ശ്രീനിയുടെ കുടുംബത്തിലേക്ക് മരുമകളായി പോവുന്ന പേളിയെ കാണാന്‍ പൊന്നാങ്ങള എത്തി! വീഡിയോ വൈറലാവുന്നു!

ബിഗ് ബോസ് മലയാളം തുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആഘോഷിച്ചിരുന്ന കാര്യമാണ് പേളിഷ് പ്രണയം. മിനിസ്‌ക്രീനിലെ മിന്നും അവതാരകമാരിലൊരാളായ പേളിയും പ്രണയനായകനായ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള ബന്ധം വിവാഹത്തില്‍ കലാശിക്കുമോയെന്നറിയാനായാണ് എല്ലാവരും ഉറ്റുനോക്കിയത്. പരിപാടിയില്‍ നിലനില്‍ക്കുന്നതിനായി നടത്തിയ ഗെയിം പ്ലാനാണ് ഇതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പുറത്തേക്ക് പോവുകയാണെന്നറിയിച്ച പേളിക്ക് ശക്തമായ പിന്തുണയായിരുന്നു ശ്രിനിഷ് നല്‍കിയത്. ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്നതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണോയെന്ന സംശയം ഉന്നയിച്ചത് മത്സരാര്‍ത്ഥികളായിരുന്നു. മോഹന്‍ലാലും കൂടി ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇരുവരും ഇത് സമ്മതിച്ചത്.

ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നതായും ഇരുവരും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ തന്നെ ഇരുവീട്ടുകാരോടും സംസാരിച്ച് സമ്മതിപ്പിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. ഫിനാലെ വേദിയില്‍ പേളിയുടെ പപ്പ എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ പലരും തുടക്കത്തില്‍ പരസ്യമായി എതിര്‍ത്തിരുന്നു. എന്നാല്‍ പ്രണയം ശക്തമായണെന്നറിഞ്ഞതോടെ എല്ലാവരും ഇവരെ പിന്തുണയ്ക്കുകയായിരുന്നു. തുടക്കം മുതല്‍ ഇരുവരേയും ശക്തമായി പിന്തുണച്ചയാളാണ് ഷിയാസ്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം പേളിയെ കാണാനായി താരമെത്തിയിരുന്നു. ഇവരുടെ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പേളിയുടെ സഹോദരന്‍ ശ്രീനിയുടെ അളിയന്‍

പേളിയുടെ സഹോദരന്‍, ശ്രീനിയുടെ അളിയന്‍

ബിഗ് ബോസില്‍ പേളി-ശ്രീനി ബന്ധത്തെ ഏറ്റവും കൂടുതല്‍ പോത്സാഹിപ്പിച്ചവരിലൊരാളാണ് ഷിയാസ്. ആദ്യ കാഴ്ചയില്‍ ശക്തനെന്ന് കരുതിയിരുന്നുവെങ്കിലും ലോലനാണ് താനെന്ന് താരം തെളിയിച്ചിരുന്നു. മറ്റുള്ളവരുമായി വഴക്കിട്ട് സങ്കടപ്പെടുന്ന താരത്തെ ആശ്വസിപ്പിക്കാനായി ശ്രീനിയും പേളിയും എത്താറുണ്ട്. ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ നിങ്ങള്‍ വിവാഹിതരാവുന്നത് കാണണമെന്നും പേളി തന്റെ സഹോദരിയാണെന്നും ശ്രീനിയുടെ കുഞ്ഞളിയനാണ് താനെന്നും ഷിയാസ് പറഞ്ഞിരുന്നു.

ബിഗ് ബോസിലേക്കെത്തിയത്

ബിഗ് ബോസിലേക്കെത്തിയത്

കുഞ്ഞുന്നാള്‍ മുതല്‍ അറിയാവുന്ന പ്രവീണങ്കിളാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. അതാത് സമയത്ത് എന്ത് തോന്നുന്നുവോ അത് അതേ പോലെ ചെയ്യുന്നയാളാണ് താന്‍. സമയം നോക്കാന്‍ പറ്റിയില്ലെങ്കിലും സുഹൃത്തുക്കളെ കാണാനും ഇഷ്ടഭക്ഷണം കഴിക്കാനുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. തുടക്കത്തില്‍ നോയായിരുന്നു പറഞ്ഞത്. മൂന്നാഴ്ചയ്ക്കുള്ളില്‍ പരിപാടിയില്‍ നിന്നും പുറത്ത് വരുമെന്നായിരുന്നു കരുതിയത്. മമ്മിയേയും പപ്പയേയും വല്ലാതെ മിസ്സ് ചെയ്തിരുന്നു. മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്നുവെങ്കിലും ബിഗ് ബോസിലെത്തിയതിന് ശേഷം തന്നോടുള്ള ആള്‍ക്കാരുടെ അപ്രോച്ച് മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു.

