'വീട്ടിൽ ഇരുത്താനല്ല വിവാഹം കഴിച്ചത്, പോകുന്നിടത്തെല്ലാം അവളെ കൊണ്ടുപോകും, അവനെ മാറ്റി നിർത്താൻ തോന്നിയില്ല'
ഷിയാസ് കരീം ഏറെ ആഗ്രഹിച്ചിരുന്ന വിവാഹം കേസും വിവാദവുമുണ്ടായപ്പോഴാണ് മുടങ്ങിയത്. എൻഗേജ്മെന്റ് വരെ കഴിഞ്ഞതായിരുന്നു. കേസും മറ്റും ഉണ്ടായതോടെ വധുവിന്റെ വീട്ടിൽ നിന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും വിവാഹം മുടങ്ങുകയുമായിരുന്നു. നടന്റെ വിവാഹം കുടുംബാംഗങ്ങളുടെയെല്ലാം സ്വപ്നവും ആഗ്രഹവുമായിരുന്നു. ഇനി ഒരു പെൺകുട്ടി ജീവിതത്തിലേക്ക് വരില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് ദർഫയും ഷിയാസും അടുപ്പത്തിലാകുന്നത്. അടുത്ത സുഹൃത്ത് ദർഫയുമായുള്ള ഷിയാസിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിടുന്നതേയുള്ളു.
ആഘോഷമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. സിനിമ, ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം. എല്ലാവരും വേട്ടയാടിയപ്പോൾ ആത്മധൈര്യം പകർന്ന് ഒപ്പം നിന്ന പെൺകുട്ടി എന്നാണ് ദർഫയെ ഷിയാസ് വിശേഷിപ്പിക്കാറുള്ളത്.

ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമൊക്കെ വിവാഹ സമയത്ത് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഷിയാസ് ബിഗ് ബോസിൽ നിന്നും ഇറങ്ങിയ സമയത്ത് പെണ്ണ് കാണാൻ പോയ പെൺകുട്ടികളിൽ ഒരാളായിരുന്നു ദർഫ. അന്ന് പക്ഷെ ദർഫയ്ക്ക് പ്രായം കുറവായിരുന്നു എന്ന കാരണത്താൽ ആ ആലോചന വിവാഹത്തിലേക്ക് എത്തിയില്ല. എന്നിരുന്നാലും ഇരുവരും ആ സൗഹൃദം നിലനിർത്തിയിരുന്നു.
സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയപ്പോഴാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. വിവാഹശേഷം യാത്രകളും ഉദ്ഘാടനങ്ങളും മറ്റുമെല്ലാമായി തിരക്കിലാണ് ഷിയാസും ദർഫയും. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഭാര്യ ദർഫയ്ക്കൊപ്പം എത്തിയപ്പോൾ ഷിയാസ് കരീം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഓൺലൈൻ മീഡിയയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ സോഷ്യൽമീഡിയ താരം അലിൻ ജോസ് പെരേര വിവാഹത്തിൽ പങ്കെടുത്തതിനെക്കുറിച്ച് സംസാരിച്ചാണ് ഷിയാസ് തുടങ്ങിയത്. ഷിയാസ് കരീമിന്റെ വിവാഹത്തിൽ അതിഥിയായി അലിൻ എത്തിയത് ഏറെ വൈറലായിരുന്നു. ദർഫയുടെ സഹപാഠി കൂടിയാണ് അലിൻ. എന്റെ ജീവിത്തിൽ ഞാൻ ആരെയും മാറ്റി നിർത്താറില്ല.
എല്ലാവരും വലിയ കഴിവുള്ളവർ ഒന്നുമല്ല. എനിക്ക് വലിയ കഴിവ് ഉണ്ടായിട്ടൊന്നുമല്ല ഞാൻ ഇവിടെ എത്തി നിൽക്കുന്നത്. എന്റെ രൂപവും സംസാരവും, ഭാഗ്യവും ഒക്കെയാണ് ഇവിടെ എത്തിച്ചത്. അലിൻ ജോസ് എന്റെ ഭാര്യയുടെ സുഹൃത്താണ്. അവനെ മാറ്റി നിർത്തണം എന്ന് തോന്നിയിട്ടില്ല. ഇരുപതോ ഇരുപത്തിരണ്ടോ വയസാണ് അവന് പ്രായം.
ഞാനാണ് അവനെ കല്യാണത്തിന് വിളിച്ചത്. വിവാഹത്തിന് നാലോ അഞ്ചോ ദിവസം മുമ്പാണ് ഞാൻ ഇവിടെ എത്തുന്നത്. എന്റെ സിനിമയുടെ പൂജക്ക് ഒക്കെ പോയപ്പോൾ എന്നോട് വിവാഹം വിളിക്കുന്നില്ലേ എന്ന് അവൻ ചോദിച്ചതാണ്.

