For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ നിന്നും ലഭിച്ച പ്രതിഫലം! വീടും കാറുമൊക്കെ വാങ്ങിയതിനെ കുറിച്ച് ഷിയാസ് കരീം പറയുന്നു

  |

  അടുത്ത കാലത്തായി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം തരംഗമുണ്ടാക്കിയ പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തില്‍ രണ്ട് എപ്പിസോഡുകളിലായി നടത്തിയിരുന്നു. ബിഗ് ബോസിലെത്തുന്ന മത്സരാര്‍ഥികള്‍ക്ക് പ്രതിഫലം ലഭിക്കാറുണ്ട്. ഒരു ദിവസം പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ദിവസവേതനമായി ലഭിക്കുന്ന മത്സരാര്‍ഥികളുമുണ്ട്.

  എന്നാല്‍ ഇതുവരെ ആരും തങ്ങളുടെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞിട്ടില്ല. ആദ്യ സീസണില്‍ സാബു മോന്‍ അബ്ദു സമദ് ആയിരുന്നു വിജയിച്ചത്. അതിനൊപ്പം തന്നെ ഷിയാസ് കരീമുമുണ്ടായിരുന്നു. സെക്കന്‍ഡ് റണ്ണറാപ്പായിട്ടാണ് ഷിയാസ് എത്തിയത്. ആഴ്ചകൾക്ക് മുൻപ് ജിഞ്ചര്‍ മീഡിയയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ തനിക്ക് ബിഗ് ബോസില്‍ നിന്നും ലഭിച്ച പ്രതിഫലത്തെ കുറിച്ച് താരം സംസാരിച്ചിരുന്നു. അത് വീണ്ടും വൈറലാവുകയാണ്.

  നാട്ടിന്‍ പുറത്തുകാരനാണ് ഞാന്‍. ചേരാനെല്ലൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലാണ് പഠിച്ചത്. വളരെ ബുദ്ധിമുട്ടിലായിരുന്നു തന്റെ ബാല്യമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എങ്കിലും അന്ന് മുതല്‍ സിനിമയില്‍ അഭിനയിക്കണം എന്ന മോഹമുണ്ടായിരുന്നു. എന്നാല്‍ കുടുംബത്തിലെ സാഹചര്യം അതിന് എതിരായിരുന്നു. പിന്നീട് പല ബുദ്ധിമുട്ടുകള്‍ക്ക് ശേഷമാണ് താന്‍ മോഡലിങ് രംഗത്തേക്ക് എത്തിയത്.

  2018 ല്‍ മിസ്റ്റര്‍ ഗ്രാന്‍ഡ് സീ ഇന്റര്‍നാഷണല്‍ മോഡല്‍ ഹണ്ടില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഇതോടെ വാര്‍ത്തകളില്‍ നിറഞ്ഞു. ഹണ്ടില്‍ ഷിയാസിന് മിസ്റ്റര്‍ പോപുലാരിറ്റി 2018, മികച്ച ഫോട്ടോ മോഡല്‍ എന്നീ രണ്ട് ടൈറ്റിലുകളാണ് നേടാനായത്. വിവിധ ഫാഷന്‍ ഷോ കളില്‍ ജഡ്ജായും ഫാഷന്‍ ഗ്രുമറായും എത്തിയിരുന്നു.

  അപ്രതീക്ഷിതമായിട്ടാണ് താന്‍ ബിഗ് ബോസില്‍ എത്തിയത്. ബിഗ് ബോസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നെങ്കിലും തുടക്കത്തില്‍ ചേരാന്‍ സാധിച്ചിരുന്നില്ല. വിദേശത്ത് മോഡലിങ്ങുമായി ബന്ധപ്പെട്ട് പോയിരുന്നു. മടങ്ങി എത്തിയതിന് ശേഷമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോ യിലേക്ക് എത്തിയത്. ബിഗ് ബോസില്‍ സെക്കന്‍ഡ് റണ്ണറപ്പായി. അതോടെ ജീവിതമാകെ മാറി.

  ഇക്കാര്യം സംസാരിക്കവേയാണ് ബിഗ്‌ബോസില്‍ നിന്നുമുള്ള വരുമാനത്തെ കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു. ദിവസവേതനം ആയിരുന്നുവെന്നും അക്കൗണ്ടിലേക്ക് പൈസ വരികയാണ് ചെയ്യുക. എന്നാല്‍ കൃത്യമായൊരു തുക എത്രയാണെന്ന് മാത്രം ഷിയാസ് വെളിപ്പെടുത്തിയില്ല. അതേ സമയം കാര്‍ വാങ്ങാനും വീട് വയ്ക്കാനുള്ളതുമൊക്കെ ബിഗ് ബോസ് നല്‍കിയെന്ന് താരം പറയുന്നു.

  മേജര്‍ രവിയും ധര്‍മജനുമെല്ലാം പങ്കെടുത്തു! ദുരിത കാലത്ത് സ്‌നേഹ സമ്മാനങ്ങളുമായി സിനിമാക്കാരും

  ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് പ്രണയം ബ്രേക്ക് ആയി. ഇപ്പോള്‍ പ്രണയം ഒന്നുമില്ലെന്നും സിംഗിള്‍ ആണെന്നും ഷിയാസ് പറയുന്നു. കരിയര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ എപ്പോഴും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ സാധിക്കാതെ വന്നു. അതൊക്കെ ഒരു പ്രശ്‌നമായി മാറിയപ്പോഴാണ് തങ്ങള്‍ തമ്മില്‍ പിരിഞ്ഞതെന്ന് ഷിയാസ് പറയുന്നു.

  ആര്യയും പവനുമൊക്കെ കഴിഞ്ഞു! ഇനി പരീക്കുട്ടിയ്ക്കുള്ള അവസരം, ബിഗ് ബോസ് താരം രഘുവിന്റെ കണ്ടുപിടുത്തം

  English summary
  Shiyas Kareem Talks About Bigg Boss Remuneration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X