പേളിക്കും ശ്രീനിക്കും ആശംസ നേര്‍ന്ന് ഷിയാസ്! നിന്‍റെ കല്യാണം എന്നാണെന്ന് പേളി! മറുപടി ഇങ്ങനെ! കാണൂ!

ബിഗ് ബോസ് ആദ്യ സീസണ്‍ കണ്ടവരാരും ഷിയാസ് കരീമിനെ മറക്കാനിടയില്ല. മോഡലിംഗില്‍ സജീവമായ ഷിയാസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. കാണുമ്പോള്‍ വീരശൂര പരാക്രമിയായി തോന്നുമെങ്കിലും ആള് പാവമാണെന്ന് തെളിയിക്കുകയായിരുന്നു താരം. ശ്രിനിഷ് അരവിന്ദ്, പേളി മാണി, അദിതി, അരിസ്റ്റോ സുരേഷ് ഇവരുമായി നല്ല കൂട്ടായിരുന്നു ഷിയാസ്. ബിഗ് ബോസിന് ശേഷവും ഇവരെല്ലാം ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തുന്നുണ്ട്. പേളി മാണിയും ശ്രിനിഷും ജീവിതത്തിലും ഒരുമിക്കുമെന്ന് അന്നേ ഷിയാസ് പറഞ്ഞിരുന്നു.

ഇവരുടെ പ്രണയത്തിന് ശക്തമായ പിന്തുണയായിരുന്നു ശ്രീനി നല്‍കിയത്. ശ്രീനിയുടെ കുഞ്ഞളിയനാണ് താനെന്നും ഷിയാസ് പറഞ്ഞുനടന്നിരുന്നു. വിവാഹത്തിന് മുന്‍പും ശേഷവും പേളിക്കും ശ്രീനിക്കും നടുവില്‍ ഇരിക്കാനുള്ള അവസരവും ഷിയാസിന് ലഭിച്ചിരുന്നു. വിവാഹത്തിന് മുന്‍പും ശേഷവുമുള്ള ചിത്രവും ഷിയാസ് പോസ്റ്റ് ചെയ്തിരുന്നു. വിവാഹവിരുന്നില്‍ ഷിയാസും തിളങ്ങിയിരുന്നു. വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന പേളിക്കും ശ്രീനിക്കും ആശംസ നേര്‍ന്ന് ഷിയാസ് എത്തിയിട്ടുണ്ട്.

എന്റെ കൂടെ പിറക്കാത്ത സഹോദരനും സഹോദരിക്കും എന്റെ ഹൃദയം നിറഞ്ഞ വെഡ്ഡിങ് ആനിവേഴ്‌സറി, ആഘോഷത്തിന്റെ ഒരുവര്‍ഷമെന്ന ക്യാപ്ഷനോടെയായിരുന്നു ഷിയാസ് ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി മാറിയിരുന്നു. മോനേ താങ്ക്‌സ് ഡാ, എപ്പോളാ നിന്റെ കല്യാണമെന്നായിരുന്നു പേളി ചോദിച്ചത്.

Shiyas

ഷിയാസിനോടുള്ള പേളിയുടെ ചോദ്യം ആരാധകരും ഏറ്റുപിടിക്കുകയായിരുന്നു. സോറി, ചേച്ചി എനിക്ക് പെണ്ണ് കിട്ടൂലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അങ്ങനെ ചോയ്ക്ക് ചേച്ചിയെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ഡേ ആഫ്റ്റര്‍ റ്റുമാറോയെന്ന മറുപടിയാണ് ഷിയാസ് നല്‍കിയത്. നല്ല ചോദ്യവും മികച്ച ഉത്തരവുമെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ആശംസാ പോസ്റ്റിന് നന്ദി പറഞ്ഞ് ശ്രിനിഷ് അരവിന്ദും എത്തിയിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മോഹന്‍ലാലിനൊപ്പം താനും അഭിനയിച്ചിട്ടുണ്ടെന്ന് ഷിയാസ് പറഞ്ഞിരുന്നു. ലോക് ഡൗണ്‍ സമയത്ത് രസകരമായ വീഡിയോ പങ്കുവെച്ച് പേളിയും ഷിയാസും എത്തിയിരുന്നു. അതിനിടയിലായിരുന്നു ഷിയാസ് പുതിയ വിശേഷം പങ്കുവെച്ചത്. മോഡലിംഗിനെക്കുറിച്ചും ബിഗ് ബോസില്‍ പങ്കെടുത്തതിനെക്കുറിച്ചുമൊക്കെയായിരുന്നു പേളി ചോദിച്ചത്. പേളിയായല്ല ആരാധികയായാണ് പേളി എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X