മോഡലിംഗ് രംഗത്തുള്ള ചതികള്‍, എങ്ങനെ ഒരു മോഡല്‍ ആകാം! മോഡലാവാനുള്ള ക്ലാസുമായി ഷിയാസ് കരീം

നടനും മോഡലുമായ ഷിയാസ് കരീമിനെ മലയാളക്കര തിരിച്ചറിയുന്നത് ബിഗ് ബോസിലെത്തിയതോടെയാണ്. ഷോ തുടങ്ങിയതിന് ശേഷം ഹൗസിലേക്ക് എത്തിയ ആദ്യ അതിഥി ഷിയാസായിരുന്നു. തുടക്കത്തില്‍ എല്ലാവരും കളിയാക്കി പിന്നിലാക്കാന്‍ നോക്കിയെങ്കിലും ഗ്രാന്‍ഡ് ഫിനാലെയില്‍ അവസാന മൂന്ന് പേരില്‍ ഒരാള്‍ ഷിയാസ് ആയിരുന്നു. മോഡലിംഗ് രംഗത്ത് ഇതിനകം കഴിവ് തെളിയിച്ച താരം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ കുട്ടികള്‍ക്ക് വേണ്ടി മോഡലിംഗ് ക്ലാസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം.

 shiyas-kareem

ഷിയാസിന്റെ വാക്കുകളിലേക്ക്...

നിരന്തരം കിട്ടിയ പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിക്കുന്നത്. ഇനി മുതല്‍ ഒരു മോഡലിംഗ് കമ്പനിയുടെയും ബ്രാന്‍ഡ് ആയി ഞാന്‍ ഇല്ലാത്തത് കൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ ഒരു മോഡല്‍ ആകാം എന്നുള്ള ക്ലാസ്, ഫോട്ടോഷൂട്ട്, വോള്‍ക്ക് പ്രാക്ടീസ് തുടങ്ങിയവ പഠിപ്പിക്കാനും നിലവിലെ നിങ്ങളുടെ മോഡലിംഗ് രംഗത്തെ ചതികളെ പറ്റി നിങ്ങള്‍ക്ക് പറഞ്ഞു മനസിലാക്കി തരാനും ആയിരിക്കും ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.. റെജിസ്‌ട്രേഷന്‍ ഫീസ് മുതലായവ ഉടന്‍ നിങ്ങളെ അറിയിക്കും. എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ഷിയാസ് പറയുന്നത്.

View this post on Instagram

നിരന്തരം കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിക്കുന്നത് ... ഇനി മുതൽ ഒരു മോഡലിംഗ് കമ്പനിയുടെയും ബ്രാൻഡ് ആയി ഞാൻ ഇല്ലാത്തത് കൊണ്ട് നിങ്ങൾക്ക് എങ്ങനെ ഒരു മോഡൽ ആകാം എന്നുള്ള ക്ലാസ് , ഫോട്ടോഷൂട്ട് , Walk പ്രാക്ടീസ് തുടങ്ങിയ പഠിപ്പിക്കാനും നിലവിലെ നിങ്ങളുടെ മോഡലിംഗ് രംഗത്തെ ചതികളെ പറ്റി നിങ്ങൾക്ക് പറഞ്ഞു മനസിലാക്കി തരാനും ആയിരിക്കും ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് ... റെജിസ്ട്രേഷൻ , ഫീസ് , മുതലായവ ഉടൻ നിങ്ങളെ അറിയിക്കും 🙂 . . കൈ കോർക്കാം ഒരു മാറ്റത്തിന് ആയി 🙂👍🏻#models #model #modelingagency #modeling #modelcasting #modelcareer #modelswanted #modellife #kochin #kerala #supermodels #modelinstagram #hairmodels #keralafashion #modelsearch

A post shared by Shiyas Kareem (@shiyaskareem) on

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഷിയാസിന് ഷോ കഴിഞ്ഞതിന് ശേഷം നിരവധി അവസരങ്ങളായിരുന്നു വന്നത്. മോഹന്‍ലാലിനൊപ്പം ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഷിയാസിന് വേഷം ലഭിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രം ഷിയാസ് പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X