 രഞ്ജിനിയുമായുള്ള സൗഹൃദം

രഞ്ജിനിയുമായുള്ള സൗഹൃദം

തുടക്കത്തില്‍ തന്നെ പുറത്തേക്ക് പോവണമെന്നായിരുന്നു ആഗ്രഹിച്ചത്. തനിക്ക് പുറത്തേക്ക് പോവണമെന്ന ആവശ്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്‌ടോങ്ങായി നില്‍ക്കാനായിരുന്നു പറഞ്ഞത്. നിന്നെ ടഫാക്കാനായി ഞാന്‍ നോമിനേറ്റ് ചെയ്യുമെന്നും കുഞ്ഞാവയെ പോലെ ട്രീറ്റ് ചെയ്യാനാവില്ലെന്നും രഞ്ജിനി പറഞ്ഞിരുന്നു. നേരത്തെയും വല്ല വിഷമം വന്നാല്‍ രഞ്ജിനിയെ വിളിക്കാറുണ്ട്. ശ്രീലക്ഷ്മിയും അടുത്ത സുഹൃത്താണെന്നും താരം പറയുന്നു.

ഷിയാസിന്റെ വരവ്

ഷിയാസിന്റെ വരവ്

പേളിയുട വീട്ടിലേക്കെത്തിയ ഷിയാസ് ഡബ്‌സ്മാഷുമായാണ് എത്തിയത്. പേളിയും ഷിയാസും കണ്‍ഫെഷന്‍ റൂമിലേക്ക് വരാനായി ബിഗ് ബോസ് നിര്‍ദേശിക്കുന്നതും തനിക്ക് വീട്ടില്‍ പോണമെന്ന് പേളി പറയുന്നതും തന്നെ നോമിനേറ്റ് ചെയ്യരുതെന്ന് ഷിയാസ് പറയുന്ന രംഗവുമാണ് ഡബ്‌സ്മാഷില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ഇവരുടെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതില്‍ പിന്നെ താന്‍ കൂടുതലായും ബന്ധപ്പെടുന്നത് ശ്രീനിയേയും ഷിയാസിനെയുമാണെന്ന് പേളി പറഞ്ഞിരുന്നു.

കാത്തിരിപ്പിനൊടുവില്‍ വിവാഹം

കാത്തിരിപ്പിനൊടുവില്‍ വിവാഹം

തന്നെ കൃത്യമായി മനസ്സിലാക്കിയ വീട്ടുകാര്‍ വിവാഹത്തിന്റെ കാര്യത്തിലും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് പേളി പറഞ്ഞിരുന്നു. വേദിയിലെത്തിയപ്പോള്‍ പപ്പയെ കണ്ടതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. തുടക്കത്തില്‍ തമാശയായി തോന്നിയിരുന്നുവെങ്കിലും മകളുടെ തീരുമാനം ശക്തമാണെന്നറിഞ്ഞപ്പോള്‍ താരകുടുംബം അതിനൊപ്പം നില്‍ക്കുകയായിരുന്നു. ശ്രീനിയുമായുള്ള വിവാഹത്തിന് മമ്മി സമ്മതിച്ചുവെന്ന തരത്തിലുള്ള പോസ്റ്റുമായി താരമെത്തിയിരുന്നു.

Recommended Video

പേർളി ശ്രീനിഷ് വിവാഹത്തിന് പച്ചക്കൊടി! | filmibeat Malayalam
ശ്രീനിയുടെ വീട്ടുകാരുടെ നിലപാട്

ശ്രീനിയുടെ വീട്ടുകാരുടെ നിലപാട്

പേളി ഒപ്പമില്ലാത്തൊരു ജീവിതത്തെക്കുറിച്ച് തനിക്ക് ആലോചിക്കാനെ കഴിയില്ലെന്നും നൂറ് ദിവസത്തിന് ശേഷം വീട്ടിലേക്കെത്തിയപ്പോള്‍ കൂടുതല്‍ മിസ്സ് ചെയ്തതും അവളെയായിരുന്നുവെന്നും ശ്രീനി പറഞ്ഞിരുന്നു. പഴയത് പോലെ തന്നെ അഭിനയവുമായി മുന്നേറാനാണ് തന്റെ തീരുമാനമെന്നും താരം പറഞ്ഞിരുന്നു. പേളിയെ മരുമകളാക്കുന്നതിന് ശ്രീനിയുടെ വീട്ടുകാരും അനുകൂല തീരുമാനത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

വീഡിയോ കാണാം

പേളിയെ കാണാനെത്തിയ ഷിയാസ്, വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X