India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗവല്ലിയെ മറക്കാന്‍ അവര്‍ ഒരിക്കലും അനുവദിക്കില്ല; അനുഭവം പറഞ്ഞ് ശോഭന, അതൊരു ബഹുമതിയാണ്...

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ശോഭന. 1984 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാന ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ മുന്‍നിര നായകന്മാരുടെ ഭാഗ്യനായികയായി തിളങ്ങാന്‍ ശോഭനയ്ക്ക് കഴിഞ്ഞിരുന്നു.

  ആ ഒരൊറ്റ വാക്കിലൂടെ പ്രശ്‌നം അവസാനിച്ചു, നെടുമുടി വേണുവുമായിട്ടുള്ള പിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

  മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ശോഭന തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഏകദേശം 2000 വരെ സിനിമയില്‍ സജീവമായിരുന്നു ശോഭന. പിന്നീട് അഭിനയത്തിന് ഇടവേള നല്‍കി നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മലയാളത്തില്‍ നിന്ന് വിട്ടു നിന്നുവെങ്കിലും നടി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ശോഭനയുടെ ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. 2019 ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പമായിരുന്നു താരം എത്തിയത്. ശോഭനയെ പോലെ സുരേഷ് ഗോപിയും ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങി വന്ന ചിത്രമായിരുന്നു ഇത്.

  ആ ഒരൊറ്റ വാക്കിലൂടെ പ്രശ്‌നം അവസാനിച്ചു, നെടുമുടി വേണുവുമായിട്ടുള്ള പിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

  ശോഭനയെ കുറിച്ചു പറയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലിയെ ആണ്. സിനിമ പുറത്ത് ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇന്നും നാഗവല്ലിയും ഗംഗയുമെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ഇപ്പോഴിത നാഗവല്ലിയെ കുറിച്ച് വാചാലയാവുകയാണ് ശോഭന. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആ കഥാപാത്രത്തിനോടുള്ള ആളുകളുടെ താല്‍പര്യത്തെ കുറിച്ച് നടി പറഞ്ഞത്.'നാഗവല്ലിയെ മറക്കാന്‍ പ്രേക്ഷകര്‍ ഒരിക്കലും സമ്മതിക്കില്ല, ഇന്നും മെസേജും മെയിലും വരുമെന്നാണ്' ശോഭന പറയുന്നത്. ഒപ്പം തന്നെ മലയാള സിനിമയില്‍ നിന്ന് വരുന്ന സിനിമ അവസരങ്ങളെ കുറിച്ചും പറയുന്നുണ്ട്.

  നടിയുടെ വാക്കുകളിലൂടെ...'നാഗവല്ലി'യെ മറക്കാന്‍ തന്നെ ആരും അനുവദിക്കുന്നില്ല. ഇന്‍സ്റ്റാഗ്രാമിലും മറ്റും പലരും നാഗവല്ലിയെ കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വലിയൊരു ബഹുമതിയാണ്. അതുപോലൊരു ബ്ലോക്ബസ്റ്റര്‍ ക്ലാസിക് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. 'നാഗവല്ലി'യെ കുറിച്ച് എല്ലാവരും പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നും ശോഭന പറഞ്ഞു.

  മാധ്യമങ്ങളില്‍ നിന്ന് താന്‍ മനപൂര്‍വം മാറിനില്‍ക്കാറില്ലെന്ന് ശോഭന പറഞ്ഞു. കൊവിഡായിരുന്നു. ഞാന്‍ ഒരു സിനിമ ചെയ്തു. പിന്നെ എനിക്കും വീടും കുടുംബവുമൊക്കെയുണ്ട്. സ്റ്റുഡന്‍സിന്റെ കാര്യങ്ങളുമുണ്ട് എന്നും ശോഭന പറഞ്ഞു. ഫോക്കസ് നൃത്തത്തിലേക്ക് തന്നെ മാറിയിട്ട് ഇരുപത് വര്‍ഷമായി. ഫോക്കസ് അങ്ങനെ മാറ്റാന്‍ കഴിയുന്ന സബ്ജക്റ്റ് അല്ല അത്. എന്നെത്തന്നെ വേണം എന്ന് വിചാരിക്കുന്ന ആള്‍ക്കാരുണ്ട് ചില സിനിമക്കാര്‍ക്ക്. ഞാന്‍ വന്നാല്‍ കൊള്ളാം എന്ന് ചിലര്‍ക്കുണ്ട്. എന്നെ തന്നെ വേണം എന്ന് തന്നെ വിചാരിക്കുന്നവര്‍ തുടര്‍ച്ചയായി വിളിക്കുന്നു. വിനീത്, അനൂപ് എന്നിവരുടെയൊക്കെ സിനിമകള്‍ അങ്ങനെ ചെയ്തതാണ് എന്ന് ശോഭന പറഞ്ഞു.

  താളം പിടിക്കാന്‍ ഡ്രംസ് ഒന്നും ശോഭനയ്ക്ക് വേണ്ട-വീഡിയോ

  മലയാള സിനിമയിലെ മാറ്റത്തെ കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ' നേരത്തെ ഒരു ഷോട്ട് എടുത്ത് മറ്റൊരു ഷോട്ട് എടുക്കും എന്നൊരു രീതിയായിരുന്നു. പക്ഷേ ഇപ്പോഴത്തെ ഷൂട്ടിംഗ് ഒരു ഡയലോഗ് പറഞ്ഞ് തീരുമ്പോഴേക്കും കട്ട് പറയും. ഞാന്‍ വിചാരിക്കും എന്ത് സംഭവിച്ചെന്ന്. മറ്റൊരു ആംഗിളില്‍ അത് എടുക്കണം എന്ന് അവര്‍ പറയും. അങ്ങനെ മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് ശോഭന പറയുന്നു.

  Read more about: shobana
  English summary
  Shobana Opens Up About Her Evergreen Hit Movie Character Nagavalli, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X