അങ്ങനെ വരുന്ന കുട്ടികളെ ഡാൻസ് പഠിപ്പിക്കാറില്ല, പറഞ്ഞ് വിടും, പരീക്ഷണം വേണ്ടെന്ന് പറയാറുണ്ട്: ശോഭന
നൃത്തത്തിന് വേണ്ടി തന്റെ ജീവിതം തന്നെ സമർപ്പിച്ചയാളാണ് ശോഭന. 55 വയസിലും ശോഭന നൃത്ത വേദികളിൽ സജീവമാണ്. നൃത്തവിദ്യാലയവും ശോഭന നടത്തുന്നു. താൻ നൃത്തം പഠിപ്പിക്കുന്നതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ശോഭന തുറന്ന് സംസാരിക്കുന്നുണ്ട്. ഡാൻസിൽ പാഷനുള്ളവരെയാണ് താൻ വിദ്യാർത്ഥികളായി തെരഞ്ഞെടുക്കാറെന്ന് ശോഭന പറയുന്നു. റിപ്പോർട്ടർലെെവിൽ സംസാരിക്കുകയായിരുന്നു നടി.
തന്റെ വിദ്യാർത്ഥിയാകാൻ വേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും ശോഭന സംസാരിച്ചു. പാഷൻ വേണം. ചില പിള്ളേർക്ക് നാല് വയസ് മുതൽ പഠിക്കാം. ചില കുട്ടികൾക്ക് വന്ന് എന്നെ കാണണം എന്ന് മാത്രമുണ്ടാകും. അവർക്ക് അഡ്മിഷൻ കിട്ടില്ല. കലയിൽ അങ്ങനെ റൂൾസ് ഇല്ല. ഈ കുട്ടിക്ക് നന്നായി വരും എന്നൊന്നും പറയാൻ പറ്റില്ല. ചില കുട്ടികൾ ഇങ്ങനെ പഠിച്ച് കൊണ്ടിരിക്കും. 15 വർഷങ്ങൾ പഠിച്ചിട്ടും അരങ്ങേറില്ല.

കുട്ടികളുടെ പാഷൻ കണ്ണുകളിൽ അറിയാം. പിന്നെ ഒബ്സർവേഷനും. പ്രായമായവരും ഡാൻസ് പഠിക്കണമെന്ന് പറയാറുണ്ട്. നന്നായി അധ്വാനിച്ചാൽ പറ്റും. പ്രായം പ്രശ്നമല്ല. ആഗ്രഹം മാത്രം പോര. ബോഡി അതിന് സഹകരിക്കണം. ആരോഗ്യം വേണമെന്നും ശോഭന പറഞ്ഞു. ഡാൻസിൽ നിന്ന് ഞാൻ ബ്രേക്ക് എടുത്തിട്ടില്ല. എനിക്ക് പ്രേക്ഷകർ എല്ലാം ഒന്നാണ്. എല്ലാ വേദിയും നല്ല ലേർണിംഗ് എക്സ്പീരിയൻസാണ്. താൻ ഡാൻസിൽ മാറ്റങ്ങൾ കൊണ്ട് വരാറുണ്ടെങ്കിലും തന്റെ വിദ്യാർത്ഥികൾ അങ്ങനെ ചെയ്താൽ പ്രോത്സാഹിപ്പിക്കാറില്ലെന്നും ശോഭന പറയുന്നുണ്ട്. ഇതിന് കാരണവും താരം വിശദീകരിച്ചു.
ചുമ്മ നമുക്ക് എക്സ്പിരിമെന്റ് ചെയ്യാം. പിള്ളേർക്ക് കുറച്ച് എളുപ്പ വഴികൾ വേണം. ഹൗ ടു ബി ക്രിയേറ്റീവ് എന്നതിൽ മാസ്റ്റർ ക്ലാസ് എടുക്കാമോ എന്നെന്നോട് ചോദിച്ചു. അത് ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു. കാരണം നിങ്ങൾ എങ്ങനെ പരീക്ഷണം നടത്തുന്നു എന്നത് എന്റെ ജോലിയല്ല. ഒരു കലയിൽ ഗ്രാമർ ആഴത്തിൽ നമുക്കുണ്ടെങ്കിൽ അത് കഴിഞ്ഞ് എക്സ്പിരിമെന്റ് ചെയ്താൽ ചിലപ്പോൾ വർക്കാകും. ഇത് എന്റെ ലോജിക്കാണ്.

ഒന്നും അറിയാതെ നമ്മൾ എക്സ്പിരിമെന്റ് ചെയ്ത് അത് പരാജയപ്പെട്ടിട്ട് ടീച്ചർമാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അതുകൊണ്ട് ഇവിടെ വരുമ്പോൾ നിങ്ങളുടെ വലിയ ക്രിയേറ്റിവിറ്റി വേണ്ട, നിങ്ങൾ പുറത്ത് പാേയി സ്വന്തം ക്ലാസ് തുടങ്ങുമ്പോൾ അങ്ങനെ ചെയ്യൂ എന്ന് ഞാൻ പറഞ്ഞെന്നും ശോഭന പറയുന്നു.
ശോഭനയെന്ന സിനിമാ താരത്തെ കണ്ട് മാത്രം ഡാൻസ് പഠിക്കാൻ വരുന്നവരെ താൻ സ്വീകരിക്കാറില്ലെന്നും ശോഭന പറയുന്നുണ്ട്. അങ്ങനെയുള്ളവരെ എടുക്കാറില്ല. വന്നയുടനെ ചിലപ്പോൾ ഫോട്ടോ ചോദിക്കും. പഠിക്കാനാണോ വന്നത് ഫാനായിട്ടാണോ വന്നതെന്ന് ചോദിക്കും. ഫാനാണെങ്കിൽ ഇവിടെ പഠിക്കാൻ പറ്റില്ല, ഫോട്ടോ എടുത്തിട്ട് പോകാം എന്ന് പറയും. പിള്ളേർ എല്ലാ സ്ഥലത്തും ഒന്നാണ്. ചിലർക്ക് ശ്രദ്ധയുണ്ടാകും. ചിലർക്ക് ശ്രദ്ധയുണ്ടാകില്ല. എല്ലാ സ്കൂളിലെയും പോലെ. പാവപ്പെട്ട വീട്ടിലെ കുട്ടികളെ സഹായിച്ചിട്ടുണ്ട്. അവർ അഞ്ച് വർഷവും പത്ത് വർഷവും പഠിച്ചിട്ടുണ്ട്. ഇപ്പോഴും പഠിക്കുകയാണെന്നും ശോഭന പറയുന്നു.
തുടരും എന്ന സിനിമയിലാണ് ശോഭനയെ ഒടുവിൽ സിനിമാ പ്രേക്ഷകർ കണ്ടത്. മോഹൻലാൽ നായകനായെത്തിയ സിനിമ മികച്ച വിജയം നേടി. വർഷങ്ങൾക്ക് ശേഷം ശോഭന മോഹൻലാലിനൊപ്പം നായികയായെത്തിയ സിനിമയാണ് തുടരും. അണിയറയിൽ ഒരുങ്ങുന്ന രാമായൺ എന്ന ബോളിവുഡ് ചിത്രത്തിലും ശോഭന ഒരു വേഷം ചെയ്യുന്നുണ്ട്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ സിനിമാ രംഗത്ത് നിന്നും അകന്ന ശോഭന പിന്നീട് കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ.


Click it and Unblock the Notifications











