മകളുടെ ഫോട്ടോ എടുത്തു, അതും അറിയുന്നവർ, മകളോട് പേടിയാേടെയാണ് ഞാൻ സംസാരിക്കാറ്: ശോഭന
സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നടിയാണ് ശോഭന. വർഷങ്ങളായി സിനിമാ രംഗത്തുണ്ടെങ്കിലും തന്റെ വ്യക്തി ജീവിതത്തിലേക്ക് ആരാധകരോട് മാധ്യമങ്ങളോ കെെ കടത്തുന്നത് ശോഭനയ്ക്കിഷ്ടമല്ല. ഈ നിഷ്കർഷത ഇത്രയും കാലം കാത്ത് സൂക്ഷിക്കാൻ ശോഭനയ്ക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയുടെ കാലത്ത് സ്വകാര്യത ഹനിക്കപ്പെടുന്ന താരങ്ങൾ ഏറെയാണ്. എന്നാൽ ശോഭനയുടെ തീരുമാനത്തിൽ മാറ്റമില്ല. ആരാധകർ ഫോട്ടോകൾ ചോദിക്കുമ്പോൾ നടി നിരസിക്കാറുമുണ്ട്. ഇപ്പോഴിതാ തനിക്ക് പൊതുവിടങ്ങളിൽ അസ്വാരസ്യം തോന്നുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശോഭന.
എനിക്ക് ഇറിറ്റേഷൻ ഉണ്ട്. എപ്പോഴുമല്ല. രണ്ട് മൂന്ന് കാര്യങ്ങളിൽ. എയർപോർട്ടിൽ പോകുമ്പോഴോ ഫ്ലെെറ്റിൽ ഇരിക്കുമ്പോഴോ ആൾക്കാർ വന്ന് ചോദിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. ഒന്നുകിൽ സുഖമില്ലെന്നോ, നിങ്ങളെ പോലെ ഡ്രസ് ചെയ്തിട്ടില്ലെന്നോ പറയും. അല്ലെങ്കിൽ ഫോട്ടോ എടുക്കും. എന്നാൽ ചിലർ കാണാതെ എടുക്കും. നിങ്ങൾ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാമെന്നാകും ഞാൻ.

ഇന്നലെ എന്റെ മോൾ ഒരു പ്രോഗ്രാമിന് പോയി. ഭരതനാട്യത്തിന് പോയി തിരിച്ച് വന്നപ്പോൾ അവൾ പറയുന്നത്, അമ്മയ്ക്കറിയുമോ നമ്മൾക്കറിയാവുന്ന ആ സ്ത്രീ എന്റെ ഫോട്ടോഗ്രാഫുകൾ സെെഡിലൂടെ എടുക്കുകയും ഷെയർ ചെയ്യുകയും ചെയ്തെന്നാണ്. ഉറപ്പാണോ മോളെ ഇങ്ങനെയൊന്നും പറയരുതെന്ന് ഞാൻ ചോദിച്ചു. ഉറപ്പായിരുന്നു. എന്റെ സ്റ്റുഡന്റും ഉണ്ടായിരുന്നു. അതെന്നെ ഇറിറ്റേറ്റ് ചെയ്തു. കാരണം അത് അന്യരായ ആളല്ല. നന്നായി അറിയുന്ന ആളാണ്. എനിക്ക് അത്ഭുതമാണ് അതെല്ലാം. വലിയ വയസായ ആളാണതെന്നും ശോഭന പറഞ്ഞു. മകൾ വലുതായതിനാൽ പാരന്റിംഗിൽ വ്യത്യാസമുണ്ടെന്നും ശോഭന പറയുന്നു. പേടിച്ചിട്ടാണ് സംസാരിക്കുന്നത്. അല്ലെങ്കിൽ ഒരു പൊട്ടത്തെറി ഉണ്ടാകും. അപ്പോൾ ഞാൻ മോളേ, എല്ലാം ഓക്കെയല്ലേ എന്ന് ചോദിക്കും. പാരന്റിംഗ് നല്ല രീതയിൽ പോകുന്നെന്നും ശോഭന വ്യക്തമാക്കി.
അനന്ത നാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്. മകളുടെ ഫോട്ടോ ശോഭന പങ്കുവെക്കാറില്ല. മകളുടെ സ്വകാര്യത സംരക്ഷിക്കുന്ന ശോഭന ലെെം ലെെറ്റിൽ നിന്നും മാറ്റി നിർത്തുന്നു. തുടരും സിനിമയുടെ വിജയത്തിളക്കത്തിലാണ് ശോഭനയിപ്പോൾ. വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം അഭിനയിച്ച തുടരും നടിക്ക് മലയാളത്തിൽ മികച്ച് തിരിച്ച് വരവായി. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷം ശോഭന ചെയ്ത മലയാള ചിത്രമാണ് തുടരും. മറ്റ് ഭാഷകളിലും ശോഭന സജീവമാകുന്നുണ്ട്.

തെലുങ്ക് ചിത്രം കൽക്കി 2898 എഡിയിൽ ശ്രദ്ധേയ വേഷമാണ് ശോഭന ചെയ്തത്. അണിയറയിൽ ഒരുങ്ങുന്നു രാമായൺ എന്ന സിനിമയിലും ശോഭന ഒരു വേഷം ചെയ്യുന്നുണ്ട്. നൃത്തവേദികളിൽ ശോഭന സജീവമാണ്. അഭിനയ രംഗത്ത് നിന്നും മാറി നിന്ന കാലത്ത് നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ തിരിച്ച ശോഭന നൃത്തവിദ്യാലയവുമായി മുന്നോട്ട് പോയി. ഇടയ്ക്കിടെ സിനിമകളിൽ സാന്നിധ്യം അറിയിച്ചു. പ്രിയ നടിയെ ഇനിയും സിനിമകളിൽ കാണാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയും മകളെക്കുറിച്ച് ശോഭന പരാമർശിച്ചിരുന്നു. മകൾ ഡാൻസ് ചെയ്യാറുണ്ടെന്ന് ശോഭന വ്യക്തമാക്കി. പ്രൊഫഷണൽ ലെെഫും പേഴ്സണൽ ലെെഫും മാനേജ് ചെയ്യാനാകാത്ത ആളാണ് ഞാൻ. മകളുടെ റിപ്പോർട്ട് കാർഡ് പോലും ചിലപ്പോൾ തന്റെ കയ്യിൽ നിന്ന് നഷ്ടപ്പെടാറുണ്ടെന്ന് ശോഭന വ്യക്തമാക്കി. തുടരും സിനിമയുടെ വിജയത്തിന് കാരണം തിരക്കഥയാണെന്നും ശോഭന പറഞ്ഞു. തരുൺ മൂർത്തിയാണ് തുടരും സംവിധാനം ചെയ്തത്.


Click it and Unblock the Notifications











