ഒരിക്കല്‍ ഉടക്കി പിരിഞ്ഞവര്‍, വീണ്ടും അടുത്ത സുഹൃത്തുക്കളായി! പേര്‍ളിയ്ക്ക് ആശംസയുമായി ഷിയാസ് കരീം
ഹിന്ദിയില്‍ ആരംഭിച്ച് തെലുങ്ക്, തമിഴ്, തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളില്‍ ഹിറ്റായതിന് ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ അവതരാകയനായിട്ടെത്തിയ ഷോ യിലൂടെയാണ് പേര്‍ളി മാണി, ശ്രീനിഷ് പ്രണയം ആരംഭിക്കുന്നത്. അതുപോലെ തന്നെ ബിഗ് ബോസില്‍ നിന്നും അടുത്ത സൗഹൃദത്തിലായവരുമുണ്ട്. ബിഗ് ബോസ് മത്സരം കഴിഞ്ഞിട്ടും ഈ സൗഹൃദം കാത്ത് സൂക്ഷിക്കുകയാണ് ഓരോരുത്തരും.
ഇന്ന് പേര്‍ളി മാണിയുടെ പിറന്നാളാണ്. പേര്‍ളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് പിറന്നാള്‍ ദിനത്തില്‍ വലിയ സര്‍പ്രൈസാണ് ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തായ ഷിയാസ് കരീമും പേര്‍ളിയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ഷിയാസിന്റെ ആശംസ എത്തിയത്. ബിഗ് ബോസില്‍ പേര്‍ളിയ്‌ക്കൊപ്പം വഴക്ക് ഉണ്ടാക്കുന്നതും സ്‌നേഹത്തോടെയുള്ള നിമിഷങ്ങളുമടക്കം രസകരമായ വീഡിയോ രൂപത്തിലാണ് ഷിയാസ് ആശംസ അറിയിച്ചത്.

ഷിയാസിന്റെ വാക്കുകളിലേക്ക്..
ഒരിക്കല്‍ ഉടക്കി പിരിഞ്ഞവര്‍ വീണ്ടും ഏറ്റവും അടുത്ത സുഹൃത്ത് ആയി മാറുന്നത് കണ്ടിട്ടുണ്ടോ? എന്റെ ജീവിതം സാക്ഷി... ഒരിക്കലും മിണ്ടില്ല എന്നു കരുതിയ ഒരാള്‍ ആണ് പേര്‍ളി. ഇന്ന് പേര്‍ളി എന്റെ അടുത്ത സുഹൃത്തിന്റെ ഭാര്യയാണ്. എന്റെ അടുത്ത സുഹൃത്തും ആണ്. എന്റെ പേര്‍ളിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. എന്നുമാണ് ഷിയാസ് പറയുന്നത്.
ബിഗ് ബോസ് മത്സരം കടുത്ത് വന്നതോടെ പലരും പല ഗ്രൂപ്പുകളായി തിരിഞ്ഞു. ശ്രീനിഷ്, പേര്‍ളി, ഷിയാസ് എന്നിവരായിരുന്നു ഒരു ടീം. എസ്പിഎസ് എന്ന ചുരുക്കെഴുത്തിലൂടെയാണ് മൂവരും അറിയപ്പെട്ടിരുന്നത്. ഇവര്‍ക്ക് പുറത്ത് വലിയ ഫാന്‍സ് ക്ലബ്ബുകള്‍ വരെ ഉണ്ടായിരുന്നു. ബിഗ് ബോസിലെ സൗഹൃദം പുറത്തും തുടരുകയാണ്. അടുത്തിടെ പേര്‍ളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തില്‍ പങ്കെടുക്കാനും ഷിയാസ് എത്തിയിരുന്നു.


Click it and Unblock the Notifications