മാസ്സ് എന്‍ട്രിയുമായി ഷിയാസ് കുവൈറ്റില്‍! ചിത്രങ്ങളും വീഡിയോയും വൈറലാവുന്നു! കാണൂ!
Recommended Video

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ പങ്കെടുത്തോട് കൂടി പലരുടെയും ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. തരികിട ഇമേജ് മാറ്റിയ സാബുവിന് മാത്രമല്ല മറ്റ് മത്സരാര്‍ത്ഥികള്‍ക്കും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണമായി മാറുന്നതും ഇവരാണ്. പരിപാടിയില്‍ നിന്നും പുറത്തെത്തിയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പേളിയും ശ്രീനിയും തമ്മിലുള്ള വിവാഹത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇടയ്ക്ക് കൊച്ചിയിലെത്തിയ ശ്രിനിഷിനെ കാണാന്‍ പേളി മാത്രമല്ല ഷിയാസുമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറുന്നത്.
എസ്പിഎസ് സഖ്യം ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. ബിഗ് ബോസിലെത്തുന്നതിന് മുന്‍പ് താരം അഭിനയിച്ച ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ബിഗ് ബോസിലെത്തിയതിന് ശേഷവും വേണമെങ്കില്‍ അത് റിലീസ് ചെയ്യാമെന്ന് സുഹൃത്തിനെ അറിയിച്ചതിന് ശേഷമാണ് താന്‍ ഇവിടേക്ക് എത്തിയതെന്ന് താരം പറഞ്ഞിരുന്നു. നായകനെ കാത്തിരിക്കുകയായിരുന്നു സംവിധായകന്‍. അടുത്ത സുഹൃത്താണ് ഈ ഫിലിമിന്റെ സംവിധായകനെന്നും തന്നേക്കാളും ബുദ്ധിമുട്ടിയത് അവരാണെന്നും താരം പറയുന്നു.

ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് താനൊരു സിനിമയില്‍ അഭിനയിച്ചിരുന്നുവെന്ന് ഷിയാസ് പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ നടക്കുന്ന ഒരുപാട് കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ബിഗ് ബോസിലെത്തിയത് മുതല്‍ പ്രേക്ഷകര്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നുവെന്നും അതേ പിന്തുണ തന്നെ ഈ ഷോര്‍ട്ട് ഫിലിമിനും നല്‍കണമെന്നും ഷിയാസ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.


Click it and Unblock the Notifications