എന്റെ മുന്നിൽ വെച്ച് ഓട്ടോ​ഗ്രാഫ് വലിച്ച് കീറി, ഒരുപാട് ക്ഷീണിച്ചു, എന്താണ് ഇങ്ങനെയെന്ന് ചിലർ; ശോഭന പറഞ്ഞത്

സിനിമാ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് ശോഭന. ശ്രദ്ധേയമായ വേഷങ്ങൾ, അവാർഡുകൾ, സൂപ്പർഹിറ്റ് സിനിമകൾ തുടങ്ങിയവയെല്ലാം ശോഭനയെ തേടിയെത്തി. അതേസമയം ഓഫ്സ്ക്രീനിലെ ശോഭനയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ചിലർക്ക് ശോഭന അഹങ്കാരിയായ നടിയാണ്. ആരാധകരുടെ സ്നേഹപ്രകടനങ്ങളിലൊന്നും അലിഞ്ഞ് പോകുന്ന ആളല്ല ശോഭന. എപ്പോഴും ഒരു അകലം പാലിക്കാൻ ശ്രമിക്കുന്നു. പണ്ട് കാലം മുതലേ ശോഭന ഇങ്ങനെയാണ്. ഇതേക്കുറിച്ച് ഒരിക്കൽ നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ട്രെയിനിലും കാരവാനിൽ ഇരുന്നും പഠിച്ചു, വഞ്ചിക്കപ്പെടും ഉപയോ​ഗിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു; ​ഹൻസിക!
ട്രെയിനിലും കാരവാനിൽ ഇരുന്നും പഠിച്ചു, വഞ്ചിക്കപ്പെടും ഉപയോ​ഗിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു; ​ഹൻസിക!

അഭിനേതാവെന്ന നിലയിൽ ഈഗോ പറ്റില്ല. എന്നാൽ മറ്റൊരു തരത്തിൽ ഈഗോ ആവശ്യമാണെന്ന് അന്ന് ശോഭന പറഞ്ഞിട്ടുണ്ട്. നമ്മൾക്ക് നമ്മളുടേതായ പേഴ്സോണ വേണം. അല്ലെങ്കിൽ ഒരുപാട് പേർക്ക് നമ്മളെ വേദനിപ്പിക്കാൻ കഴിയും. നമ്മൾ വെറുതെ ലിഫ്റ്റിൽ പോയിക്കാെണ്ടിരിക്കുമ്പോൾ നമ്മൾ സംസാരിച്ചില്ലെങ്കിൽ ആളുകൾ കണ്ടോ, പോകുന്ന വിധം, എന്തൊരു ഗമയാണ് എന്ന് പറയും. നമ്മൾക്ക് ആൾക്കാരെയെല്ലാം നോക്കി പോകാൻ പറ്റുമോ. അതിനാൽ നമ്മളെ സ്വയം സംരക്ഷിക്കാൻ ഒരു ഈഗോ ആവശ്യമാണ്.

Shobana

ഒരുപാട് ക്ഷീണിച്ചു, എന്താണ് ഇങ്ങനെ ആയതെന്ന് ചിലർ ചോദിക്കും. നിങ്ങളുടെ ഫോട്ടോ മുപ്പത് വർഷത്തിന് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് ഞാൻ തിരിച്ച് ചോദിക്കും. അതുപോലെ തന്നെയാണ്. ആളുകളിൽ മാറ്റം വരും. ചിലർ ഓട്ടോഗ്രാഫ് ചോദിക്കും. നമ്മൾ എഴുതിക്കൊടുത്താൽ നമ്മളുടെ മുന്നിൽ വെച്ച് കീറിക്കളയും. ഇത്തരം അനുഭവങ്ങൾ കൊണ്ടാണ് പൊതുവിടങ്ങളിൽ ആളുകളോട് ഇടപഴകാതെ തന്റേതായ കാര്യങ്ങൾ നോക്കി പോകുന്നതെന്ന് ശോഭന വ്യക്തമാക്കി. മഴവിൽ മനോരമയിൽ മുമ്പൊരിക്കൽ സംസാരിക്കവെയായായിരുന്നു പരാമർശം. അഭിമുഖങ്ങളിലൊന്നിൽ പോലും തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ശോഭന കുറേക്കാലം സംസാരിക്കാറില്ലായിരുന്നു.

ഈയടുത്ത കാലത്തായി മകളെക്കുറിച്ചെങ്കിലും സംസാരിക്കാറുണ്ട്. സ്വകാര്യതയു‌ടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ശോഭന തയ്യാറല്ല. ഇക്കാര്യത്തിൽ കരിയറിലെ തുടക്ക കാലത്തെ ശോഭന ശ്രദ്ധിക്കാറുണ്ട്. മാ​ഗസിനുകൾ ഇന്റർവ്യൂവിന് വരുമ്പോൾ എന്തെങ്കിലും പറയൂ, ഞങ്ങൾക്കും ജീവിക്കേണ്ടേ എന്ന് പറയൂ. അപ്പോൾ ഞാൻ അഭിമുഖത്തിലും വ്യക്തി ജീവിതത്തെക്കുറിച്ച് ഓരോ കാര്യങ്ങൾ ഉണ്ടാക്കി പറയുമായിരുന്നെന്നും ശോഭന ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

സഹപ്രവർത്തകർ മരിച്ചാൽ സോഷ്യൽ മീ‍ഡിയയിൽ പോസ്റ്റ് ഇടാത്തതിനെക്കുറിച്ച് ശോഭന സംസാരിച്ചിട്ടുണ്ട്. അങ്ങനെയൊരു ജനറേഷനല്ല എന്റേത്. പ്രിയപ്പെട്ടവരുടെ മരണം മനസിന് വലിയ വിഷമമാണെന്നാണ് ശോഭന പറഞ്ഞത്. ഇത്തരത്തിൽ പല കാര്യങ്ങളിലും തന്റേതായ രീതികൾ ശോഭനയ്ക്കുണ്ട്. തുടരും എന്ന സിനിമയിലാണ് ശോഭനയെ ഒടുവിൽ മലയാളികൾ കണ്ടത്. കൽക്കി 2898 എഡി എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തു. രാമായണ ആണ് ശോഭനയുടെ വരാനിരിക്കുന്ന സിനിമ. തുടരെ സിനിമകൾ ചെയ്ത് സിനിമാ രംഗത്ത് വീണ്ടും സജീവമാകാൻ ശോഭനയ്ക്ക് ഇന്ന് താൽപര്യമില്ല. ശോഭനയെ ഇന്ന് നൃത്ത വേദികളിലാണ് ആരാധകർ കൂടുതലും കാണാറുള്ളത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ അഭിനയിച്ച് ആവർത്തന വിരസത തോന്നിയ ഘ‌ട്ടത്തിലാണ് ശോഭന സിനിമാ രം​ഗത്ത് നിന്നും കുറച്ച് കാലം മാറി നിന്നത്.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X