ആളൊരു പാവമാണ്. നിങ്ങൾ എല്ലാവരും കൂടി പുള്ളിയെ അങ്ങനെ ആക്കുന്നതാണ്. അദ്ദേഹത്തിന്റെ റിവ്യു ചിലരെ ഹർട്ട് ചെയ്യുന്നുണ്ടാകും. ഞങ്ങളെ ഹർട്ട് ചെയ്യുന്നില്ല. അദ്ദേഹം ചെയ്യുന്നത് മറ്റുള്ളവർക്ക് ചെയ്യാൻ അകത്തത് കൊണ്ടുള്ള പ്രശ്നങ്ങളാണ്. നമ്മൾ എല്ലാം മനുഷ്യരാണ്. സഹജീവികളെ സ്നേഹിച്ച് മുമ്പോട്ട് പോകണം ഷിയാസ് പറഞ്ഞു. പിന്നീട് എല്ലാ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമ്പോഴും ഭാര്യയെ ഒപ്പം കൂട്ടാനുള്ള കാരണമാണ് ഷിയാസ് പറഞ്ഞത്.
ഞാൻ പോകുന്നിടത്തെല്ലാം അവളെ കൊണ്ട് പോകും. കാരണം കുറച്ച് ദിവസം കഴിഞ്ഞാൽ അവൾ അബുദാബിയിലേക്ക് പോകും. എന്റെ കൂടെ ഉള്ള സമയം എല്ലാം അവൾ എന്റെ ഒപ്പം സ്പെന്റ് ചെയ്യട്ടെ. ഞാൻ പോകുന്നിടത്തൊക്കെ ഞാൻ അവളെ വിളിക്കാറുണ്ട്. പിന്നെ വീട്ടിൽ ഇരുത്താൻ അല്ല ഞാൻ വിവാഹം കഴിച്ചിരിക്കുന്നത്. എന്റെ കൂടെ യാത്ര ചെയ്യാനാണ്.
എന്റെ ലൈഫ് പാർട്ണറാണ് അവൾ. എനിക്ക് ഡ്രൈവർ ഇല്ല. അപ്പോൾ എനിക്ക് കൂടെ വരാൻ വേറെ ആരാണ് ഉള്ളത് എന്റെ ലൈഫ് പാർട്ണറാണ് വേണ്ടത് ഒപ്പം. എന്റെ കൂടെ അവൾ വരുമ്പോൾ അവൾ ഹാപ്പിയാണ് ഞാനും ഹാപ്പി.
വിവാഹം കഴിഞ്ഞ് കഴിയുമ്പോഴേ ആ ഫീൽ മനസിലാകൂ. അതൊരു സുഖമാണ്. എന്റെ കോൺഫിഡൻസ് കൂടും. എന്റെ നെഗറ്റീവും പോസിറ്റീവും എല്ലാം അറിയുന്നത് അവൾക്കാണ്. ഞങ്ങൾ പരസ്പരം മനസിലാക്കിയിട്ടാണ് വിവാഹത്തിലേക്ക് എത്തിയതും. ഇവൾ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടിട്ടില്ല.
എന്റെ കൂടെയാണ് മലപ്പുറത്തും മൂന്നാറിലും വന്നിട്ടുള്ളത്. വളരെ ചെറിയ കുട്ടിയാണ്. പ്രായം ഒന്നുമില്ല. 22 വയസേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം ദർഫ ചെറിയ മോളാണ്. ഇവളുടെ 22 വയസ് ഉള്ളപ്പോൾ ഞാൻ ജീവിക്കാൻ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട് എന്നാണ് ഭാര്യയെ കുറിച്ച് സംസാരിക്കവെ ഷിയാസ് പറഞ്ഞത്.


Click it and Unblock the Notifications











