For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചതോടെ ബാപ്പ രണ്ടാമതും കെട്ടി! കഴിഞ്ഞ കാലത്തെ കുറിച്ച് പറഞ്ഞ് ഷിയാസ് കരീം

  |

  ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ഷിയാസ് കരീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഷിയാസ് ബിഗ് ബോസിലേക്ക് എത്തിയത്. തുടക്കത്തില്‍ എല്ലാവരും കളിയാക്കി നടന്ന മത്സരാര്‍ഥിയാണെങ്കില്‍ ഫൈനലില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാന്‍ ഷിയാസിന് സാധിച്ചിരുന്നു.

  മോഡല്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഷിയാസിനെ കുറിച്ച് എല്ലാവരും തിരിച്ചറിഞ്ഞതും അങ്ങനെയായിരുന്നു. വലിയ കഷ്ടപാടില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കിയ ആളാണ് ഷിയാസ്. വീട് പോലുമില്ലാതിരുന്ന കാലത്തെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷിയാസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

  2008 ല്‍ ഡിണ്ഡിഗലിലെ ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയില്‍ ബാച്‌ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂകേഷന്‍ ചെയ്യുമ്പോഴാണ് ബോഡി ബില്‍ഡിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ഹോസ്റ്റലില്‍ ജിമ്മുണ്ടായിരുന്നു. അതിനിടെ പെങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യത്തെ കുട്ടി ജനിച്ചതോടെ ബാപ്പ രണ്ടാമത് കല്യാണം കഴിച്ചു. ഇതോടെ നാട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങി. മനസ് തളര്‍ന്നു. സാമ്പത്തികമായും ബുദ്ധിമുട്ടിക്കലായി. അങ്ങനെയാണ് ഡിണ്ഡിഗലില്‍ നിന്നു തിരികെ വന്നത്.

  ആ സമയം മോഡലിങ്ങിലേക്ക് എത്തിപ്പെടാനുള്ള സ്ട്രഗിളിങ് പിരീഡ് കൂടിയായിരുന്നു. അവിടുന്നാണ് ഞാന്‍ അതിജീവിച്ചത്. ജിം, മ്യൂസിക്, ഫുട്‌ബോള്‍, എന്നിവയില്‍ ആഴത്തില്‍ മുഴുകി. അങ്ങനെയാണ് ഇപ്പോഴത്തെ ഷിയാസ് കരീം പരുവപ്പെട്ടതും ജീവിതം തിരികെ പിടിച്ചതും. 2010 മുതലാണ് മോഡലിങ്ങില്‍ സജീവമായത്. ഓഡിഷനിലൂടെയാണ് ആദ്യം അവസരം കിട്ടിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പല ബ്രാന്‍ഡുകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. ഡാലു ശിവദാസ് ആണ് ഗുരു. ബിഗ് ബോസിന് ശേഷം 2019 ല്‍ മിസ്റ്റര്‍ കേരള ബ്രാന്‍ഡ് അംബാസഡറായിരുന്നു. അതിന് മുന്‍പേ ഇന്ത്യയെ പ്രതിനിധികരിച്ച് യൂറോപ്പില്‍ നടന്ന മിസ്റ്റര്‍ ഗ്രാന്‍സി ഇന്റര്‍നാഷണല്‍ മോഡല്‍ ആയി പങ്കെടുത്തു.

  ഞാന്‍ മമ്മൂക്കയുടെയും സല്‍മാന്‍ ഖാന്റെയും കടുത്ത ആരാധകനാണ്. അങ്ങനെയാണ് ബിഗ് ബോസ് ശ്രദ്ധിച്ച് തുടങ്ങിയത്. ബോംബെയില്‍ വച്ച്, അവര്‍ സൗത്തില്‍ നിന്നൊരാളെ സെലക്ട് ചെയ്യുന്നുണ്ട് എന്നറിഞ്ഞ്, ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ശ്രമിച്ചിരുന്നു. അത് നടന്നില്ലെങ്കിലും അണിയറ പ്രവര്‍ത്തകരുമായി പരിചയത്തിലായി. അത് വഴിയാണ് മലയാളത്തില്‍ ഇന്റര്‍വ്യൂവിന് വിളിച്ചത്. ഒരാഴ്ച കഴിഞ്ഞ് അവര്‍ സെലക്ടായി എന്നറിയിച്ചെങ്കിലും ഞാനപ്പോഴേക്കും മിസ്റ്റര്‍ ഗ്രാന്‍സി ഇന്റര്‍നാഷണല്‍ മോഡലില്‍ മത്സരിക്കാന്‍ വിസ എടുത്ത്, ടിക്കറ്റ് ബുക്കും ചെയതിരുന്നു.

  പിന്നീട് അതില്‍ മത്സരിച്ച ശേഷം തിരിച്ച് വന്നാണ് രണ്ടാമത്തെ ആഴ്ച മുതല്‍ ബിഗ് ബോസില്‍ പങ്കെടുത്തത്. അതോടെ ജീവിതം മാറി മറിഞ്ഞു. ബിഗ് ബോസില്‍ വരും മുന്‍പേ ക്യാപ്റ്റന്‍, വീരം എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ തമിഴ് ഉള്‍പ്പെടെ ആറ് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു. കുഞ്ഞാലി മരക്കാരാണ് മലയാളത്തില്‍ ഉടന്‍ റിലീസാകുന്നത്.

  ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ എന്നെ അനാവശ്യമായി ടോളുകയും പരിഹസിക്കുകയും ചെയ്തപ്പോഴാണ് ഞാനും ട്രോളിയത്. ഒരു ഗെയിമില്‍ വെച്ച് നടന്നതൊക്കെ ഗെയിം കഴിയുമ്പോള്‍ മറക്കണം. അതാണ് മാന്യത. ചിലര്‍ മറക്കാറില്ല. അതാണ് ഇപ്പോള്‍ കാണുന്നത്. എന്നെ അതൊന്നും ബാധിക്കില്ല. എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ വിഷമം വരും. ഇതിലും വല്യ പ്രശ്‌നങ്ങള്‍ കടന്ന് വന്ന ആളാണ് ഞാന്‍. അത് കൊണ്ട് പലതും ചിരിച്ച് തള്ളും.

  English summary
  Shiyas Kareem Talks About Her Carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X