എല്ലാത്തിലും ഒപ്പം നിന്ന പ്രിയ സുഹൃത്ത്! പ്രായം കൊണ്ട് ചേട്ടനായ ശ്രീനിക്ക് ആശംസ നേര്‍ന്ന് ഷിയാസ്!

ബിഗ് ബോസ് മലയാള പതിപ്പിലൂടെയാണ് ഷിയാസിനെ പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്. മോഡലിംഗിലും പരസ്യ മേഖലയിലുമൊക്കെ സജീവമായിരുന്നുവെങ്കിലും ബിഗ് ബോസിലേക്കുള്ള വരവിന് ശേഷമാണ് താരത്തെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞത്. പുറമെ കാണുമ്പോള്‍ ബോള്‍ഡാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ താനൊരു പാവമാണെന്നും ഷിയാസ് തെളിയിച്ചിരുന്നു. മത്സരാര്‍ത്ഥികളുടെ അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുനില്‍ക്കാറുള്ള ഷിയാസിന് ശക്തമായ പിന്തുണയായിരുന്നു ശ്രിനിഷും പേളിയും നല്‍കിയത്. പേളിഷ് പ്രണയത്തിന് തുടക്കം മുതല്‍ത്തന്നെ പിന്തുണ പ്രഖ്യാപിച്ചവരിലൊരാള്‍ കൂടിയാണ് ഈ താരം. ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി താനെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയായിരുന്നു പേളിയും സ്രീനിയും വിവാഹിതരായത്. കുഞ്ഞളിയനായി ഷിയാസ് വിവാഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. പേളി തന്റെ സഹോദരിയാണെന്നും അങ്ങനെ വരുമ്പോള്‍ താന്‍ ശ്രീനിയുടെ കുഞ്ഞളിയനാണെന്നെും പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്. പതിവ് പോലെ തന്നെ വിവാഹത്തിന് ശേഷവും ഇവര്‍ക്കിടയിലായിരുന്നു ഷിയാസ് ഇരുന്നത്. ഇപ്പോഴിതാ ശ്രീനിക്ക് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ്. നക്ഷത്രപ്രകാരമുള്ള പിറന്നാളാണ് മെയ് 21ന് എന്നും ഷിയാസ് കുറിച്ചിട്ടുണ്ട്. ജൂണ്‍ 2നല്ലേ ശ്രീനിയുടെ പിറന്നാളെന്ന സംശയവുമായി ആരാധകരും എത്തിയിരുന്നു.

Shiyas

എന്റെ എല്ലാ കാര്യത്തിലും ഒപ്പം നിന്ന പ്രിയ സുഹൃത്തിനും പ്രായം കൊണ്ട് എന്റെ ചേട്ടനുമായ ശ്രീനിക്ക് പിറന്നാളാശംസയെന്നായിരുന്നു ഷിയാസിന്റെ കുറിപ്പ്. ഷിയാസിന്‍രെ കുറിപ്പിന് നന്ദി അറിയിച്ച് ശ്രീനിയും എത്തിയിട്ടുണ്ട്. പ്രായത്തെക്കുറിച്ച് പറയേണ്ടിയിരുന്നില്ലെന്നായിരുന്നു ആഅരാധകരുടെ കമന്റ്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ഷിയാസിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X