Just In
- 8 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 8 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 9 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 9 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശോഭനയുടെ യാത്രകളിലെ കൂട്ടുകാരൻ ഇതാണ്, ചിത്രം പങ്കുവെച്ച് നടി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ശോഭന. 1984 ൽ ബാലചന്ദ്രൻ മേനോൻ ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ശോഭന വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം ഒരുപോലെ തിളങ്ങാൻ ശോഭനയ്ക്ക് കഴിഞ്ഞിരുന്നു.
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ സജീവമായിരുന്ന നടി 90 കളുടെ അവസാനത്തോടെ സിനിമയിൽ നിന്ന് ബ്രേക്കെടുക്കുകയായിരുന്നു. നൃത്തത്തിൽ നിന്നാണ് ശോഭന സിനിമയിൽ എത്തിയത്. വീണ്ടും നൃത്തലോകത്തിലേയ്ക്ക് തന്നെ മടങ്ങി പോകുകയായിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം നടി വീണ്ടും സിനിമയിൽ മടങ്ങി എത്തുകയായിരുന്നു. സിനിമയിൽ മാത്രമല്ല ശോഭന സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് ശോഭനയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിന് ശേഷമാണ് ശോഭന വെള്ളിത്തിരയിൽ നിന്ന് നീണ്ട ഇടവേള എടുത്തത്. പിന്നീട് 2020 ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മടങ്ങി എത്തുകയായിരുന്നു. നീന എന്ന കഥാപാത്രത്തെയാണ് ശോഭന ചിത്രത്തിൽ അവതരിപ്പിച്ചത്. രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചിരുന്നത്. സിനിമയിൽ മടങ്ങി വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ശോഭന സജീവമായിരിക്കുകയാണ്.

ലോക്ക്ഡൗൺ കാലത്താണ് നടി സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. ചിത്രങ്ങൾക്കൊപ്പം തന്നെ ശോഭനയുടെ രസകരമായ അടിക്കുറിപ്പുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. യാത്രക്കിടയിലെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. കൈയ്യില്‍ ഒരു കപ്പ് കാപ്പിയും പിടിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. യാത്രകളില്‍ കൂട്ടായുള്ള കുംഭകോണം കാപ്പി. ചിക്കരിയും ചൂടും ചേര്‍ത്ത്. ഹാപ്പി മിഡ് വീക്ക് എന്ന് ശോഭന കുറിക്കുന്നു.

ദിവസങ്ങൾക്ക് മുൻപ് പുതിയ നൃത്ത വിശേഷം പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു. ആഭരണങ്ങൾ നോക്കിയിരിക്കുന്ന ചിത്രമാണ് അന്ന് ശോഭന പങ്കുവെച്ചത്. ചിത്രത്തെക്കാളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് നടി കുറിച്ച ക്യാപ്ഷനാണ്. ഗംഗേ... അതിനും എന്നെ തടയാനാവില്ല! എന്ന് കുറിച്ചു കൊണ്ടാണ് ആ ചിത്രത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് മാസങ്ങൾക്ക് ശേഷം ഈ സീസണിലെ ആദ്യ പെർഫോമൻസിനായി തയ്യാറെടുക്കുകയാണെന്നാണ് ശോഭന പറയുന്നത്. നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മറ്റൊരു ദിവസം വസ്ത്രങ്ങളുടെയും ചിത്രം നടി പങ്കുവെച്ചിരുന്നു. എന്നാൽ അന്ന് ആരാധകർക്ക് കാര്യം മനസ്സിലായിരുന്നില്ല.

ഈ വർഷം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു സെലിബ്രിറ്റിയാണ് ശോഭന. നടിയുടെ കമന്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാൻ കാരണമായത്. സാധാരണയായി തന്റെ സിനിമ നൃത്ത വിശേഷങ്ങൾ പങ്കുവയ്ക്കാൻ വേണ്ടി മാത്രമാണ് നടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങൾക്ക് മുൻപ്
നടൻ മോഹൻലാലിന്റെ പുതിയ ചിത്രത്തിനാണ് നടി രഗംത്തെത്തിയിരുന്നു. അനീഷ് ഉപാസന പകർത്തിയ ചിത്രം ഡിസംബറിന്റെ വരവറിയിച്ചു കൊണ്ടാണ് ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൂടുതൽ ചെറുപ്പമായ മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്. കൂൾ ലാൽ സാർ എന്നാണ് ഈ ഫോട്ടോയ്ക്ക് ശോഭന കമന്റ് ചെയ്തത്. ലാലേട്ടന്റെ ചിത്രത്തിനോടൊപ്പം തന്നെ ശോഭനയുടെ കമന്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.