ലാം ഉണ്ട്. പുള്ളി അധികം സംസാരിക്കുന്ന ആളല്ല.
ജിന്റോയെ എനിക്ക് പേഴ്‌സണലായി അറിയുന്നതാണ്. ആള്‍ പൊട്ടനോ മണ്ടനോ ഒന്നുമല്ല. നന്നായി സംസാരിക്കാന്‍ അറിയുന്ന, പക്വതയുള്ള ആളാണ്. അടിപൊളി മനുഷ്യനാണ്. ഫിറ്റ്‌നെസ് ട്രെയിനറാണ്. ചിലപ്പോള്‍ പുള്ളിയുടെ ഗെയിം ആയിരിക്കും ഇതെന്നും ഷിയാസ് പറയുന്നു.
ജാന്‍മണിയും നല്ലൊരു മത്സരാര്‍ഥിയാണ്. അവര്‍ക്ക് മലയാളം അറിയാത്തതിന്റെ പോരായ്മയാണ് കൂടുതലും. ഭാഷ നന്നായി സംസാരിക്കുമായിരുന്നെങ്കില്‍ അവര്‍ക്ക് അവിടെ കൂടുതല്‍ പറയാന്‍ സാധിക്കും. എനിക്ക് അവരെ നേരിട്ട് അറിയാവുന്നതാണ്. അവിടെ പറയുന്നത് പലതും മലയാളത്തില്‍ അവതരിപ്പിക്കാന്‍ പറ്റുന്നില്ലെന്നുള്ളതാണ് പ്രശ്‌നമെന്നും താരം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications