14 വര്‍ഷത്തിന് ശേഷമായിരുന്നു കണ്ടത്! എല്ലാം അറിയുന്ന മജീഷ്യന്‍! മോഹന്‍ലാലിനെക്കുറിച്ച് ശോഭന പറഞ്ഞത്?
പ്രിയനായികമാരുടെ ലിസ്റ്റില്‍ മലയാളികള്‍ ചേര്‍ത്തുവെക്കുന്നൊരു പേരാണ് ശോഭനയുടേത്. മുന്‍നിര താരങ്ങളും, സംവിധായകര്‍ക്കുമൊപ്പവുമെല്ലാം ജോലി ചെയ്യാനുള്ള അവസരം ശോഭനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് പൂര്‍ണമായും നൃത്തത്തില്‍ മുഴുകിയപ്പോഴായിരുന്നു സിനിമയില്‍ നിന്നും ബ്രേക്ക് വന്നത്. സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. തുടരും എന്ന ചിത്രത്തിലൂടെ വീണ്ടും മോഹന്‍ലാലിനൊപ്പമെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
അഭിനയത്തിലെയും, നൃത്തത്തിലെയുമെല്ലാം വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ പത്മഭൂഷണ്‍ ലഭിച്ച സന്തോഷം പങ്കിട്ട് താരം എത്തിയിരുന്നു. തുടരും സിനിമയുടെ വിജയാഘോഷത്തിനിടയില്‍ താരങ്ങളും, അണിയറപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് ശോഭനയെ ആദരിച്ചിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എനിക്കിതൊരു ഷോക്കാണ്, ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു സ്വീകരണം. പ്രിപ്പയര്‍ ചെയ്യാതെ സംസാരിക്കാന്‍ പ്രയാസമാണ്. രഞ്ജിത്താണ് ഇതെല്ലാം ഒരുക്കിയത് എന്ന് മനസിലാക്കുന്നു. എല്ലാവരോടും നന്ദി പറയുന്നു. 15 വര്‍ഷമായി ഞാന്‍ മലയാളം സിനിമ ചെയ്യുന്നുണ്ടായിരുന്നില്ല. ഓഫറുകളൊന്നും വരുന്നുണ്ടായിരുന്നില്ല. പിന്നീടാണ് മൂന്ന് സിനിമകള്‍ ചെയ്യുന്നത്. ലാല്‍ സാറിന്റെ 360ാം ചിത്രമാണ്. നിങ്ങളുടെ കോംപോ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് കാണണം എന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്. അപ്പോള്‍ തന്നെ ഞാന്‍ ഫ്‌ളാറ്റായി.
അങ്ങനെയാണ് ഇത് സ്വീകരിച്ചത്. നമ്മുടെ ഡയറക്ടര്‍ ഒരു കഥകളി കലാകാരന്‍ കൂടിയാണ്. എന്നോട് സ്‌ക്രിപ്റ്റ് പറയുമ്പോള്‍ തന്നെ അത് മികച്ച ഒരു അവസരമാണെന്ന് തോന്നിയിരുന്നു. വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാനായതില്‍ സന്തോഷം. ഈ ടീമിനോടാണ് ഞാന്‍ നന്ദി പറയുന്നു. പ്രിയപ്പെട്ടവരും ശോഭനയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്നു.
ഈയൊരു അവസരത്തില്‍ ലാല്‍ സാര്‍, ലാലു, ലാല്‍ജിയെക്കുറിച്ച് സംസാരിക്കാതിരിക്കാനാവില്ല. കാലങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. 14 വര്‍ഷത്തിന് ശേഷം. അദ്ദേഹം ഒരു ലെജന്‍ഡാണെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നല്ല ക്ഷമയുള്ള വ്യക്തിയാണ്, ശാന്തനാണ്. എന്റെ കണ്ണില്‍ ഒരു മജീഷ്യനാണ്. എല്ലാ കാര്യത്തെക്കുറിച്ചും അറിയാം. സിനിമ മാത്രമാണ് എന്റെ ലോകം. എന്നാലും എല്ലാത്തിനെക്കുറിച്ചും അദ്ദേഹത്തിന് അറിയാം. സെറ്റിലുണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ നാട്യശാസ്ത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഒന്ന് രണ്ടൂമൂന്ന് കാര്യങ്ങള്‍ ഈ കാലഘട്ടത്തില്‍ ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം അത് കാണിച്ച് തന്നു. ക്യാരക്ടറായി മാറി. നിങ്ങളുടെ കഴിവുകളിലൂടെയായി ഇനിയും എന്നായിരുന്നു ശോഭന മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications











