തെലുങ്കിലെത്തിയപ്പോഴാണ് ബോധ്യം വന്നത്! മേക്കോവറിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് ഷംന കാസിം!

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമല്ല രൂപഭാവത്തിലും വ്യത്യസ്തതയുമായാണ് ഷംനം കാസിം എത്താറുള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. അഭിനയത്തിന് പുറമെ നൃത്തത്തിലും മികവ് തെളിയിച്ച് മുന്നേറുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷംന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.അന്യഭാഷയിലേക്ക് എത്തിയപ്പോഴാണ് ഡയറ്റിങ്ങിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കിയതെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് മേക്കോവറിന് പിന്നിലെ കാര്യങ്ങളെക്കുറിച്ച് താരം വ്യക്തമാക്കിയത്.

കണ്ണൂരുകാരിയാണ് താനെന്നും വീട്ടിലെല്ലാവരും ഭക്ഷണപ്രിയരാണെന്നും ഷനം കാസിം പറയുന്നു. പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ വണ്ണമുണ്ടെങ്കില്‍ അത് ബാധിക്കുമെന്നും താരം പറയുന്നു. അന്യഭാഷയില്‍ അഭിനയിച്ചപ്പോഴും യാത്രകളിലുമൊക്കെയായാണ് താന്‍ ഇതേക്കുറിച്ച് ചിന്തിച്ചതെന്ന് താരം പറയുന്നു. തെലുങ്ക് സിനിമ ചെയ്യുന്നതിനിടയിലാണ് അവരൊക്കെ ഡയറ്റിങ്ങിന് നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിയത്. വണ്ണത്തെക്കുറിച്ച് പറഞ്ഞ് അവരൊക്കെ കളിയാക്കാറുമുണ്ട്. അതിനാല്‍ത്തന്നെ വസ്ത്രം ധരിക്കുമ്പോള്‍ അത് മനസ്സിലേക്ക് വരും. ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും.

Shmna Kasim

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താനും ഡയറ്റിനെക്കുറിച്ചും ജിമ്മില്‍ പോവുന്നതിനെക്കുറിച്ചുമൊക്കെ ചിന്തിച്ചതും അത് യാഥാര്‍ത്ഥ്യമാക്കിയതും. ആദ്യമൊക്കെ ഡയറ്റീഷ്യന്റെ സഹായം തേടുമായിരുന്നു. ഇപ്പോള്‍ ഏതാണ് നല്ല ഭക്ഷണമെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അടുത്തിടെ ഡയറ്റ് മേക്കോവര്‍ ചെയ്തപ്പോഴാണ് എല്ലാവരും ഇതേക്കുറിച്ച് ചോദിച്ചതെന്നും ഷംന പറയുന്നു. മാസം വിഭവങ്ങളോട് തനിക്ക് ഇപ്പോള്‍ താല്‍പര്യമില്ലെന്നും അവയൊന്നും കഴിക്കാറില്ലെന്നും ഷംന കാസിം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X